1 GBP = 102.00 INR                       

BREAKING NEWS

വിവിധ കോഴ്‌സുകളും ജോലി സാ ധ്യതകളും പരിചയപ്പെടാന്‍ ലഭിച്ച മികച്ച അവസരമെന്ന് വിദ്യാര്‍ത്ഥി കള്‍; ജനശ്രദ്ധ ആകര്‍ഷിച്ച് ജിഎംഎംഎച്ച്സി വര്‍ക്ക്ഷോപ്പ്

Britishmalayali
kz´wteJI³

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി (ജിഎംഎംഎച്ച്സി) യൂത്ത് സംഘടിപ്പിച്ച വെര്‍ച്വല്‍ അക്കാദമിക് യൂത്ത് ഗൈഡന്‍സ് വര്‍ക്ക്ഷോപ്പ് വളരെയധികം ജനശ്രദ്ധ ആകര്‍ഷിച്ചു.

ഒരേ സമയം സൂമിലും ഫേസ്ബുക്കിലുമായി 120ലധികം ആളുകള്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. യുകെയിലെ തന്നെ പ്രഗല്‍ഭരായ അധ്യാപകരും, യൂണിവേഴ്‌സിറ്റിയില്‍ വൈവാര്‍ധ്യമാര്‍ന്ന കോഴ്‌സുകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമര്‍ഥരായ യുവതീയുവാക്കളും ആണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയത്.

പ്രസ്തുത വര്‍ക്ഷോപ്പില്‍ മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളെ കുറിച്ചും അഡ്മിഷന്‍ നടപടികളെക്കുറിച്ചും കരികുലത്തെ കുറിച്ചും ജോലി സാധ്യതകളെക്കുറിച്ചും ചോദിച്ചറിയാന്‍ സാധിച്ചു. 

ജി.സി.എസ്.ഇ, എന്‍വയോണ്‍മെന്റല്‍ ബയോളജി, സൈബര്‍ സെക്യൂരിറ്റി, ന്യൂറോ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ലോ, എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് ആന്‍ഡ് ഇക്കണോമിക്‌സ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നീ വിഷയങ്ങള്‍ ആണ് ഈ കരിയര്‍ ഇവന്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

അവതരണ മികവുകൊണ്ടും വൈവിധ്യതകൊണ്ടും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ച ഈ കരിയര്‍ ഇവന്റ്, നിരവധി യുവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ചെയ്തുവെന്ന് മാത്രമല്ല, ഈ കരിയര്‍ വര്‍ക്ക്‌ഷോപ്പ് അവരുടെ കരിയര്‍ പാത തിരഞ്ഞെടുക്കാന്‍ സഹായകരവുമായി. ബാര്‍ക്ലേസ് ബാങ്കിന്റെ അപ്രന്റിസ്ഷിപ്പ് പ്രോഗ്രാം മാനേജരും സൂം കാളില്‍ ചേര്‍ന്ന് ആപ്ലിക്കേഷനുകള്‍ക്കായി നുറുങ്ങുകളും ഉപദേശവും നല്‍കിയതോടെ, വിജയകരമായ ഈ പരിപാടി മറ്റൊരു തലത്തിലേക്കുയര്‍ന്നു.

സംഘാടകരെന്ന നിലയില്‍, മികച്ച നിലവാരത്തില്‍ ഇങ്ങനെ ഒരു കരിയര്‍ ഇവന്റ് നടത്താനായത് ജിഎംഎംഎച്ച്‌സിയ്ക്ക് വലിയ നേട്ടം തന്നെയാണെന്ന് സെക്രട്ടറി രാധേഷ് നായരും പ്രസിഡന്റ് സിന്ധു ഉണ്ണിയും അഭിപ്രായപ്പെട്ടു. വരും വര്‍ഷങ്ങളില്‍ പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്നതിനായി  ഇത്തരം പരിപാടികള്‍ കൂടുതല്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുമെന്നു അവര്‍ അറിയിച്ചു.

ഈ കോവിഡ് പാന്‍ഡെമിക് എല്ലാവരേയും ബാധിക്കുകയും നമ്മുടെ യുവ വിദ്യാര്‍ത്ഥികളെ അവരുടെ പഠന, കരിയര്‍ പാത തിരഞ്ഞെടുക്കുന്നതില്‍ പ്രതികൂലമായി ബാധിക്കുകയും ചെയ്ത ഈ സാഹചര്യത്തില്‍, ഇങ്ങനെ ഒരു കരിയര്‍ ഗൈഡന്‍സ് പരിപാടി നടത്താനായത് ഒരു വലിയ അനുഗ്രഹമായി കാണുന്നുവെന്ന് ഈ അക്കാഡമിക് വര്‍ക്ക്‌ഷോപ്പ് കോ-ഓര്‍ഡിനേറ്റ് ചെയ്ത യൂത്ത് കോര്‍ഡിനേറ്റര്‍സ് -അഖില മുത്തുസ്വാമിയും പൂര്‍ണിമ ജിമോനും അറിയിച്ചു.

ഈ പരിപാടിയുടെ മഹത് വിജയത്തിന് കാരണം, നന്നായി ചിട്ടപ്പെടുത്തിയ അവതരണവും യുവ അവതാരകരുടെ നിസ്വാര്‍ത്ഥ സേവനവുമാണ് എന്ന് ഈ പരിപാടിയുടെ ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ആയ ഗിരിജ മേനോന്‍ അഭിപ്രായപ്പെട്ടു. വിജയകരമായ ഈ പരിപാടിക്ക് അണിയറയില്‍ പ്രവര്‍ത്തിച്ച കുമാരി. പൂര്‍ണിമ ജീമോന്‍, അഖില മുത്തുസ്വാമി, ഗിരിജ മേനോന്‍ എന്നിവര്‍ക്ക് പ്രസിഡന്റ് സിന്ധു ഉണ്ണി കമ്മറ്റിയുടെ പേരില്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category