1 GBP = 102.50 INR                       

BREAKING NEWS

അംബാസിഡര്‍ എത്തും മുമ്പ് അകത്തു നിന്നും വാതില്‍ കുറ്റിയിട്ടു ലണ്ടനിലെ മ്യാന്‍മാര്‍ എംബസി; പുറത്തു കുത്തിയിരുന്ന് അംബാസിഡര്‍: മ്യാന്‍മാറിലെ പട്ടാളവിപ്ലവം ലണ്ടനിലേക്കും പടരുന്നതിങ്ങനെ

Britishmalayali
kz´wteJI³

ണ്ടനിലെ മ്യാന്‍മാറിന്റെ എംബസി രാജ്യത്തെ പുതിയ സൈനിക ഭരണകൂടത്തിന്റെ വിശ്വസ്തര്‍ പിടിച്ചെടുത്തുവെന്ന് അംബാസിഡര്‍ ക്യാവ് സ്വാര്‍ മിന്‍ പറഞ്ഞു. ഫെബ്രുവരിയിലെ സായുധ അട്ടിമറിയെയും സിവിലിയന്‍ നേതാവ് ഓങ് സാന്‍ സൂകിയെ ജയിലിലടച്ചതിനെയും ശക്തമായി എതിര്‍ത്തയാളാണ് അംബാസഡര്‍.

തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചുവെന്നും ഇന്റര്‍കോം അമര്‍ത്തിയപ്പോള്‍ തനിക്ക് എംബസിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്നും മെയ്ഫെയര്‍ കെട്ടിടത്തിന് പുറത്തു സംസാരിച്ച ക്യാവ് സ്വാര്‍ മിന്‍ പറഞ്ഞു. ഞാന്‍ എംബസിയില്‍ നിന്ന് പുറത്തുപോയപ്പോള്‍ മ്യാന്‍മര്‍ മിലിട്ടറിയില്‍ നിന്നുള്ളവര്‍ എംബസിക്കുള്ളില്‍ അതിക്രമിച്ച് കയറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 

'എന്നെ അകത്തേക്ക് കയറ്റാന്‍ അവര്‍ വിസമ്മതിച്ചു. മ്യാന്‍മാര്‍ തലസ്ഥാനത്തു നിന്നും തങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചുവെന്നും അതിനാല്‍ അവര്‍ എന്നെ അകത്തേക്ക് കയറ്റുവാന്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ചാള്‍സ് സ്ട്രീറ്റ് സൈറ്റിലേക്ക് വിന്യസിച്ചുവെങ്കിലും കെട്ടിടത്തിലേക്ക് അവര്‍ പ്രവേശിച്ചില്ല. 

ഇതേസമയം, എംബസി സൈന്യം ഏറ്റെടുക്കുന്നതിനെതിരെ അണിനിരക്കാന്‍ പ്രതിഷേധക്കാര്‍ പുറത്തു തെരുവില്‍ തടിച്ചുകൂടിയിരുന്നു. ക്യാവ് ഷ്വാര്‍ മിന്‍ ബ്രിട്ടീഷ് വിദേശകാര്യ കാര്യാലയവുമായി ബന്ധപ്പെടുകയും സര്‍ക്കാര്‍ മ്യാന്‍മര്‍ ഭരണകൂടവുമായി സംസാരിക്കുന്നുണ്ടെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

2014 മുതല്‍ ലണ്ടനില്‍ മ്യാന്‍മാര്‍ അംബാസിഡറായി സേവനമനുഷ്ഠിച്ച ക്യാവ് ഷ്വാര്‍ മിനിനെ അനധികൃത പ്രസ്താവന നടത്തിയ ശേഷം മ്യാന്‍മാറിലേക്ക് തിരികെ വിളിപ്പിച്ചതായി മ്യാന്‍മറിലെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ അറിയിച്ചു.

ഫെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം ക്യാവ് ഷ്വാര്‍ മിന്‍ സൈന്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. സൂകിയെ മോചിപ്പിക്കണമെന്നും പ്രസിഡന്റ് വിന്‍ മൈന്റിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അട്ടിമറിയെത്തുടര്‍ന്ന് മ്യാന്‍മറിന്റെ മിലിട്ടറി അംഗങ്ങള്‍ക്കും ചില ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ക്കും ബ്രിട്ടന്‍ അനുമതി നല്‍കിയിട്ടുണ്ട്, ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category