1 GBP = 102.30 INR                       

BREAKING NEWS

മന്ത്രി ജലീലിനെ കുരുക്കിയത് സ്വന്തം കത്ത്! ബന്ധുവിനെ നിയമിക്കാന്‍ തസ്തികയുടെ യോഗ്യതയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചു പൊതുഭരണ സെക്രട്ടറിക്ക് കത്തയച്ചത് 2016 ജൂലൈ 28നു; ലോകായുക്ത സ്വജനപക്ഷപാതം കണ്ടത് ഈ കത്തില്‍; കള്ളത്തരം കൈയോടെ പിടിച്ചിട്ടും ജലീലിനെ പിന്തുണച്ച് പാര്‍ട്ടി

Britishmalayali
kz´wteJI³

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന് വിനയായത് താന്‍ നല്‍കിയ കത്തു തന്നെയായിരുന്നു. മന്ത്രിയായി തുടരാന്‍ കെ.ടി. ജലീലിന് അര്‍ഹതയില്ലെന്ന ലോകായുക്ത വിധിയിലേക്ക് പ്രധാനമായും നയിച്ചതു ഹര്‍ജിക്കാരന്‍ ഹാജരാക്കിയ കത്തായിരുന്നു. അടുത്ത ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി നിയമിക്കുന്നതിനായി ഈ തസ്തികയുടെ യോഗ്യതയില്‍ മാറ്റം വരുത്തണമെന്നു നിര്‍ദേശിച്ചു പൊതുഭരണ (ന്യൂനപക്ഷ ക്ഷേമം) സെക്രട്ടറിക്കു 2016 ജൂലൈ 28നു ജലീല്‍ അയച്ച കത്താണ് പുറത്തുവന്നത്. ഈ കത്തില്‍ യോഗ്യതാ മാനദണ്ഡം അദീബിന് അനുസൃതമാക്കാനാണ് ജലീല്‍ നിര്‍ദേശിച്ചത്.

ന്യൂനപക്ഷ കോര്‍പറേഷനിലെ ജീവനക്കാരുടെ യോഗ്യതകള്‍ നിശ്ചയിച്ചു 2013 ജൂണ്‍ 29ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലെ യോഗ്യതാ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നാണു ജലീല്‍ ആവശ്യപ്പെട്ടത്. ജനറല്‍ മാനേജരുടെ യോഗ്യത മാര്‍ക്കറ്റിങ്, ഫിനാന്‍സ് എന്നിവയില്‍ സ്പെഷ്യലൈസ് ചെയ്ത എംബിഎ ബിരുദധാരി, അല്ലെങ്കില്‍ 3 വര്‍ഷം പ്രവര്‍ത്തന പരിചയത്തോടെ സിഎസ്, സിഎ, ഐസിഡബ്ല്യുഎഐ എന്നായിരുന്നു. എംബിഎയുടെ സ്പെഷലൈസേഷനില്‍ എച്ച്ആര്‍ കൂടി ചേര്‍ക്കുക, 3 വര്‍ഷം പ്രവര്‍ത്തന പരിചയത്തോടെ ബിടെക്കും പിജിഡിബിഎയും എന്നതുകൂടി യോഗ്യതയായി ഉള്‍പ്പെടുത്തുക ഇവയായിരുന്നു ജലീലിന്റെ നിര്‍ദേശങ്ങള്‍. ബിടെക്കും പിജിഡിബിഎയുമാണ് അദീബിന്റെ യോഗ്യത.

അതേസമയം ലോകായുക്ത ഉത്തരവ് പ്രത്യേക ദൂതന്‍ വഴി നാളെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയേക്കും എന്നാണ് അറിവ്. ഉത്തരവ് ലഭിച്ചാല്‍ മുഖ്യമന്ത്രി നടപടിയെടുക്കാതിരിക്കുകയോ ജലീല്‍ മന്ത്രി സ്ഥാനമൊഴിയാതിരിക്കുകയോ ചെയ്താല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാമെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു. മധ്യവേനലവധി ആയതിനാല്‍ ഹൈക്കോടതിയില്‍ ചൊവ്വാഴ്ചയും തിങ്കളാഴ്ചയും മാത്രമേ സിറ്റിങ് ഉള്ളൂ. അതുകൊണ്ട് ചൊവ്വാഴ്ചയേ മന്ത്രിക്ക് ഹൈക്കോടതിയെ സമീപിക്കാനാവൂ. ഇതേസമയം, ജലീല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ആശുപത്രി വിട്ടേക്കും.

താടിയെല്ലിനു താഴെ പ്ലാസ്റ്റിക് സര്‍ജറിക്കായി ബുധനാഴ്ച ഇവിടെ പ്രവേശിപ്പിച്ചതാണ്. മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും അദ്ദേഹം മൊബൈല്‍ ഓഫ് ചെയ്തിരുന്നു. അതേസമയം വിധക്കെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നതിനെ സിപിഎം പിന്തുണയ്ക്കും. നിയമനടപടിക്ക് ജലീല്‍ ഒരുങ്ങുന്നത് പാര്‍ട്ടി അനുമതിയോടെയാണ്. ഏതു രാഷ്ട്രീയ തീരുമാനവും അതിനുശേഷം മതിയെന്നാണ് ധാരണ.

ലോകായുക്തയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാവില്ലെന്നും വിധിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കാമെന്നുമാണ് ജലീലിനു ലഭിച്ച നിയമോപദേശം. നിയമപരമായ ആ അവകാശം കൂടി വിനിയോഗിച്ചശേഷം രാജി ഉള്‍പ്പെടെ ആലോചിക്കാമെന്നാണ് സിപിഎം തീരുമാനം. ജലീലിന്റെ രാജി ആവശ്യം സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍ തള്ളി. ഉത്തരവു പരിശോധിച്ചു നിയമം അനുശാസിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വിധി വന്നാല്‍ ഉടന്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നു നിയമമന്ത്രി എ.കെ.ബാലനും അഭിപ്രായപ്പെട്ടു.

ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്നു പരാതിക്കാരനും യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയുമായ വി.കെ.മുഹമ്മദ് ഷാഫി. സാധാരണഗതിയില്‍ മന്ത്രിമാരടക്കമുള്ളവര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. എന്നാല്‍, മന്ത്രി സ്വന്തം നിലയില്‍ ഹൈക്കോടതിയെ സമീപിച്ചാല്‍ എതിര്‍വാദം അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നു ഷാഫി പറഞ്ഞു. തുടര്‍ നടപടികളെടുക്കുന്നതിനെക്കുറിച്ചു വിദഗ്ധരുമായി ആലോചന നടക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസും പ്രതികരിച്ചു.

അതേസമയയം ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീല്‍ രാജിവയ്ക്കേണ്ടതില്ലെന്നു നിയമമന്ത്രി എ.കെ. ബാലന്‍ പ്രതികരിച്ചു. ഡപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ലെന്നു നിയമത്തില്‍ എവിടെയും പറയുന്നില്ല. യോഗ്യതയുണ്ടോയെന്നു മാത്രം നോക്കിയാല്‍ മതി. കീഴ്ക്കോടതി വിധി വന്നാല്‍ രാജിവയ്ക്കുന്ന കീഴ്വഴക്കം കേരളത്തില്‍ ഇല്ലല്ലോ. പലരും ഡപ്യൂട്ടേഷനില്‍ ആളെ എടുത്തിട്ടുണ്ട്. മഞ്ഞളാംകുഴി അലി ഇത്തരത്തില്‍ ആളെ എടുത്തിട്ടുണ്ട്. ബന്ധുവാണോ എന്നറിയില്ല. അന്തരിച്ച കെ.എം. മാണിയും അദ്ദേഹത്തിന്റെ ബന്ധുവിനെ പ്രൈവറ്റ് സെക്രട്ടറിയായി വച്ചിട്ടുണ്ട്. മന്ത്രി ജലീല്‍ ഹൈക്കോടതിയെയും ഗവര്‍ണറെയും യോഗ്യത ബോധ്യപ്പെടുത്തിയതാണ്. രണ്ടിടത്തുനിന്നും ജലീലിനെതിരെ പരാമര്‍ശമുണ്ടായില്ലെന്നും ബാലന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category