1 GBP = 102.10 INR                       

BREAKING NEWS

ബ്രിട്ടനിലും സുരക്ഷ വെറും സ്വപ്നം മാത്രം; 7000 ഏക്കര്‍ ഭൂമിയും അനേകം ആഡംബര ഹോട്ടലുകളുമുള്ള അതിസമ്പന്നന്‍ ഡോര്‍സെറ്റിലെ ആഡംബര വീട്ടില്‍ കുത്തേറ്റുമരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

Britishmalayali
kz´wteJI³

മ്പന്നന്മാര്‍ക്കും സമൂഹത്തിലെ ഉന്നതന്മാര്‍ക്കും വരെ ബ്രിട്ടന്‍ സുരക്ഷിതമല്ലാതെയായി തീര്‍ന്നിരിക്കുകയാണ്. നിരവധി ഹോട്ടലുകളുടെ ഉടമയും ശതകോടീശ്വരനുമായ സര്‍ റിച്ചാര്‍ഡ് ലിക്സിംഗ്ടണ്‍ സട്ടണ്‍ എന്ന 83 കാരന്‍ കഴിഞ്ഞദിവസം ഡോര്‍സെറ്റിലെ തന്റെ ആഡംബര വസതിയില്‍ കുത്തേറ്റു മരിച്ചതോടെയാണ് ബ്രിട്ടനിലെ സുരക്ഷിതത്വം വീണ്ടും ചര്‍ച്ചയാകുന്നത്. 301 മില്ല്യണ്‍ പൗണ്ടിന്റെ ആസ്തിയുള്ള ഹോട്ടലുടമയ്ക്കും കുടുംബത്തിനുമായി ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി 7,000 ഏക്കറോളം ഭൂമിയും സ്വന്തമാണ്. അതായത്, ബ്രിട്ടന്റെ പ്രതിരോധ വകുപ്പിന് സ്വന്തമായ ഭൂമിയുടെ ഇരട്ടി ഭൂമി.

ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യ എന്ന് കരുതപ്പെടുന്ന അന്നെ ഷ്രീബെര്‍ എന്ന വനിതയ്ക്കും ഈ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഏകദേശം 60 വയസ്സുള്ള ഇവരെ ബ്രിസ്റ്റോളിലെ സൗത്ത്മെഡ് ആശുപത്രിയിലേക്ക് വായുമാര്‍ഗ്ഗം എത്തിക്കുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സണ്ടേ ടൈംസിന്റെ സമ്പന്നരുടെ പട്ടികയില്‍ 435-ാം സ്ഥാനത്തായിരുന്നു സര്‍ റിച്ചാര്‍ഡ് ഇടം പിടിച്ചിരുന്നത്. ലണ്ടനിലെ പാര്‍ക്ക്ലെയിനില്‍ ഷെരറ്റണ്‍ ഗ്രാന്‍ഡ് എന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെയും പിക്കഡില്ലിയിലെ ആഡംബര അഥേനിയത്തിന്റെയും ഉടമസ്ഥനാണ് ഇദ്ദേഹം.

ഇതുകൂടതെ ബാത്ത്, ചെല്‍റ്റന്‍ഹാം, വിന്‍ഡ്സര്‍ എന്നിവിടങ്ങളിലും ഇദ്ദേഹത്തിന് ഹോട്ടലുകളുണ്ട്. ഇതുകൂടാതെ ഫാമിംഗ് റിയല്‍ എസ്റ്റേറ്റ് മേഖലകളിലും ഇയാള്‍ സജീവമായിരുന്നു. ആദ്യ ഭാര്യ ഇറ്റലിക്കാരിയായ ഫിയമ്മ സട്ടണില്‍ നിന്നും വിവാഹ മോചനം നേടിയ റിച്ചാര്‍ഡിന് രണ്ട് മക്കളും അഞ്ച പേരക്കുട്ടികളും ഉണ്ട്. ഇപ്പോള്‍ ഇദ്ദേഹത്തോടൊപ്പമുള്ള ഷ്രീബെരിന് മൂന്നു മക്കളും ഉണ്ട്. സര്‍ റിച്ചാര്‍ഡുമായി ബന്ധമുള്ള ഒരു 34 കാരനെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന റേഞ്ച് റോവറിനെ ഏകദേശം നൂറു മൈലോളം പിന്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു അപകടത്തില്‍ പെട്ട റേഞ്ച് റോവരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളുടെ ദേഹത്ത് നിരവധി മുറിവുകളും ഉണ്ടായിരുന്നു.

1981-ലാണ് മൂര്‍ഹില്‍ എസ്റ്റേറ്റും അതുപോലെ ഹോട്ടലുകളുടെയും ഉടമസ്ഥാവകാശം സര്‍ റിച്ചര്‍ഡിന് ലഭിക്കുന്നത്. ഹോട്ടലുകള്‍ക്ക് പുറമെ മറ്റു ബിസിനസ്സുകളുമുള്ള ഇദ്ദേഹം തന്റെ ജീവനക്കാരോട് വളരെ സൗമ്യമായാണ് പെരുമാറിയിരുന്നത്. പൊതുവേ ശാന്തശീലനായ ഇദ്ദേഹത്തിന് ബിസിനസ്സ് രംഗത്തും ശത്രുക്കള്‍ ഇല്ലതായി അറിയില്ലെന്നാണ് സര്‍ റിച്ചാര്‍ഡ് സട്ടണ്‍ ലിമിറ്റഡിന്റെ വക്താവ് പറഞ്ഞത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളില്‍ പ്രധാനിയായിരുന്ന ഇയാള്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 2,40,000 പൗണ്ടാണ് പാര്‍ട്ടിക്ക് സംഭാവനയായി നല്‍കിയിട്ടുള്ളത്.

1959-ലായിരുന്നു റിച്ചാര്‍ഡിന്റെ ആദ്യ വിവാഹം. ഇറ്റാലിയന്‍ വംശജയായ ഫിയമ്മ വിവാഹമോചനം നേടിയശേഷം ഇപ്പോള്‍ ബെര്‍ക്സിലെ ഹംഗര്‍ഫോര്‍ഡിനടുത്തുള്ള ഒരു ഗ്രാമത്തിലെ ഫാം ഹൗസിലാണ് താമസം. ഇയാളുടെ രണ്ടാം ഭാര്യയായ ഷ്രീബെര്‍ എന്നറിയപ്പെടുന്ന വനിത ഡോര്‍സെറ്റില്‍ ഓസ്റ്റിയോപതി, ഫിസിയോതെറപ്പി ചികിത്സകള്‍ നല്‍കുന്ന ഒരു ക്ലിനിക്ക് നടത്തുന്നുണ്ട്. ഇവരും കുത്തേറ്റ് ആശുപത്രിയിലാണ്. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category