
കൊച്ചി: എ കെ ആന്റണിയുടെ മകനാണ് അനില്‍ ആന്റണി. കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ സെല്‍ കോഡിനേറ്ററുമാണ് അനില്‍ കെ ആന്റണി. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആന്റണിയുടെ മകനെതിരെയും സൈബര്‍ ലോകത്ത് പ്രതിഷേധമാണ്. കോണ്‍ഗ്രസുകാര്‍ തന്നെയാണ് ഇതിന് പിന്നില്‍.
കോണ്‍ഗ്രസ് അനുകൂലികളുടെ പ്രമുഖ പേജായ 'കോണ്‍ഗ്രസ് സൈബര്‍ ടീം' പ്രത്യക്ഷത്തില്‍ തന്നെ എകെ ആന്റണിയുടെ മകനെ വിമര്‍ശിക്കുന്നു. അനില്‍ കെ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് സൈബര്‍ ടീം ഉന്നയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി നിര്‍ണായക പ്രചരണങ്ങള്‍ നടത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സൈബര്‍ ഗ്രൂപ്പാണ് ഇത്. ആ ഗ്രൂപ്പിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും അനിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്.
'കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് ഐടി സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയതുകൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും', കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു.
കോണ്‍ഗ്രസ് ഔദ്യോഗിക സൈബര്‍ വിഭാഗം വേണ്ടത്ര മികവ് കാട്ടുന്നില്ലെന്ന ആശങ്കക്കിടെ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കോണ്‍ഗ്രസ് സൈബര്‍ ടീമിന് സോഷ്യല്‍ മിഡിയയില്‍ വന്‍ മുന്നേറ്റം ഉണ്ടായിരുന്നു. ഫേസ് ബുക്കില്‍ കെപിസിസിയുടെ ഔദ്യോഗിക പേജിനെക്കാള്‍ ലൈക്കും ഫോളോവേഴ്സുമാണ് കോണ്‍ഗ്രസ് സൈബര്‍ ടീം നേടിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സൈബര്‍ കോണ്‍ഗ്രസ് , മിഷന് 140 , ഐ ആം കോണ്‍ഗ്രസ് എന്നാ നാല് പ്രമുഖ പേജുകളെയാണ് ഇവര്‍ പിന്നിലാക്കിയത്. എന്നാല്‍ സൈബര്‍ കോണ്‍ഗ്രസ് കെപിസിസിയുടെ ഗ്രൂപ്പല്ലെന്നും പേജുമായി ഒരു ബന്ധമില്ലെന്നുമാണ് കോണ്‍ഗ്രസ് ഐടി വിഭാഗം പറയുന്നത്. ഇതടക്കം കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന നിരവധി പേജുകളുണ്ടെന്നും അവയക്കൊന്നും കെപിസിസിയുമായി ബന്ധമില്ലെന്നുമാണ് അനില്‍ ആന്റണിയുടെ നിലപാട്. ഇതാണ് ഇവരെ ചൊടിപ്പിച്ചതും പരസ്യ പ്രസ്താവനയ്ക്ക് കാരണമായതും.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി ഇടപെടലും മുഖ്യ എതിരാളിയായ സിപിഎമ്മിന് ഉരുളക്ക് ഉപ്പേരി കണക്കെ മറുപടി നല്കുന്നതുമാണ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജിനെ പ്രവര്‍ത്തകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനെ പുറമെ പോരാളി ഷാജി എന്ന സിപിഎം താരത്തിനെതിരെ പോരാളി വാസുവനെ കൊണ്ടുവന്നതും കോണ്‍ഗ്രസ് സൈബര്‍ ടീമാണ്. പോരാളി വാസുവിനും സോഷ്യല്‍ മിഡിയയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പതിനെട്ട് പേരടഞ്ഞുന്ന ടീമാണ് പേജിനെ നയിക്കുന്നത് . ഇതില്‍ പതിനെട്ട് കാരിയായ കെ എസ് യു പ്രവര്‍ത്തക മുതല്‍ 70 കാരന് വരെയുണ്ട്.

അഞ്ച് രാജ്യങ്ങളിലുള്ള പ്രവാസികളായ കോണ്‍ഗ്രസുകാരാണ് പേജിന് ചുക്കാന്‍ പിടിക്കുന്നത്. പ്രധാന രണ്ട് പേജിനൊപ്പം ഫേസ് ബുക്കില്‍ തന്നെ പതിനേഴ് മറ്റ് പേജുകളും നൂറിലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളും ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് അകൗണ്ടുകളും സൈബര്‍ കോണ്‍ഗ്രസ് ടിം കൈകാര്യം ചെയ്യുന്നു. പ്രൊഫഷണല്‍ രംഗത്തുള്ള ഇവര്‍ ജോലിയുടെ ഇടവേളകളിലാണ് സൈബര്‍ പോരാട്ടം നടത്തുന്നത്. തെരഞ്ഞടുപ്പില്‍ വന്‍ പ്രചരണമാണ് പേജിലൂടെ ഇവര്‍ നടത്തിയത്. പ്രകടന പത്രിക, സിപിഎം ബിജെപി ഡീല്‍, ആഴക്കടല്‍ കരാര്‍, പി എസ് സി സമരം അടക്കം എല്ലാ പ്രചരണ വിഷയങ്ങള്‍ക്കും ഇവര്‍ക്ക് ലക്ഷങ്ങളാണ് ലൈക്കായും ഷെയറായും ലഭിച്ചത്.
പേജിന്റെ സ്വീകാര്യത മനസിലാക്കിയ നേതാക്കള്‍ അണിയറ പ്രവര്‍ത്തകരെ ബന്ധപ്പെട്ടതും വിജയമായി ഇവര്‍ കരുതുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അനില്‍ ആന്റണി തയ്യാറായില്ല. ഇതോടെയാണ് കലഹം തുടങ്ങുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam