kz´wteJI³
കോവിഡിന്റെ അതിവ്യാപനത്തില്‍ താളം തെറ്റി ഉലയുകയാണ് ബ്രസീല്‍. രാജ്യത്ത് രോഗവ്യാപവം മരണ നിരക്കും ഭീകരമായ രീതിയില്‍ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാലായിരത്തില്‍ അധികം പേരുടെ ജീവനാണ് കോവിഡ് 19 കവര്‍ന്നെടുത്തത്. കോവിഡ് രോഗികളെ കൊണ്ടുള്ള അനിയന്ത്രിതമായ തിരക്കു കാരണം പല സ്ഥലങ്ങളിലും ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. ചികിത്സയ്ക്കായി കാത്തിരിക്കുമ്പോള്‍ തന്നെ ആളുകള്‍ മരിക്കുന്ന അവസ്ഥ പല സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രസീലില്‍ പല സ്ഥലങ്ങളിലും ആരോഗ്യമേഖല തകര്‍ച്ചയുടെ വക്കിലാണ്.
ബ്രസീലിലെ മരണസംഖ്യ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 337,000 ആണ്. മരണസംഖ്യ യുഎസിന് തൊട്ടുപിന്നില്‍ എത്തിയത് രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങളുടെ അപര്യാപ്തതയായാണ് വിലയിരുത്തപ്പെടുന്നത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയും രാഷ്ട്രീയ നേതൃത്വവും ഇപ്പോഴും അനുകൂല മനോഭാവം അല്ല കാണിക്കുന്നത്.
സമ്പദ്വ്യവസ്ഥയ്ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ വൈറസിന്റെ പ്രത്യാഘാതങ്ങളേക്കാള്‍ മോശമാകുമെന്നാണ് ഭരണ നേതൃത്വത്തിന്റെ അഭിപ്രായം. ബ്രസീലില്‍ രോഗവ്യാപനം കടുക്കുന്നതില്‍ രാജ്യാന്തര സമൂഹവും ആശങ്കയിലാണ്. ബ്രസീലില്‍ നിന്ന് ഉത്ഭവിക്കുന്ന ജനിതകമാറ്റം വന്ന വൈറസ് വകഭേദങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രസീലിലെ രോഗ വ്യാപനം നിയന്ത്രിക്കേണ്ടത് ലോക സമൂഹത്തിന്റെ തന്നെ ആവശ്യമായി വന്നിരിക്കുകയാണ്. അല്ലാത്ത പക്ഷം ഭൂമിയിലെ മനുഷ്യ ജീവനുകളെ കോവിഡ് വൈറസ് കീഴ്പ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
ബ്രസീലിന്റെ ഇപ്പോഴത്തെ അവസ്ഥയെ 'ബയോളജിക്കല്‍ ഫുകുഷിമ' എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ആഴ്ചയിലും കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുവെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇന്നലെ 4,195 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കണക്കു തുടരുകയാണെങ്കില്‍ ജൂലായ് മാസത്തോടെ 600,000 പേര് മരണത്തിനു കീഴടങ്ങുമെന്നാണ് അവസാന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ബ്രസീലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യ ദുരന്തത്തിലാണ് സാക്ഷ്യം വഹിക്കുവാന്‍ പോകുന്നതെന്ന് വടക്കുകിഴക്കന്‍ മേഖലയിലെ കോവിഡ് പ്രതികരണ സംഘത്തെ ഫെബ്രുവരി വരെ നയിച്ച മിഗുവല്‍ നിക്കോളലിസ് പറഞ്ഞു. അദ്ദേഹമാണ് കോവിഡ് വൈറസിന്റെ വ്യാപനം ഒരു 'ബയോളജിക്കല്‍ ഫുകുഷിമ' ആണെന്ന് പരാമര്‍ശിച്ചത്. കോവിഡ് ഒരു ന്യൂക്ലിയര്‍ റിയാക്ടറാണ്. അത് ഒരു ചെയിന്‍ പോലെ പ്രവര്‍ത്തിച്ചു വരുന്നതിനാല്‍ തന്നെ നിയന്ത്രണാതീതവുമാണെന്ന് 2011 ല്‍ സുനാമി ഉണ്ടാക്കിയ ജാപ്പനീസ് ആണവ ദുരന്തത്തെ പരാമര്‍ശിച്ച് നിക്കോളലിസ് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam