1 GBP = 102.00 INR                       

BREAKING NEWS

ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന സെഹിയോന്‍ യുകെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ നാളെ

Britishmalayali
kz´wteJI³

സെഹിയോന്‍ യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും. പ്രമുഖ വചന പ്രഘോഷകനും സെഹിയോന്‍, അഭിഷേകാഗ്‌നി മിനിസ്ട്രികളുടെ ഡയറക്ടറുമായ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ്.മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും. വെസ്റ്റ് മിനിസ്റ്റര്‍ രൂപത വൈദികന്‍ മോണ്‍സിഞ്ഞോര്‍. ഷേമസ് ഒബോയില്‍ ഇംഗ്ലീഷ് കണ്‍വെന്‍ഷനില്‍ ശുശ്രൂഷകളില്‍ പങ്കുചേരും. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലാണ് നടക്കുക. സെഹിയോന്‍ യുകെയുടെ സ്ഥാപക ഡയറക്ടര്‍ ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട സെഹിയോന്‍ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ നടക്കുമ്പോഴും 8894210945 എന്ന നമ്പറില്‍ സൂം ലിങ്ക് വഴി പ്രാര്‍ത്ഥിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

ഈ കണ്‍വെന്‍ഷനില്‍ കുട്ടികള്‍ക്കും ടീനേജുകാര്‍ക്കും സെഹിയോന്‍ യുകെയുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

ഈ അനുഗ്രഹീത ശുശ്രൂഷയില്‍ യുകെ സമയം രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍. 12 മുതല്‍ രണ്ടു വരെ കുട്ടികള്‍ക്കും രണ്ടു മണി മുതല്‍ നാലു വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന, ജപമാല, വി. കുര്‍ബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് നാളെ രാവിലെ ഒന്‍പതു മുതല്‍ സെഹിയോന്‍ മിനിസ്ട്രി യുകെ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണ്‍സണ്‍ +44 7506 810177, അനീഷ് 07760 254700, ബിജുമോന്‍ മാത്യു 07515 368239

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category