1 GBP = 102.10 INR                       

BREAKING NEWS

യുകെയില്‍ വന്നത് നീണ്ട കാലം ജയിലില്‍ കിടക്കാന്‍ ആകരുതെന്നു സ്റ്റുഡന്റ് വിസക്കാരും പുതുതായി ജോലിക്കു വരുന്നവരും ഓര്‍മ്മിക്കണം; സഫോള്‍ക് അപകടം പലതും നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നു ലൂട്ടനില്‍ നിന്നും ബേബി കുര്യന്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയില്‍ പഠിക്കാനും ജോലിക്കും ഓരോ വര്‍ഷവും ആയിരങ്ങള്‍ ആണ് കേരളത്തില്‍ നിന്നും എത്തുന്നത്. യുകെയില്‍ എത്തിയാലും മലയാളി ശീലം മാറ്റാനും മടിയുള്ളവരാണ് നല്ല പങ്കും. എന്നാല്‍ യുകെയിലെ നിയമ വ്യവസ്ഥയെ പറ്റി കാര്യമായ ഗൗരവം നല്‍കാതെ സ്വതവേയുള്ള മലയാളി അലസതയോടെ ജീവിക്കാന്‍ തയ്യാറായാല്‍ കാലക്കേട് കൂടെയുണ്ടെങ്കില്‍ ബാക്കി ജീവിതം ജയിലില്‍ ആയിരിക്കും എന്നത് അനേകം പേരുടെ ജീവിതത്തിലൂടെ യുകെ മലയാളികള്‍ കണ്ടറിഞ്ഞതാണ്. അത് ഒട്ടേറെ പേരുടെ ജീവിതത്തില്‍ മലയാളി ശീലം ഒക്കെ മറക്കാനും കാരണമാക്കിയിട്ടുണ്ട്.

യുകെയില്‍ അനേക വര്‍ഷമായി ജീവിക്കുന്ന മലയാളികളില്‍ നല്ല പങ്കും നിയമ വ്യവസ്ഥയെ പേടിച്ചാണെങ്കിലും നല്ല ആദരവ് കാട്ടാന്‍ തയ്യാറാകുന്നത് പോലും പലരും ജയിലില്‍ എത്തിയ അനുഭവം മനസ്സില്‍ ഉള്ളതുകൊണ്ടുമാണ്. എന്നാല്‍ പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികളും ജോലിക്ക് എത്തുന്നവരും ഇത്തരം അനുഭവ കഥകള്‍ ഏറെ അറിഞ്ഞിട്ടില്ലാത്തതിനാല്‍ സ്വയം അപകടത്തില്‍ ചാടാന്‍ സാധ്യത ഏറെയാണ്. അത്തരം ഒരനുഭവമാണ് ഇക്കഴിഞ്ഞ ദുഃഖ വെള്ളിയാഴ്ച യുകെ മലയാളികളെ തേടി എത്തിയത്. 

ഒരപകടം വഴി വീട്ടുകാരുടെ സ്വപനം ആയിരുന്ന ഒരു വിദ്യാര്‍ത്ഥി ഓര്‍മ്മയായി മാറുകയും മറ്റൊരു വിദ്യാര്‍ത്ഥി നിയമ നടപടി നേരിടുകയും ചെയ്യുന്നു. രണ്ടും ഒരേ പോലെ മനസ്സില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യമാണ്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത എന്ന ഒറ്റമൂലി മാത്രമേ മുന്നിലുള്ളൂ എന്നോര്‍മ്മിപ്പിക്കുകയാണ് ലുട്ടനില്‍ നിന്നും വേദികളില്‍ നാടകത്തിലൂടെയും സംഗീതത്തിലൂടെയും യുകെ മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന ബേബി കുര്യന്‍ എന്ന കലാകാരന്‍. സഫോള്‍ക് അപകടം നടന്ന ഉടനെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ തന്റെ ആശങ്ക പങ്കുവച്ചെങ്കിലും ഇപ്പോള്‍ കൂടുതല്‍ യുകെ മലയാളികളുമായി സംവദിക്കാന്‍ മുന്‍ അധ്യാപകന്‍ കൂടിയായ അദ്ദേഹം ആ വിഷയം ഒരിക്കല്‍ കൂടി ബ്രിട്ടീഷ് മലയാളിയുടെ പേജിലേക്ക് എത്തിച്ചിരിക്കുകയാണ്. 

റോഡില്‍ തകരുന്ന സ്വപ്നങ്ങള്‍
ഏതൊരു മലയാളിയും മറ്റുള്ളവരെ പോലെ വലിയ പ്രതീക്ഷയും കുറെ സ്വപ്നങ്ങളും മനസ്സിലേറിയാണ് യുകെയിലേക്കു കടന്നു വരുന്നത്. അങ്ങനെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇവിടെ എത്തിയ ഒരു മലയാളി യുവാവിനാണ് തുടക്കത്തിന് മുന്‍പ് തന്നെ തന്റേതല്ലായ കാരണം കൊണ്ട് കഴിഞ്ഞ ആഴ്ച (ദുഃഖവെള്ളിയാഴ്ച), A14 റോഡില്‍ തന്റെ വിലപ്പെട്ട ജീവിതം ഹോമിക്കപ്പെടേണ്ടി വന്നത്. നാട്ടില്‍ നിന്ന് പുതിയതായി വരുന്ന സ്റ്റുഡന്റസ് യുകെ റോഡ് നിയമത്തിലോ സിഗ്നല്‍ ചെയിഞ്ചിങ്ങിലോ, റോഡ് മാര്‍ക്കിങ്ങിലോ യാതൊരു വിധ മുന്‍പരിചയവും ഇല്ലാതെ വണ്ടിയെടുത്തു റോഡില്‍ ഇറങ്ങുന്നതിന്റെ പരിണിത ഫലമാണിതെല്ലാം. ഇതെല്ലാം വളരെ ദുഃഖകരം ആണ്. വണ്ടി ഓടിച്ചിരുന്നത് മറ്റൊരു സ്റ്റുഡന്റ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതൊരു ഒറ്റപ്പെട്ട അപകടം അല്ലെന്നുകൂടി ഓര്‍മപ്പെടുത്തട്ടെ. നാട്ടില്‍ നിങ്ങള്‍ എത്ര വലിയ ഡ്രൈവര്‍ ആണെങ്കിലും (ചിലര്‍ ഞങ്ങളൊക്കെ ഇത് എത്ര കണ്ടതാണ് എന്നുള്ള ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ മനോഭാവം കൊണ്ട് നടക്കുന്നവരാണ്.) ഇങ്ങോട്ടേക്കു കൂടു മാറുമ്പോള്‍ ഈ രാജ്യത്തു മാനിക്കപ്പെടുന്ന, നിയമവ്യവസ്ഥയിലുള്ള ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. നാട്ടിലെ ഡ്രൈവിംഗ് രീതിയില്‍ നിന്ന് വളരെ വിഭിന്നമായ ഡ്രൈവിംഗ് ആണ് യുകെയില്‍. റോഡ് ഉപയോഗിക്കുന്ന ഏതൊരുവനും വേണ്ടത്ര ബഹുമാനം കൊടുത്തുകൊണ്ടുള്ള ഡ്രൈവിംഗ് സമീപനമാണ് ഇവിടുള്ളത്. ഈ ഒരു ഗുണം നാട്ടില്‍ വളരെ വിരളവും.

അതുകൊണ്ടു കുറഞ്ഞത് രണ്ടു ആഴ്ചയെങ്കിലും പരിചയ സമ്പന്നരായ ഡ്രൈവേഴ്‌സിന്റെ കൂടെയോ ട്രെയിന്റുടെ കൂടെയോ ഓടിച്ചതിനു ശേഷം മാത്രം വണ്ടി നിരത്തിലിറക്കാന്‍ ശ്രമിക്കുന്നതായിരിക്കും ബുദ്ധി. ഇന്ത്യയിലെ /കേരളത്തിലെ ഒരുപാട് ഡ്രൈവിംഗ് പിഴവുകള്‍ തഴക്ക ദോഷം പോലെ നമ്മളില്‍ കിടക്കുന്നതു കൊണ്ട് തെറ്റുകള്‍ സംഭവിക്കാം, പക്ഷെ തിരുത്തി മുന്നോട്ടുപോകുമ്പോളാണ്, ജീവിതം സുഖകരമാകുന്നത്. ചിലര്‍ക്ക് പിഴവുകള്‍ തിരുത്താനുള്ള സാവകാശം വിധി അനുവദിച്ചു കൊടുക്കാറുമില്ല. ഒരു കാര്യം ശ്രദ്ധിക്കുക. യാതൊരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍ പോലും അത് എന്തിനാണെങ്കില്‍ പോലും പുതിയതായി നാട്ടില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികളുടെ (യുകെ ഡ്രൈവിങ്ങില്‍ വേണ്ടത്ര പരിചയം ഇല്ലാത്തവരുടെ) വണ്ടികളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കിയാല്‍ നന്ന്.

ഇങ്ങനെ ഇന്ത്യന്‍/ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്നവരില്‍ നിന്ന് അപകടങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ ആണെങ്കില്‍ ചിലപ്പോള്‍ ഭാവിയില്‍ അതിനും ഒരുപാട് കടിഞ്ഞാണ്‍ ഇടാന്‍ ഗവണ്മെന്റ് ശ്രമിക്കില്ലാന്നു ആരറിഞ്ഞു? നാട്ടിലെ/യുകെയിലെ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും നാട്ടില്‍ നിന്ന് ഇവിടെ എത്തിയാല്‍ വ്ളോഗ് ഉണ്ടാക്കി അല്‍പം ചില്ലറ സമ്പാദിക്കുന്ന വ്ളോഗര്‍മാരും യുകെ ഡ്രൈവിങിനെകുറിച്ച് സത്യവും വ്യക്തവുമായ അറിവ് കൊടുക്കുന്നതില്‍ പിശുക്കു കാണിക്കരുത്. അതുപോലെ തന്നെ കൂണുപോലെ മുളച്ചു വരുന്ന നഴ്‌സിംഗ് ഏജന്‍സി പ്രസ്ഥാനങ്ങള്‍ സ്റ്റാഫിനെ കൊണ്ട് വരുവാന്‍ അപ്പോയ്ന്റ്‌മെന്റ് ചെയ്യുന്ന സ്റ്റുഡന്റ് ഡ്രൈവര്‍മാര്‍ക്ക് യുകെ ഡ്രൈവിങ്ങില്‍ വ്യക്തമായ പരിചയം ഉള്ളതാണോ എന്നും പരിശോധിക്കേണ്ടത് വളരെ ആവശ്യകതയാണ്.

സ്വയം ഉയര്‍ന്നു പുതിയ മാനങ്ങള്‍ വെട്ടിപിടിക്കുമ്പോള്‍ അതിനു നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ മറ്റൊരു ജീവന് വില കൊടുക്കേണ്ടി വരുന്നെങ്കില്‍ ഈ രാജ്യത്തിന്റെ മാന്യതയും, ഈ രാജ്യം നമ്മളെ പഠിപ്പിക്കുന്ന മറ്റുള്ളവരോടുള്ള കരുതലും നിങ്ങള്‍ തച്ചുടക്കുകയാണ് ചെയ്യുന്നത്. Remember, when you are on road, you have a courtesy to look after yourself and safeguard the safety of others.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category