1 GBP = 102.10 INR                       

BREAKING NEWS

ഗ്രീക്ക് രാജകുടുംബത്തില്‍ ജനിച്ച് ഒന്നാം വയസില്‍ ഒളിവില്‍ പോയി; പഴന്തുണിയില്‍ പൊതിഞ്ഞു പാരീ സില്‍ എത്തി ജീവിതം; ഡാനിഷ് ജര്‍മ്മന്‍ റഷ്യന്‍ രക്തബന്ധത്തില്‍ വളര്‍ന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ ഭര്‍ത്താവും പട്ടാളക്കാരനുമായി

Britishmalayali
kz´wteJI³

യുദ്ധം ഭയന്ന് പഴങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയുടെ പലക കൊണ്ടുണ്ടാക്കിയ കൊച്ചു കട്ടിലില്‍ കിടത്തി പഴന്തുണികൊണ്ട് പൊതിഞ്ഞ് നാടുകടത്തിയ ബാലന്‍ പിന്നീട് വളര്‍ന്ന് വലുതായപോള്‍ നൂറുകണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച് യുദ്ധത്തിലെ വീരനായകന്‍ ആകുന്ന ഒരു അപൂര്‍വ്വ കഥയാണ് ഫിലിപ്പ് രാജകുമാരന്റെ ജീവിതം. ഗ്രീക്ക് രാജകുടുംബത്തിലെ ബാലന്‍ തികച്ചും ഒരു അനാഥനെ പോലെ ബ്രിട്ടനിലെത്തിച്ചേര്‍ന്ന ബാല്യത്തിന്റെ കറുത്തസ്മരണകളെ പക്ഷെ ഒരിക്കലും തന്റെ ജീവിതത്തെ വേട്ടയാടുവാന്‍ രാജകുമാരന്‍ അനുവദിച്ചിട്ടില്ല.

ബ്രിട്ടനിലെത്തി ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, സുന്ദരനും കായികതാരവുമായ 18കാരനായ ഗ്രീക്ക് രാജകുമാരന്‍ 13കാരിയായ ഒരു സുന്ദരി രാജകുമാരിയുടെ ഹൃദയം കവര്‍ന്നു. എന്നാല്‍, യുദ്ധം വന്നതോടെ അവരുടെ പ്രണയത്തിന് താത്ക്കാലിക വിരാമമായി. പിന്നീട് ആഴ്ച്ചയിലാഴ്ച്ചയില്‍ കത്തുകളിലൂടെയായിരുന്നു അവര്‍ പ്രണയം പങ്കുവച്ചിരുന്നത്. തന്റെയും, ലോകത്തിന്റെ മുഴുവനും കഷ്ടപാടുകളൊക്കെ പ്രണയസ്മരണയില്‍ മറക്കുന്നു എന്നെഴുതിയ ആ യോദ്ധാവ് പിന്നീട് വിവാഹ ദിനത്തില്‍ തന്റെ കാമുകിയുടെ അമ്മയോട് പറഞ്ഞത് അവള്‍ മാത്രമായിരുന്നു തന്റെ ജീവിതത്തിലെ ഏക യാഥാര്‍ത്ഥ്യം എന്നായിരുന്നു.
വിവാഹശേഷം തന്റെ പ്രണയകുസുമം രാജ്ഞിയായി സ്ഥാനാരോഹണം ചെയ്തപ്പോള്‍, കാമുകിയ്ക്കും തനിക്ക് അഭയം നല്‍കിയ ബ്രിട്ടനും പ്രാധാന്യം നല്‍കി, തന്റെ ജോലിയില്‍ നിന്നും വിരമിച്ച് രാജ്ഞിക്ക് പൂര്‍ണ്ണ പിന്തുണയേകുന്ന ജീവിതം നയിച്ചു. ഒന്നും രണ്ടുമല്ല, നീണ്ട 73 വര്‍ഷക്കാലം.

ഒരു മാനസികാരോഗാശുപത്രിയിലെ അന്തേവാസിനിയായ അമ്മ, പലപ്പോഴും കാണാന്‍ പോലുമാകാത്ത, നാടുകടത്തപ്പെട്ട പിതാവ്, ഇവര്‍ക്കിടയില്‍ പല പല ബന്ധുക്കള്‍ക്കൊപ്പമായിരുന്നു ഫിലിപ്പ് രാജകുമാരന്റെ ബാല്യകാലം. ഇത്രയധികം ദുരന്തങ്ങള്‍ നേരിടേണ്ടി വന്ന ബാലന്‍ പക്ഷെ അത്രയെളുപ്പം കീഴടങ്ങുന്നവന്‍ ആയിരുന്നില്ല. ആരോടും പരിഭവം പറയാതെ, എന്തിനധികം, വിധിയേപ്പോലും കുറ്റപ്പെടുത്താതെ ആ ദുരന്തങ്ങളെയെല്ലാം തരണം ചെയ്ത് ജീവിക്കാന്‍, ജന്മനാ ലഭിച്ച ആ നിശ്ചയദാര്‍ഢ്യം തന്നെ അധികമായിരുന്നു.

21 വയസ്സുള്ളപ്പോള്‍ റോയല്‍ നേവിയിലെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് സ്തുത്യര്‍ഹമായ സേവനമായിരുന്നു കാഴ്ച്ചവച്ചത്. 1943-ജൂലായില്‍ ശത്രുവിമാനത്തിന്റെ ഗതി തിരിച്ചുവിട്ട് എച്ച് എം എസ് വാലസ് എന്ന യുദ്ധക്കപ്പലിലുണ്ടായിരുന്ന അനേകം നാവികരുടെ ജീവന്‍ രക്ഷിച്ചതും അദ്ദേഹമായിരുന്നു.

ഗ്രീസിലേയും ഡെന്മാര്‍ക്കിലേയും രാജകുമാരനായിരുന്ന ആന്‍ഡ്രൂ രാജകുമാരന്റെയും ബാറ്റെന്‍ബെര്‍ഗ് രാജകുമാരി ആലിസിന്റെയും അഞ്ചാമത്തെ മകനായി 1921 ജൂണ്‍ 10 നായിരുന്നു രാജകുമാരന്റെ ജനനം. നാല് സഹോദരിമാരാണ് അദ്ദേഹത്തിനുള്ളത്. ഗ്രീസ്, ഡെന്മാര്‍ക്ക്, റഷ്യ, പ്രഷ്യ എന്നീ രാജകുടുംബങ്ങളുടെ പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്റെ അച്ഛനുണ്ടായിരുന്നതെങ്കില്‍ വിക്ടോറിയ രാജ്ഞിയുടെ ചെറുമകളായിരുന്നു അദ്ദേഹത്തിന്റെ മുത്തശ്ശി. അങ്ങനെ എലിസബത്ത് രാജ്ഞിയുടെ മൂന്നാം കസിന്‍ കൂടിയാണ് ഇദ്ദേഹം.

ഗ്രീസിലെ രാജകുടുംബത്തില്‍ അന്നത്തെ രാജാവ് കോണ്‍സ്റ്റന്റൈന്‍ ഒന്നമനൊപ്പമയിരുന്നു ഇവരുടെ താമസം. എന്നാല്‍ ഗ്രീക്കിലുണ്ടായ രാഷ്ട്രീയ അസ്ഥിരതയും പട്ടാള വിപ്ലവവും രാജ്യം വിട്ടോടാന്‍ രാജാവിനെ നിര്‍ബന്ധിതനാക്കി. അന്ന് ഗ്രീക്ക് സൈന്യത്തില്‍ ലെഫ്റ്റനന്റ് ജനറലായിരുന്ന ഫിലിപ്പിന്റെ പിതാവിനെ ഉത്തരവ് അനുസരിക്കാന്‍ വിസമ്മതിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തി സൈന്യത്തില്‍ നിന്നും പുറത്താക്കി.

പഴപ്പെട്ടിയില്‍ കിടത്തിയ കുഞ്ഞ് ഫിലിപ്പുമായി അവര്‍ അവിടെനിന്നും രക്ഷപ്പെട്ട് ബ്രിട്ടീഷ് നാവിക കപ്പലായ എച്ച് എം എസ് കാലിപ്സോയില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്നും പാരീസിലെത്തിയ കുടുംബം ഫിലിപ്പിന്റെ അമ്മായി ജോര്‍ജ്ജ് രാജകുമാരിയുടെ വസതിയില്‍ താമസമാരംഭിച്ചു. തികച്ചും അനാഥത്വം അസ്ഥിരതയും പേറിയതായിരുന്നു ഫിലിപ്പിന്റെ ബാല്യകാലം. സ്ഥിരമായി ഒരു വീടുപോലും ഉണ്ടായിരുന്നില്ല. എട്ടു വയസ്സുള്ളപ്പോള്‍ സറേയിലെ ചീം സ്‌കൂളില്‍ ചേര്‍ത്തെങ്കിലും പിന്നീട് ജര്‍മ്മനിയിലേക്ക് താമസം മാറ്റി.

അധികം താമസിയാതെ ബ്രിട്ടനില്‍ തിരിച്ചെത്തിയ ഫിലിപ്പ് സ്‌കോട്ട്ലാന്‍ഡിലെ ഒരു ബോര്‍ഡിംഗ് സ്‌കൂളില്‍ വിദ്യാഭ്യാസം തുടര്‍ന്നു. മതാപിതാക്കളെ വിരളമായി മാത്രം കാണാന്‍ കഴിയുന്ന ഫിലിപ്പിന്റെ ബാല്യകാലം തികച്ചും ഒറ്റപ്പെട്ട ഒന്നായിരുന്നു. എന്നാല്‍, തകര്‍ച്ചകളിലും ഒറ്റപ്പെടലുകളിലും തോല്‍ക്കാന്‍ തയ്യാറാകാതെ കൊച്ചു ഫിലിപ്പ് മുന്നോട്ട് തന്നെ നീങ്ങി. സ്‌കൂളില്‍ ഹോക്കി ടീമിന്റെയും ക്രിക്കറ്റ് ടീമിന്റെയും ക്യാപ്റ്റനായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ കൂടിയായ, ബ്രിട്ടനിലെ എക്കാലത്തേയും മികച്ച നാവികന്‍ മൗണ്ട്ബാറ്റന്‍ പ്രഭു ഫിലിപ്പ് രാജകുമാരന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി.

സ്‌കൂള്‍ പഠനത്തിനു ശേഷം ബ്രിട്ടാനിയ റോയല്‍ നേവല്‍ കോളേജില്‍ ചേര്‍ന്നുകൊണ്ടാണ് ഫിലിപ്പ് രാജകുമാരന്‍ തന്റെ നാവിക ജീവിതം ആരംഭിക്കുന്നത്. അവിടെനിന്നും ബെസ്റ്റ് കേഡറ്റ് എന്ന അവാര്‍ഡ് നേടിയാണ് അദ്ദേഹം പഠിച്ചിറങ്ങുന്നത്. പ്രശസ്തമായ രീതിയില്‍ അദ്ദേഹം നാവിക സേവനം നടത്തി. ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍, ഇറ്റാലിയന്‍, ജപ്പാന്‍ ശക്തികള്‍ക്കെതിരെ അവിസ്മരണീയമായ പോരാട്ടം കാഴ്ച്ചവച്ചു. യുദ്ധാനന്ത്രരം ഗ്രീക്ക് വാര്‍ ക്രോസ്സ് ഓഫ് വാലര്‍ ബഹുമതി അദ്ദേഹത്തിന് ലഭിച്ചു.

1943 ലായിരുന്നു അദ്ദേഹം എലിസബത്ത് രാജ്ഞിയെ കണ്ടുമുട്ടുന്നത്. പിന്നീട് യുദ്ധമുഖത്തേക്ക് തിരിച്ചുപോയ ഇവര്‍ തമ്മില്‍ എഴുത്തുകളിലൂടെയായിരുന്നു സംവേദിച്ചിരുന്നത്. കാര്യമറിഞ്ഞ രാജാവിന് വിവാഹത്തിന് സമ്മതമായിരുന്നു, എന്നാല്‍ എലിസബത്തിന് 21 വയസ്സാകുന്നതുവരെ കാത്തിരിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. 26-)0 വയസ്സില്‍ വിവാഹിതനാകുമ്പോള്‍ ഫിലിപ്പിന് തന്റെ ഭൂതകാലം മുഴുവനുമായും നഷ്ടപ്പെട്ടിരുന്നു. 1944-ല്‍ ചൂതുകളിച്ച് വരുത്തിയ ഭീമന്‍ കടങ്ങളുമായി അദ്ദേഹത്തിന്റെ പിതാവും മരണമടഞ്ഞു. വീട്, പേര്, പൗരത്വം , ഇടവക അങ്ങനെ കുട്ടിക്കാലവുമായി ബന്ധിപ്പിക്കുന്ന എല്ലാം നഷ്ടമായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നാവികസേനയില്‍ നിന്നും വിരമിച്ച അദ്ദേഹം പിന്നീട് മരണം വരെയും എലിസബത്ത് രാജ്ഞിക്ക് താങ്ങായും തണലായും നിന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category