1 GBP = 102.10 INR                       

BREAKING NEWS

സെപ്റ്റംബറോടെ എല്ലാവര്‍ക്കും ഹേര്‍ഡ് ഇമ്മ്യുണിറ്റി; കോവിഡ് പാസ്പോര്‍ട്ട് അതുവരെ മാത്രം; വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് ഉറപ്പായതോടെ പ്രതീക്ഷ സ്വാഭാവിക പ്രതിരോധ ശേഷിയിലേക്ക് ഒതുങ്ങുന്ന കഥ

Britishmalayali
kz´wteJI³

സെപ്റ്റംബറില്‍ സാമൂഹ്യ പ്രതിരോധം (ഹേര്‍ഡ് ഇമ്മ്യുണിറ്റി) കൈവരിക്കുമെന്ന പ്രതീക്ഷയാണ് കോവിഡില്‍ നിന്നുള്ള നിത്യമോചനം ലഭിക്കുമെന്ന വിശ്വാസത്തിനുള്ള ഏക കാരണം. വാക്സിന്‍ പാസ്പോര്‍ട്ടുകള്‍ ഹ്രസ്വകാല കുറുക്കുവഴികള്‍ മാത്രം. ഇത് ബ്രിട്ടീഷ് സര്‍ക്കാരും ഏതാണ്ട് അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. അതുകൊണ്ടുതന്നെ നേരത്തേ പ്രഖ്യാപിച്ചതുപോലെ ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ നീക്കം ചെയ്യും. എന്നാല്‍, തിരക്കേറിയ ഇടങ്ങളില്‍ വാക്സിന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കിയേക്കും.

ഒരു വ്യക്തി അടുത്തകാലത്ത് കോവിഡ് നെഗറ്റീവ് ആയി തെളിയിക്കപ്പെട്ടോ അല്ലെങ്കില്‍ ഒരാള്‍ക്ക് കോവിഡിനെ ചെറുക്കാനുള്ള ആന്റിബോഡികള്‍ സ്വാഭാവികമായോ, ഒരിക്കല്‍ രോഗം വന്ന് ഭേദമായതിനാലോ അല്ലെങ്കില്‍ വാക്സിനേഷന്‍ മുഖേനയോ ലഭിച്ചിട്ടുണ്ടോ എന്ന് തെളിയിക്കുന്ന കോവിഡ് സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അധികനാള്‍ ആയുസ്സുണ്ടാകില്ല. സാമൂഹ്യ പ്രതിരോധം കൈവരിക്കാന്‍ തക്ക വലിയൊരു സമൂഹത്തിന് പ്രതിരോധ ശേഷി കൈവന്നാല്‍ ഇത് ഉപേക്ഷിക്കും.

സാമൂഹ്യ പ്രതിരോധം ഇപ്പോള്‍ തന്നെ കൈവരിച്ചിരിക്കുന്നു എന്നൊരു റിപ്പോര്‍ട്ട് അടുത്തയിടെ പുറത്തുവന്നിരുന്നു. എന്നാല്‍, കരുതലോടെ നീങ്ങുന്ന സര്‍ക്കാര്‍ അത് സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒക്ടോബര്‍ ആദ്യം വരെയെങ്കിലും കായിക മത്സരങ്ങള്‍ പോലെ ജനങ്ങള്‍ തടിച്ചുകൂടുന്ന ഇടങ്ങളിലും തീയേറ്ററുകളിലും കോവിഡ് പാസ്പോര്‍ട്ട് നിര്‍ബന്ധിതമാക്കിയേക്കും. എന്നാല്‍, പബ്ബുകളിലും റെസ്റ്റോറന്റുകളിലും ഇവ നിര്‍ബന്ധമാക്കുന്നതിനോട് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

പ്രധാനമന്ത്രിയുടെ പദ്ധതികള്‍ പ്രകാരം, ഔട്ട്ഡോര്‍ സ്പോര്‍ട്ട്സ് മൈതാനങ്ങളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ 25 ശതമാനം പേരെ അനുവദിച്ചുകൊണ്ട് കായിക മത്സരങ്ങള്‍ മേയ് 17 മുതല്‍ ആരംഭിക്കാം. എന്നാല്‍ 10,000 കാണികള്‍ എന്ന ഉയര്‍ന്ന ഒരു പരിധി ഇതിനായി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍, ജൂലായില്‍ നടക്കാന്‍ ഇരിക്കുന്ന യൂറോ കപ്പിനായി വെംബ്ലെ സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളാനാകുന്നതിന്റെ 50 ശതമാനം പേരെ അനുവദിക്കും. എന്നാല്‍, കോവിഡ് പാസ്പോര്‍ട്ടുകള്‍ നിര്‍ബന്ധമാക്കിയാല്‍, സ്റ്റേഡിയത്തിന് ഉള്‍ക്കൊള്ളാവുന്നത്ര പേരെ പങ്കെടുപ്പിക്കാനാകും.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവില്‍ സാഹചര്യം തൃപ്തികരമാണെങ്കിലും പല കാര്യങ്ങളിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണെന്നാണ് ചില ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. കൂടാതെ മൂന്നാം വരവിനെ കുറിച്ചുള്ള ആശങ്കയും നിലനില്‍ക്കുന്നു. ഇന്നലെ 2,589 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന വസ്തുത തീര്‍ച്ചയായും ആശ്വാസം പകരുന്നതാണ്. അതുപോലെ 40 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതും.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് മൊത്തം ജനങ്ങളില്‍ 73.4 ശതമാനം പേര്‍ക്ക് കോവിഡിനെതിരെ പ്രതിരോധശേഷി കൈവന്നിരിക്കുന്നു എന്നാണ്. സ്വാഭാവിക പ്രതിരോധശേഷിയും, രോഗം വന്ന് ഭേദമായപ്പോള്‍ കരസ്ഥമാക്കിയ പ്രതിരോധ ശേഷിയും വാക്സിനിലൂടെ ലഭിച്ച പ്രതിരോധശേഷിയും ഇതില്‍ ഉള്‍പ്പെടും. അതേസമയം, സാമൂഹ്യ പ്രതിരോധം കൈവരിക്കുന്നതിനായി 75 ശതമാനം പേര്‍ക്കെങ്കിലും വാക്സിന്‍ നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ നിലപാട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category