1 GBP = 102.50 INR                       

BREAKING NEWS

50ല്‍ താഴെ മരണങ്ങളും 3000ത്തില്‍ താഴെ രോഗികളുമായി ബ്രിട്ടന്‍ കോവിഡിനെ കീഴടക്കി മുന്‍പോട്ട്; അഞ്ചില്‍ രണ്ടു മുതിര്‍ന്നവരും സെക്കന്റ് ഡോസ് വാക്‌സിന്‍ എടുത്തു

Britishmalayali
kz´wteJI³

ബ്രിട്ടനിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നിലൊന്നായി കുറഞ്ഞു. എങ്കിലും മരണത്തില്‍ നേരിയ വര്‍ധനയുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2,763 കേസുകളാണ് പുതിയതായി സ്ഥിരീകരിച്ചത്. 45 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 31.7 ദശലക്ഷത്തിലധികം ബ്രിട്ടീഷുകാര്‍ - അല്ലെങ്കില്‍ അഞ്ചില്‍ മൂന്നു മുതിര്‍ന്നവര്‍ എന്ന കണക്കില്‍ ഇപ്പോള്‍ അവരുടെ ആദ്യത്തെ ഡോസ് ലഭിച്ചു. 

അതേസമയം, 30 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള എല്ലാവര്‍ക്കും അസ്ട്രാസെനെക്കയുടെ കോവിഡ് വാക്സിനു പകരമായി ബദല്‍ നല്‍കണമെന്ന് യുകെയുടെ മെഡിക്കല്‍ റെഗുലേറ്റര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 19 നും 29 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ളവര്‍ക്ക് ഫിസര്‍ അല്ലെങ്കില്‍ മോഡേണ ജാബുകള്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ വാക്‌സിന്‍ ഉപദേശക സംഘം ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഡ്രഗ്സ് വാച്ച്ഡോഗിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് അവസാനം വരെ 20 മില്യണ്‍ ആളുകളാണ് അസ്ട്രാസെനെക വാക്‌സിന്‍ എടുത്തത്. ഇതില്‍ 79 പേര്‍ക്ക് തലച്ചോറിലോ ധമനികളിലോ രക്തം കട്ട പിടിച്ചതായി കണ്ടെത്തി. വാക്സിന്‍ എടുക്കുന്ന രണ്ടര ലക്ഷം പേരില്‍ ഒരാള്‍ക്കെന്ന തോതില്‍ ഇതു കണ്ടെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 19 പേര്‍ മരിക്കുകയും ഇതില്‍ മൂന്നു പേര്‍ 30 വയസില്‍ താഴെയുള്ളവരുമാണ്. 

അതേസമയം, അസ്ട്രാസെനെക വാക്‌സിന്‍ ഇതിനകം തന്നെ എടുത്ത ഏതൊരാള്‍ക്കും, അവരുടെ പ്രായം കണക്കിലെടുക്കാതെ, നേരത്തെ തീരുമാനിച്ച പ്രകാരം രണ്ടാമത്തെ ഡോസ് എടുക്കാവുന്നതാണ്. രക്തം കട്ടപിടിക്കുന്നത് വളരെ അപൂര്‍വ്വമാണെന്ന് വിദഗ്ധര്‍ ഊന്നിപ്പറഞ്ഞു. വാക്‌സിന്‍ എടുക്കാതിരുന്ന് വൈറസ് പിടിപെട്ടാല്‍ അതിലും വലിയ പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടായിരിക്കുക. അപകട സാധ്യതയും കൂടുതലാണ്. അതിനാല്‍ തന്നെ, വാക്‌സിന്‍ സ്വീകരിക്കണമെന്നാണ് ഇംഗ്ലണ്ടിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫസര്‍ ജോനാഥന്‍ വാന്‍ ടാം വ്യക്തമാക്കുന്നത്.

രക്തം കട്ടപിടിക്കുന്നത് അസ്ട്രാസെനെക വാക്‌സിന്റെ ഒരു പാര്‍ശ്വഫലമായി ലിസ്റ്റുചെയ്യണമെന്നും ഏതെങ്കിലും പ്രായക്കാര്‍ക്ക് ബദല്‍ മാര്‍ഗം കണ്ടെത്തണമെന്ന് അവര്‍ ശുപാര്‍ശ ചെയ്തിട്ടില്ലായെന്നതും യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി സ്വീകരിച്ച  ഒരു ധീരമായ സമീപനമായാണ് കണക്കാക്കുന്നത്. നിലവില്‍ യൂറോപ്പില്‍ കോവിഡ് അതിന്റെ മൂന്നാം തരംഗത്തിലാണ്. ഏഞ്ചല മെര്‍ക്കല്‍ ജര്‍മ്മനിയില്‍ മറ്റൊരു ലോക്ക്ഡൗണ്‍ കൂടി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മോഡേണ്‍ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ തുടങ്ങിയ യുകെയിലെ ആദ്യത്തെ രാജ്യമായി വെയില്‍സ് മാറി. യുഎസ് നിര്‍മിത മരുന്നിന്റെ ഒരു ലക്ഷത്തിലധികം ഡോസുകള്‍ ഈ മാസം രാജ്യത്ത് എത്തും. മെയ് മുതല്‍ ഡെലിവറികള്‍ ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ 75 ശതമാനം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

രക്തം കട്ടപിടിക്കുന്നുവെന്ന കാരണം ഉയര്‍ത്തികൊണ്ടു വന്നാല്‍ വാക്സിന്‍ സ്വീകരിക്കല്‍ പ്രവര്‍ത്തനം മന്ദഗതിയിലാക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അമിത ജാഗ്രത പാലിക്കുന്നത് ജീവിതത്തിന് നഷ്ടമുണ്ടാക്കുമെന്നും മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category