1 GBP = 102.10 INR                       

BREAKING NEWS

രാജകൊട്ടാരം ഉപേക്ഷിച്ച് പോയ ഹാരിക്ക് വല്യപ്പനെ കാണാന്‍ വരാതിരിക്കാനാവില്ല; ഞാന്‍ എങ്ങോട്ടുമില്ലെന്ന് പറഞ്ഞ് മേഗന്‍; ചാള്‍സിനോടും ബന്ധുക്കളോടും ഫോണില്‍ സങ്കടം പറഞ്ഞ് ഹാരി രാജകുമാരന്‍

Britishmalayali
kz´wteJI³

ഫിലിപ്പ് രാജകുമാരന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലെത്തുന്നതിനു മുന്‍പായി ഹാരി രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍, ഗര്‍ഭിണിയായ മേഗന്‍ ബ്രിട്ടനിലേക്ക് വരുന്നില്ലെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൊട്ടാരം ഉപേക്ഷിച്ചു പോയതിനു ശേഷമുള്ള ആദ്യ വരവിനുള്ള തയ്യാറെടുപ്പുകള്‍ ഹാരി നടത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവാദ അഭിമുഖത്തിന് ശേഷമുള്ള ആദ്യ യാത്രയും കൂടിയാണിത്.

യത്രയ്ക്ക് തയ്യാറെടുക്കും മുന്‍പേ ചാള്‍സ് രാജകുമാരന്‍, ബിയാട്രീസ്, യൂജിനി എന്നിവരുമായി ഹാരി സംസാരിച്ചതായി ചില വിശ്വസനീയ കേന്ദ്രങ്ങള്‍ അറിയിച്ചു. തന്റെ ബന്ധുക്കള്‍ക്കൊപ്പം ഇരിക്കുവാന്‍ ഹാരി ആഗ്രഹിക്കുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കായി ഒരുക്കങ്ങളും ആരംഭിച്ചു. ഹാരിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേ തങ്ങളുടേ ആര്‍ച്ച്വെല്‍ വെബ്സൈറ്റിലൂടെ ഫിലിപ്പ് രാജകുമാരന് ഹാരിയും മേഗനും അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. എല്ലാ സേവനങ്ങള്‍ക്കും നന്ദി. ഈ വേര്‍പാട് ഒരു തീരാനഷ്ടം തന്നെയാണ് എന്നായിരുന്നു അതില്‍ അവര്‍ പോസ്റ്റ് ചെയ്തത്. വെറും 21 വാക്കുകള്‍ മാത്രമുള്ള പോസ്റ്റ് പേജ് മുഴുവന്‍ നിറയുന്ന രീതിയിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഓപ്ര വിന്‍ഫ്രിയുടെ വിവാദ അഭിമുഖം നല്‍കിയ മുറിവുകള്‍ ഇനിയുമുണങ്ങാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഹാരിയുടെ ബ്രിട്ടനിലേക്കുള്ള യാത്രയ്ക്ക് അതീവ പ്രാധാന്യമുണ്ട്. അടുത്തയാഴ്ച്ച സെയിന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നടക്കുന്ന അന്ത്യകര്‍മ്മങ്ങളില്‍ ഹാരി പങ്കെടുക്കും. ഗര്‍ഭിണിയായതിനാല്‍ മേഗന്‍ യാത്ര ഒഴിവാക്കും എന്നാണറിയുന്നത്. ലോസ് ഏഞ്ചലസില്‍ നിന്നും ഒരു സ്വകാര്യ ജറ്റ് വിമാനത്തിലായിരിക്കും ഹാരി എത്തുക. അമേരിക്കയില്‍ നിന്നുമെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നിയന്ത്രണങ്ങളില്‍ ഹാരിക്ക് ഇളവ് നല്‍കിയേക്കും.

എന്നിരുന്നാലും, അമേരിക്കയില്‍ നിന്നും യാത്ര തിരിക്കുന്നതിനു മുന്‍പും ബ്രിട്ടനില്‍ എത്തിയതിനു ശേഷവും കോവിഡ് പരിശോധനക്ക് വിധേയനാകണം. 10 ദിവസത്തെ ക്വാറന്റൈന്‍ ഒഴിവായി കിട്ടുമെന്നു മാത്രം. ബ്രിട്ടനില്‍ ഉള്ളപ്പോള്‍ ഹാരി എവിടെയായിരിക്കും താമസിക്കുക എന്നോ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം എത്രനാള്‍ കൂടി ഇവിടെ തങ്ങുമെന്നോ ഇനിയും വ്യക്തമായിട്ടില്ല. വിവാദ അഭിമുഖത്തിനു ശേഷം സഹോദരന്‍ വില്യം രാജകുമാരനുമായും അച്ഛന്‍ ചാള്‍സ് രാജകുമാരനുമായും ഹാരിയുടെ ബന്ധം വഷളായിരിക്കുകയാണ്. എന്നിരുന്നാലും തന്റെ കൊച്ചുമക്കളെല്ലാം ഒന്നിച്ചുണ്ടാകണമെന്നാണ് എലിസബത്ത് രാജ്ഞി ആഗ്രഹിക്കുന്നത്.

മേഗനും കൂടെയുണ്ടെങ്കില്‍, കുടുംബ പ്രശ്നം പരിഹരിക്കാന്‍ ബുദ്ധിമുട്ടാകും എന്നാണ് ചില കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പ്രത്യേകിച്ച്, കേയ്റ്റ് തന്നെ കരയിച്ചു എന്ന് മേഗന്‍ അഭിമുഖത്തില്‍ പറഞ്ഞതിനു ശേഷം. ഹാരി എല്ലാ പ്രശ്നങ്ങളും തീര്‍ത്ത് ബ്രിട്ടനില്‍ മടങ്ങിയെത്തി കുടുംബത്തോടൊപ്പം കഴിയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പറയുന്നു. തന്റെ മുത്തശ്ശിയുമായി വളരെ അടുത്ത ബന്ധമാണ് ഹാരിക്കുള്ളത്. ജൂണില്‍ ഫിലിപ്പ് രാജകുമാരന്റെ നൂറാം പിറന്നാള്‍ ആഘോഷവേളയില്‍ ബ്രിട്ടനിലെത്താനായിരുന്നു നേരത്തേ ഹാരി തീരുമാനിച്ചിരുന്നത്.

എന്നാല്‍, ഇപ്പോഴുണ്ടായ ഈ മരണം പ്രതീക്ഷിച്ചതിലും നേരത്തേ വില്യമിനേയും ഹാരിയേയും നേര്‍ക്കുനേര്‍ എത്തിച്ചിരിക്കുകയാണ്. ഇത് ഇവര്‍ക്കിടയിലെ സംഘര്‍ഷത്തിന് അയവ് വരുത്തുമെന്നാണ് മറ്റ് രാജകുടുംബാംഗങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, അഭിമുഖത്തിലൂടെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച അനുജനോടുള്ള വില്യമിന്റെ സമീപനം എന്തായിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാന്‍ പോലുമാകുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category