1 GBP = 102.30 INR                       

BREAKING NEWS

കസ്റ്റംസിന്റെ നീക്കം അതീവ രഹസ്യമായി; 50 ചോദ്യങ്ങളുമായി ഔദ്യോഗിക വസതിയില്‍ എത്തിയത് കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തിലുള്ള സംഘം; എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഡോളര്‍ക്കടത്ത് നിഷേധിച്ചു സ്പീക്കര്‍; ഒരു സ്പീക്കറെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യുന്നത് ചരിത്രത്തില്‍ ആദ്യം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത നീക്കമായിരുന്നു ഇന്നലെ കസ്റ്റംസ് നടത്തിയത്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്‍ നേരിടാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടിസ് നല്‍കിയത് വ്യാഴാഴ്ച വൈകിട്ടായിരുന്നു. മുന്‍പു രണ്ടുതവണ നോട്ടിസ് നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് തിരക്ക്, അസുഖം എന്നീ കാരണങ്ങള്‍ അറിയിച്ചു സ്പീക്കര്‍ ഹാജരായില്ല. ഭരണഘടനാപദവി വഹിക്കുന്നതിനാല്‍ കസ്റ്റംസിനു ചോദ്യം ചെയ്യാനാവില്ലെന്നു നിലപാടെടുത്തിരുന്ന സ്പീക്കര്‍.

തന്റെ പദവി മാനിക്കുന്ന രീതിയില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതു പരിഗണിച്ചാണ് ചോദ്യം ചെയ്യല്‍ ഔദ്യോഗിക വസതിയിലാക്കിയതും അദ്ദേഹത്തെ വിളിച്ചു വരുത്തേണ്ടെന്ന തീരുമാനവും കൈക്കൊണ്ടത്. സ്പീക്കറുടെ ഔദ്യോഗിക വസതിയില്‍ കസ്റ്റംസ് സൂപ്രണ്ട് കെ. സലിലിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് ഏഴിനാണ് അവസാനിച്ചത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു.

അന്‍പതില്‍പരം ചോദ്യങ്ങളാണു കസ്റ്റംസ് സ്പീക്കറോട് ചോദിച്ചത്. പല കാര്യങ്ങളും സമ്മതിച്ച സ്പീക്കര്‍, ചിലതു നിഷേധിക്കുകയും ചെയ്തു. സ്പീക്കര്‍ ഉപയോഗിച്ചിരുന്ന 4 മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളുടെ വിശദാംശവും കസ്റ്റംസ് ശേഖരിച്ചു. അതിലൊന്നു സ്പീക്കറുടെ സുഹൃത്തിന്റെ പേരിലാണ്. അതുപയോഗിച്ചാണു സ്വപ്നയെയും സരിത്തിനെയും സ്ഥിരമായി വിളിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഡോളര്‍ കടത്ത് ആരോപണം സ്പീക്കര്‍ ആവര്‍ത്തിച്ചു നിഷേധിച്ചു.

ഇതേസമയം, കസ്റ്റംസ് വിശദീകരണം തേടുക മാത്രമാണു ചെയ്തതെന്നു സ്പീക്കറുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റ് 19ന് തിരുവനന്തപുരത്തുനിന്നു മസ്‌കത്ത് വഴി കയ്റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്നാണു കസ്റ്റംസ് റിപ്പോര്‍ട്ട്. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, യൂണിടാക് ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന്‍, സന്ദീപ് നായര്‍, ഖാലിദ് അലി ഷൗക്രി എന്നിവരടക്കം 6 പ്രതികളാണുള്ളത്. ഈ കേസില്‍ പി. ശ്രീരാമകൃഷ്ണന്റെ പേരു പരാമര്‍ശിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ടു സ്വപ്നയും സരിത്തും നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണു സ്പീക്കറെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രി, സ്പീക്കര്‍ എന്നിവരുടെ പ്രേരണയില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയിട്ടുണ്ടെന്നും 3 മന്ത്രിമാര്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ടെന്നു കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടു യൂണിടാക് നല്‍കിയ 3.8 കോടി രൂപയുടെ കോഴപ്പണത്തില്‍ നിന്നുള്ള ഒരുഭാഗം ഡോളറാക്കി ഖാലിദ് അലി ഷൗക്രി കടത്തിയെന്നാണു കസ്റ്റംസ് ആരോപണം.

സ്പീക്കര്‍ ഇടയ്ക്കിടെ തങ്ങാറുള്ള പേട്ട മരതകം ഫ്ളാറ്റ് കസ്റ്റംസ് ഇന്നലെ 2 മണിക്കൂര്‍ പരിശോധിച്ചു. ഇത് തന്റെ രഹസ്യ താവളമാണെന്നു സ്പീക്കര്‍ പറഞ്ഞതായി സ്വപ്നയുടെ മൊഴി നേരത്തേ പുറത്തുവന്നിരുന്നു. സ്പീക്കറുടെ വിദേശത്തുള്ള ബന്ധുവിന്റെ പേരിലാണ് ഈ ഫ്ളാറ്റെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വപ്നയുടെ മൊഴി പുറത്തു വന്ന ശേഷം സ്പീക്കറും ചില അടുപ്പക്കാരും ഈ ഫ്ളാറ്റില്‍ വന്നുപോയതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. ഗേറ്റിലെ രജിസ്റ്റര്‍ പരിശോധിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

സ്വപ്നയുടെ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ സ്പീക്കര്‍ നിഷേധിച്ചുണ്ട്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തി. ഗള്‍ഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്പീക്കര്‍ക്കു നിക്ഷേപമുണ്ട്. പേട്ടയിലെ ഫ്ളാറ്റിലേക്ക് ദുരുദ്ദേശ്യത്തോടെ പലതവണ ക്ഷണിച്ചു എന്നുമായിരുന്നു ആരോപണം. ഇത് അദ്ദേഹം നിഷേധിച്ചു.

സരിത്തിന്റെ വീട്ടില്‍ നിന്നു നേരത്തെ കസ്റ്റംസ് കണ്ടെത്തിയ ബാഗ് സ്പീക്കര്‍ തിരിച്ചറിഞ്ഞു. സ്പീക്കര്‍ ഈ ബാഗില്‍ ഡോളര്‍ കൈമാറിയെന്നാണു സ്വപ്നയുടെ മൊഴിയിലുള്ളത്. ചോദ്യം ചെയ്യാനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും സ്പീക്കര്‍ ബാഗ് സമ്മാനിച്ചെങ്കിലും അവരതു നിരസിച്ചു. 'ജമാല്‍ അല്‍ സാബിയെ കണ്ടിട്ടുണ്ട്, പക്ഷേ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. സ്വപ്നയുമായി സൗഹൃദമുണ്ട്. സാമ്പത്തിക ഇടപാടൊന്നുമില്ല. നിയമസഭയുടെ മുദ്രയുള്ള ബാഗും പേനയും സന്ദര്‍ശകര്‍ക്കു സമ്മാനമായി നല്‍കാറുണ്ട്. എന്നാല്‍, ബാഗില്‍ ആര്‍ക്കും ഡോളര്‍ നല്‍കിയിട്ടില്ല. മസ്‌കത്തില്‍ കോളജ് ഉടമയായ പ്രവാസി മലയാളി ലഫീര്‍ മുഹമ്മദിനെ അറിയാം. കോളജില്‍ നിക്ഷേപമില്ല. സഹോദരന്‍ യുഎഇയിലും സഹോദരി യുഎസിലുമുണ്ട്. ഇവരെ കാണാന്‍ പോകാറുണ്ട്.' സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

സ്പീക്കര്‍ക്കു കോവിഡ്
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റംസ് തയ്യാറെടുക്കുന്നതിനിടയിലാണ് കോവിഡ് പോസിറ്റീവായത്. വെള്ളിയാഴ്ച 8 മണിക്കൂര്‍ ചോദ്യം ചെയ്യലിനിടെ സ്പീക്കര്‍ 2 തവണ മരുന്നു കഴിച്ചിരുന്നു. അതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന പ്രചാരണം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിഷേധിച്ചു. ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്ന ഭീരുവല്ല താനെന്നും കുടുംബം തകര്‍ന്നെന്നു വരെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക് വിഡിയോയില്‍ പറഞ്ഞു. രക്തദാഹികള്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കു മുന്നില്‍ തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category