1 GBP = 102.50 INR                       

BREAKING NEWS

ക്വട്ടേഷന്‍ സംഘം എത്തിയത് ബൂത്ത് ഏജന്റായ ചേട്ടനെ വെട്ടിയരിയാന്‍; സഹോദരനെ രക്ഷിക്കാന്‍ രാഷ്ട്രീയമില്ലാത്ത സഹോദരന്‍ തടസ്സം നിന്നപ്പോള്‍ ബോംബ് എറിഞ്ഞ് കൊല്ലല്‍; കൊന്ന് തള്ളിയത് സിപിഎം അനുഭാവിയുടെ മകനേയും; അച്ഛന്റെ കണ്‍മുന്നില്‍ വച്ച് മന്‍സൂറിനെ ഇല്ലായ്മ ചെയ്ത രാഷ്ട്രീയ പ്രതികാരം; കൂത്തുപറമ്പില്‍ പ്രതിഷേധം അതിശക്തം

Britishmalayali
kz´wteJI³

കോഴിക്കോട്: തന്നെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ വന്നതെന്ന് കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍. തന്നെ ലക്ഷ്യമിട്ടാണ് അവര്‍ വന്നത്. പേര് ചോദിച്ചുറപ്പിച്ച ശേഷം തന്നെ ആക്രമിക്കുകയായിരുന്നു.

ഇത് കണ്ട മന്‍സൂര്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് മന്‍സൂറിനെ ബോംബെറിഞ്ഞ ശേഷം ആക്രമിച്ചതെന്നും മുഹ്‌സിന്‍ പറയുന്നു. അതിനിടെ ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് മുസ്തഫ. മകന്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തകനല്ല. തന്റെ കണ്മുന്നില്‍വച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55-ഓടെയാണ് ആക്രമണം നടന്നതെന്നും ബോംബേറില്‍ തന്റെ കാലിനും സാരമായി പരിക്കേറ്റെന്നും മുസ്തഫ പറഞ്ഞു.

മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. പത്തിലധികം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 11 പ്രതികളെ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നും കമ്മീഷ്ണര്‍ അറിയിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു.

അക്രമികളെ കണ്ടാലറിയാമെന്നും സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നുവെന്നും ഇതിലൊരാളെ നാട്ടുകാര്‍ പിടിച്ചുവെച്ചെന്നും മന്‍സൂര്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ മുഹ്‌സിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു. മന്‍സൂറിന് രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എന്നാല്‍ സഹോദരന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു.

രാവിലെ ഓപ്പണ്‍ വോട്ട് ചെയ്യുന്നവരെ വാഹനങ്ങളില്‍ എത്തിച്ചത് സംബന്ധിച്ച് ബൂത്തിന് സമീപം സിപിഎം-മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന്‍ വാട്സാപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടത്. രാത്രി സിപിഎം പ്രവര്‍ത്തകര്‍ മുഹ്‌സിനെ തിരഞ്ഞെത്തി. തുടര്‍ന്ന് മുഹ്‌സിനെ ആക്രമിച്ചതോടെ മന്‍സൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. പിന്നാലെ ബോംബെറിഞ്ഞ ശേഷം വീടിന് മുന്നിലിട്ട് മന്‍സൂറിനെയും വെട്ടിപരിക്കേല്‍പ്പിച്ചു.

ബോംബേറിലും ആക്രമണത്തിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റതായാണ് ലീഗിന്റെ ആരോപണം. ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെയും മുഹ്സിനെയും ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മന്‍സൂര്‍ മരിച്ചു.

പാനൂരിലേത് സിപിഎം. നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ നജാഫ് ആരോപിച്ചു. 'രാവിലെ ബൂത്തില്‍ ഓപ്പണ്‍വോട്ടിന് സഹായിക്കുന്നവരെ സിപിഎമ്മുകാര്‍ തടയുന്ന സാഹചര്യമുണ്ടായി. സംഘര്‍ഷമുണ്ടാക്കാന്‍ ബോധപൂര്‍വമായ ശ്രമമുണ്ടായി. വെട്ടേറ്റ മുഹ്‌സിന്‍ ലീഗിന്റെ ബൂത്ത് ഏജന്റായിരുന്നു. രാവിലത്തെ പ്രശ്‌നം പൊലീസിനെ അറിയിച്ചു. പിന്നീട് പ്രശ്‌നം അവസാനിച്ചെങ്കിലും ഉച്ചയോടെ സിപിഎം, ഡിവൈഎഫ്‌ഐ. പ്രാദേശിക നേതാവിന്റെ ഭീഷണി സ്റ്റാറ്റസ് വാട്‌സാപ്പിലൂടെ പുറത്തുവന്നു.

ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും പൊലീസ് ഗൗരവമായി എടുത്തില്ല. രാത്രിയോടെയാണ് വീടിന് മുന്നില്‍വെച്ച് മന്‍സൂറിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടിപരിക്കേല്‍പ്പിച്ചത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. ബോംബേറില്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീകളടക്കം ചിതറിയോടി. പരിക്കേറ്റ ഇവരും ചികിത്സയിലാണ്' നജാഫ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമിസംഘത്തില്‍ ഇരുപതിലധികം പേരുണ്ടെന്നും ഇവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും നജാഫ് പറഞ്ഞു.

രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം. പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള സിപിഎം. പ്രവര്‍ത്തകന്‍ അക്രമം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലിംലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാള്‍ വാട്‌സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category