1 GBP = 102.30 INR                       

BREAKING NEWS

കെയര്‍ അസിസ്റ്റന്റായി എങ്ങനെ ജോലിക്ക് കയറാം? എത്രയാണ് ശമ്പളം കിട്ടുക? കെയര്‍ അസിസ്റ്റന്റിനു നഴ്സാകാന്‍ കുറുക്കുവഴികള്‍ ഉണ്ടോ? കെയര്‍ അസിസ്റ്റന്റ് ജോലി യെ കുറിച്ചു അറിയേണ്ടതെല്ലാം

Britishmalayali
kz´wteJI³

കെയര്‍ അസിസ്റ്റന്റുമാരും ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റുമാരും തമ്മിലുള്ള പ്രധാന വ്യത്യാസം അവരുടെ തൊഴിലിടങ്ങളാണ്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ സാധാരണയായി ആശുപത്രികളില്‍ ജോലി ചെയ്യുമ്പോള്‍, കെയര്‍ ഹോമുകളിലാണ് കെയര്‍ അസിസ്റ്റന്റുമാര്‍ ജോലിചെയ്യുന്നത്. ഇവിടെത്തെ അന്തേവാസികള്‍ പ്രായമുള്ളവരായതിനാലും, ഇത്തരക്കാരില്‍ കോവിഡ് വ്യാപനത്തിന് സാധ്യത ഏറെയുള്ളതുകൊണ്ടും ഈ മഹാമാരിക്കാലത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ സേവനം പ്രകീര്‍ത്തിക്കപ്പെടേണ്ട ഒന്നുതന്നെയാണ്. കെയര്‍ഹോമുകളില്‍ രോഗവ്യാപനം കൂടാന്‍ തുടങ്ങിയതോടെയാണ് ഇവരുടെ തൊഴിലിനെ കുറിച്ച് ജനങ്ങള്‍ കൂടുതലായി അറിയാന്‍ തുടങ്ങിയത്.

കെയര്‍ അസിസ്റ്റന്റായി ജോലി ലഭിക്കുന്നതെങ്ങനെ, എന്ത് ശമ്പളം ലഭിക്കും, വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും, ഈ തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ തൊഴില്‍ രംഗത്ത് ഉയരാന്‍ സാധിക്കുമോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണിവിടെ പരാമര്‍ശിക്കുന്നത്.

എങ്ങനെ ഒരു കെയര്‍ അസിസ്റ്റന്റാകാം?
ഒരു കെയര്‍ അസിസ്റ്റന്റാകാന്‍ പ്രത്യേകിച്ചൊരു യോഗ്യതയുടെ ആവശ്യമില്ല. ചില കെയര്‍ഹൗസ് മാനേജ്മെന്റുകള്‍ ജി സി എസ് ഇ എ-സി യോഗ്യത ഇംഗ്ലീഷിലും ഗണിതശാസ്ത്രത്തിലും വേണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ടെങ്കിലും എല്ലാവരും അത്തരം നിര്‍ബന്ധം മുന്നോട്ട് വയ്ക്കാറില്ല. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ ഒരു ലെവെല്‍ 2 അല്ലെങ്കില്‍ ലെവല്‍3 ഡിപ്ലൊമയോടുകൂടി ഈ ജോലിക്ക് കയറുന്നതാണ് ഉത്തമം.

ചില സ്ഥാപനങ്ങള്‍ ഈ യോഗ്യത വേണമെന്ന് നിഷ്‌കര്‍ഷിക്കാറുണ്ട്. മറ്റുള്ളവര്‍ ഇത് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും കൂടുതല്‍ ശമ്പളം ചോദിച്ചു വാങ്ങുവാന്‍ ഇത് സഹായിക്കും. ഈ തൊഴിലില്‍ ആവശ്യമായ നൈപുണികള്‍, മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള കഴിവ്, ക്ഷമ, സഹാനുഭൂതി എന്നിവയ്ക്കൊപ്പം അവശരെ സഹായിക്കുവാനുള്ള അടിസ്ഥാനപരമായ അഭിവാഞ്ജയുമാണ്. മറ്റുള്ളവരെ സഹായിച്ചുള്ള പരിചയം ആവശ്യമില്ലെങ്കിലും അത് ജോലിയില്‍ തിളങ്ങാന്‍ സഹയകരമാവും.

കെയര്‍ അസിസ്റ്റന്റിന് എത്ര ശമ്പളം ലഭിക്കും?
ബ്രിട്ടനില്‍ കെയര്‍ അസിസ്റ്റന്റിന്റെ ശരാശരി ശമ്പളം പ്രതിവര്‍ഷം 16,000 പൗണ്ടിനും 18,000 പൗണ്ടിനും ഇടയില്‍ വരും. അതായത് പ്രതിമണിക്കൂറിന് ശരാശരി 8.50 പൗണ്ട് മുതല്‍ 9.50 പൗണ്ട് വരെ. ഇത് കൃത്യമായ കണക്കല്ല. മിക്കവാറും കെയര്‍ഹോമുകള്‍ പ്രവര്‍ത്തിക്കുന്നത് സ്വകാര്യമേഖലയിലായതിനാല്‍ അവര്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ഒരു ശമ്പളം നിശ്ചയിക്കാനുള്ള അവകാശമുണ്ട്.

ഒരു കെയര്‍ അസിസ്റ്റന്റിന് ആരംഭത്തില്‍ പ്രതിവര്‍ഷം 15,000 പൗണ്ടിനും 16,000 പൗണ്ടിനും ഇടയില്‍ വരും. അതേസമയം എന്‍ എച്ച് എസില്‍ ആരംഭത്തില്‍ തന്നെ പ്രതിവര്‍ഷം 18,000 പൗണ്ടിന് മേല്‍ ശമ്പളം ലഭിക്കും. ആരംഭത്തിലെ ശമ്പളവും സ്വകാര്യമേഖലയിലുള്ള വ്യത്യസ്ത കെയര്‍ഹോമുകളില്‍ വ്യത്യസ്ത നിരക്കുകളിലായിരിക്കും.

എന്താണ് കെയര്‍ അസിസ്റ്റന്റിന്റെ ജോലി?
ഒരു കമ്മ്യുണിറ്റിയിലോ, ഒരു വ്യക്തിയുടെ വീട്ടിലോ അല്ലെങ്കില്‍ ഒരു കെയര്‍ഹോമിലോ ആയിരിക്കും കെയര്‍ അസിസ്റ്റന്റ് ജോലിചെയ്യുക. സധാരണയായി ശാരീരികവും മാനസികവുമായി പ്രയാസങ്ങള്‍ അനുഭവിക്കുന്ന വൃദ്ധജനങ്ങളെ പരിപാലിക്കുക എന്നതായിരിക്കും ഇവരുടെ തൊഴില്‍. ഇതില്‍, വസ്ത്രങ്ങള്‍ അലക്കുക, ഭക്ഷണം പാചകം ചെയ്യുകയും അത് ഭക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുക, ആരോഗ്യകാര്യങ്ങള്‍ നിരീക്ഷിക്കുകയും സമയാസമയങ്ങളില്‍ മരുന്നുകള്‍ നല്‍കുകയും ചെയ്യുക, ഇടക്കിടക്ക് ഗ്രൂപ്പ് ഈവന്റുകള്‍ സംഘടിപ്പിക്കുക, ശുശ്രൂഷിക്കപ്പെടുന്ന ആളുടെ വ്യക്തിപരമായ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുക എന്നിവയാണ് കെയര്‍ അസിസ്റ്റന്റുമാരുടെ ജോലി.

ഒരു കെയര്‍ അസിസ്റ്റന്റിന് വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും?
നിങ്ങളുടെ അനുഭവസമ്പത്തും യോഗ്യതകളും വര്‍ദ്ധിക്കുന്നതിനനുസരിച്ചായിരിക്കും വരുമാനം വര്‍ദ്ധിക്കുക. നേരത്തേ സൂചിപ്പിച്ചതുപോലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയറില്‍ ലെവല്‍ 2 അല്ലെങ്കില്‍ ലെവല്‍ 3 ഉണ്ടെങ്കില്‍ കൂടുതല്‍ ശമ്പളം ചോദിച്ചുവാങ്ങാന്‍ കഴിയും. അതുപോലെ ഈ മേഖലയില്‍ നല്ല അനുഭവസമ്പത്ത് ഉള്ളയാളാണെങ്കിലും കൂടുതല്‍ ശമ്പളം ആവശ്യപ്പെടാം. കെയര്‍ഹോമുകളില്‍ 84 ശതമാനവും സ്വകാര്യമേഖലയിലായതിനാല്‍ ഒരു നിശ്ചിത ശമ്പളം ഇല്ല. അതിനാല്‍ തന്നെ നിങ്ങളുടെ യോഗ്യതക്കനുസരിച്ച് നിങ്ങള്‍ക്ക് വിലപേശാനാകും.

മുന്‍പോട്ടുള്ള തൊഴില്‍ സാധ്യതകള്‍
കെയര്‍ അസിസ്റ്റന്റ് എന്നത് വ്യത്യസ്തമായ നിരവധി തൊഴിലവസരങ്ങള്‍ക്കുള്ള ആദ്യപടിയാണ്. ജോലി ചെയ്യുമ്പോള്‍ തന്നെ ഓട്ടിസം, ഡൈമെന്‍ഷ്യ തുടങ്ങിയ സ്പെഷലൈസ്ഡ് മേഖലകളില്‍ പഠനം നടത്താനാകും. ഇത് നിങ്ങളെ ഒരു മുന്‍നിര കെയറര്‍ ആക്കുകയും നിങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, കെയര്‍ മേഖലകളിലെ നിങ്ങളുടെ യോഗ്യതകള്‍ വിപുലപ്പെടുത്താനും ഈ അവസരം ഉപയോഗിക്കാം. ഉദാഹരണത്തിന്, ജോലി ചെയ്യുമ്പോള്‍ തന്നെ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റില്‍ ലെവല്‍ 5 ഡിപ്ലോമക്ക് ശ്രമിക്കാം. മാത്രമല്ല, പാര്‍ട്ട് ടൈം സോഷ്യല്‍ വര്‍ക്കറായും സപ്പോര്‍ട്ട് വര്‍ക്കര്‍ തുടങ്ങിയ രംഗങ്ങളിലും പ്രവര്‍ത്തിക്കാനാകും.

കെയര്‍ അസിസ്റ്റന്റിന് എങ്ങനെ ഒരു നഴ്സ് ആകാം?
ഒരു കെയര്‍ അസിസ്റ്റന്റിന് ആവശ്യമായ ഗുണങ്ങളില്‍ പലതും ഒരു നഴ്സിനും ആവശ്യമാണ്. പ്രത്യേകിച്ചും സഹാനുഭൂതി, ശുശ്രൂഷിക്കാനുള്ള സന്നദ്ധത തുടങ്ങിയവ ഈ രണ്ട് തൊഴിലിനും ആവശ്യമാണ്. മാത്രമല്ല, അവശരായവരോട് എങ്ങനെ സംവേദിക്കണം എന്നും നിങ്ങള്‍ക്ക് ഒരു കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പഠിക്കാനാകും. അതുകൊണ്ടെല്ലാം തന്നെ ഒരു നഴ്സ് ആകാനുള്ള പാതയിലെ ആദ്യ ചുവടുവയ്പ്പായി കെയര്‍ അസിസ്റ്റന്റ് ജോലിയെ കാണാം.

നഴ്സിംഗ് മേഖലയിലേക്ക് പോകാന്‍ ഏറ്റവുമെളുപ്പം എന്‍ എച്ച് എസില്‍ ഒരു ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുക എന്നതാണ്. ഇത് പാര്‍ട്ട് ടൈമായി നഴ്സിംഗ് ഡിഗ്രി കോഴ്സുകള്‍ പഠിക്കാന്‍ സഹായകമാകും. ഇത്തരത്തില്‍ പഠനം ആരംഭിക്കുവാന്‍ നിങ്ങള്‍ക്ക് ചുരുങ്ങിയത് കെയര്‍ അസിസ്റ്റന്റായോ നഴ്സിംഗ് അസിസ്റ്റന്റായോ എന്‍ വി ക്യൂ ലെവല്‍ 3 ആവശ്യമാണ്. ഒരു ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനും റെജിസ്ട്രേഡ് നഴ്സിനും ഇടയിലുള്ള സ്ഥാനമാണ് നഴ്സിംഗ് അസ്സോസിയേറ്റ് എന്നത്. ഇത് ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചവിട്ടുപടിയാണ്.

ഒരു കെയര്‍ അസിസ്റ്റന്റായോ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായോ ജോലി ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് നഴ്സിംഗ് അപ്രന്റീസ്ഷിപ്പും ചെയ്യാന്‍ കഴിയും. പഠിച്ചുകൊണ്ടുതന്നെ വരുമാനവും ഉണ്ടാക്കാമെന്നതിനാല്‍ നഴ്സിംഗ് പഠനത്തിലെ ഒരു നല്ല ഉപാധിയാണ് നഴ്സിംഗ് അപ്രന്റീസ്ഷിപ്പ്. ചുരുക്കിപ്പറഞ്ഞാല്‍ നഴ്സ് എന്ന ലക്ഷ്യത്തിലെത്താനുള്ള ഒരു കുറുക്കുവഴി കൂടിയാണ് കെയര്‍ അസിസ്റ്റന്റ് എന്നുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category