1 GBP = 102.30 INR                       

BREAKING NEWS

തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുന്നു എന്ന പ്രതിരോധം തീര്‍ന്നു; സ്പീക്കറെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കൊടി പിടിക്കാതെ സിപിഎം കേന്ദ്രങ്ങള്‍; കെ ടി ജലീലിനെതിരായ ലോകായുക്ത വിധിയിലും ഇടതു മുന്നണിയില്‍ പുകച്ചില്‍; ഇ പിക്ക് നല്‍കാത്ത പരിഗണന എന്തിന് കെ ടി ജലീലിനു നല്‍കുന്നുവെന്ന് പൊതുവികാരം

Britishmalayali
kz´wteJI³

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര ഏജന്‍സികളെ വരുതിയില്‍ നിര്‍ത്താന്‍ സിപിഎമ്മും സംസ്ഥാന സര്‍ക്കാറും കൂടുതല്‍ പരിശ്രമങ്ങള്‍ നടത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്തിയും പ്രതിരോധം തീര്‍ത്തു. എന്നാല്‍, തെരഞ്ഞെടുപ്പു കഴിഞ്ഞു വോട്ടു പെട്ടിയിലായതോടെ ഈ ആവേശമെല്ലാം ചോര്‍ന്ന മട്ടിലാണ് സിപിഎം. ഇപ്പോള്‍ സ്പീക്കറെ എട്ടു മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കുന്നു എന്നു പറയാന്‍ സിപിഎം തയ്യാറായിട്ടില്ല. സാധാരണ ഗതിയില്‍ ഇത്തര സംഭവങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ തന്നെ കൊടിപിടിച്ചു രംഗത്തുവരേണ്ടവരാണ് സിപിഎമ്മുകാര്‍. എന്നാല്‍, വോട്ടു പെട്ടിയില്‍ ആയതോടെ ഇപ്പോള്‍ പഴയ ഊര്‍ജ്ജമില്ലെന്നതാണ് വസ്തുത.

ജനവിധി എന്താകുമെന്ന ഉദ്വേഗത്തിന് ഇടയിലും ജലീല്‍ ശ്രീരാമകൃഷ്ണന്‍ വിവാദങ്ങള്‍ ഇടതുമുന്നണിയെ പിന്തുടരുന്നു. ജലീലിനെതിരെയുള്ള ലോകായുക്ത വിധി പാര്‍ട്ടിക്ക് തീര്‍ത്തും അപ്രതീക്ഷിതമാണ്. ലോകയുക്ത വിധിയും ഇടതു മുന്നണിയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പി.ശ്രീരാമകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തിയത് പ്രതീക്ഷിക്കാത്തത് അല്ലെങ്കിലും നിയമസഭാ സ്പീക്കര്‍ പദവിയുടെ പാവനത ചോദ്യം ചെയ്യപ്പെട്ടതിന്റെ ഖിന്നത ഇടതു നേതൃത്വത്തില്‍ ഉണ്ട്.

ലോകായുക്ത വിധിയുടെ ഗൗരവ സ്വഭാവം നേതൃത്വം കാണാതിരിക്കുന്നില്ല. നിയമപരമായി അതു നടപ്പാക്കാന്‍ ബാധ്യസ്ഥവുമാണ്. എങ്കിലും സര്‍ക്കാരിന്റെ ആയുസ്സ് തീരുന്ന ഈ സമയത്ത് രാജി ഒഴിവാക്കണമെന്നാണ് പാര്‍ട്ടി കാണുന്നത്. അങ്ങനെ വന്നാല്‍ ഇതുവരെ ജലീലിനെ സംരക്ഷിച്ചു വന്നതെല്ലാം വെള്ളത്തിലാകുന്ന അവസ്ഥ വരും. അതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിശ്ചയിച്ചത്. അവിടെ സ്റ്റേ ലഭിച്ചാല്‍ അതിനു ശേഷം രാജി എന്ന ആലോചന വരെ നേതൃത്വത്തില്‍ ഉണ്ട്.

ധാര്‍മികത ചൂണ്ടിക്കാട്ടിയുള്ള പ്രതിച്ഛായ നീക്കമായി അതു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ രാജിവച്ചാലും വീണ്ടും മന്ത്രിസഭ വന്നാല്‍ അതില്‍ ജലീലിന് അംഗമാകാന്‍ തടസ്സമില്ലെന്നും പാര്‍ട്ടി കരുതുന്നു. പക്ഷേ നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കുക എന്ന ഔചിത്യം പുലര്‍ത്തുന്നതില്‍ അത്ര ശ്രദ്ധ പാലിക്കാത്ത ജലീലിനെ മന്ത്രിയാക്കണോ എന്നതു മറ്റൊരു ചോദ്യമാണ്.

എന്തായാലും ഈ പോരാട്ടത്തില്‍ ജലീലിന് കിട്ടുന്ന വിധി സര്‍ക്കാര്‍ വന്നാല്‍ അദ്ദേഹം വീണ്ടും മന്ത്രിയാകുമോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇങ്ങനെ ഒരു ഗൗരവമുള്ള കേസ് ലോകായുക്തയ്ക്കു മുന്നില്‍ ഉണ്ടെന്ന സൂചന പാര്‍ട്ടിക്കു മന്ത്രി നേരത്തെ നല്‍കിയിരുന്നില്ല. അതേസമയം ബന്ധു നിയമന വിവാദത്തില്‍ രാജിവെക്കേണ്ടി വന്ന ഇ പി ജയരാജന് പാര്‍ട്ടി നല്‍കാത്ത പരിഗണന കെ ടി ജലീലിന് നല്‍കുന്നതിലും സിപിഎമ്മിനുള്ളില്‍ അസ്വസ്ഥത പുകയുന്നുണ്ട്. കെ ടി ജലീലുമായി ബന്ധപ്പെട്ട എല്ലാ വിവാദങ്ങളിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നല്‍ സിപിഎമ്മിനുള്ളില്‍ അതൃപ്തിയുണ്ട്.

സ്പീക്കറുടെ കാര്യത്തില്‍ കസ്റ്റംസിന്റെ സമീപനത്തില്‍ മാറ്റം വന്നതായാണ് സിപിഎം വിലയിരുത്തുന്നത്. ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്ന രീതിക്കു പകരം സമയം ചോദിച്ചു വന്നു മൊഴി രേഖപ്പെടുത്തുകയാണ് ചെയ്തത്. അതുകൊണ്ടാണ് പ്രതിഷേധം ഉണ്ടാകാത്തത് എന്നു പറയുമ്പോഴും തെരഞ്ഞെടുപ്പു കഴിഞ്ഞു എന്നതു തന്നെയാണ് ഇവിടെ നിലപാട് മാറ്റത്തിന് കാരണവും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ചോദ്യം ചെയ്യാനായി പോകുന്നതിനോടു നിയമസഭാ സ്പീക്കര്‍മാരുടെ അനൗപചാരിക ഫോറം ശക്തമായ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയും ഇതു കഴിയുന്നതും ഒഴിവാക്കണമെന്നാണ് ആഗ്രഹിച്ചത്. ഇതെല്ലാം കണക്കിലെടുത്ത് സ്പീക്കറുടെ വസതിയില്‍ കസ്റ്റംസ് എത്തിയെങ്കിലും അന്വേഷണത്തിന്റെ തുടര്‍ സ്വഭാവത്തെക്കുറിച്ച് ആശങ്കകള്‍ തുടരുന്നു.

അതേസമയം കെ ടി ജലീല്‍ രാജിവെക്കാത്തത് പ്രതിപക്ഷ ആയുധമാക്കുന്നുണ്ട്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിലാണ് എതിര്‍പ്പുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ആരോപണം ഉന്നയിച്ചു കഴിഞ്ഞു.. അതിനാലാണ് മറ്റ് മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും കിട്ടാത്ത പ്രിവിലേജ് ജലീലിന് കിട്ടുന്നത്. മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഇടപാടുകളില്‍ ജലീല്‍ കൂട്ടുകക്ഷിയായതിനാലാണ് ഈ പ്രിവിലേജ് ലഭിക്കുന്നത്. ലോകായുക്ത പറഞ്ഞിട്ടും മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം ആരോപിച്ചു.

സത്യപ്രതിജ്ഞ ലംഘനം നടത്തിയതിന് പുറത്താക്കണമെന്ന് ലോകായുക്ത ഉത്തരവിറക്കിയിട്ടും നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന കെ.ടി. ജലീലിന്റെ നിലപാട് തന്റെ അനുവാദത്തോടെയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. സംസ്ഥാനചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നല്‍കുന്നത്. അങ്ങേയറ്റം ഗുരുതരമായ കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ട ശേഷമാണ് ലോകായുക്തയുടെ ഉത്തരവ്. എന്നാല്‍ ജലീലിന്റെ രാജി ചോദിച്ചുവാങ്ങാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണ്. പിണറായി വിജയന്‍ എന്തിനാണ് കെ.ടി. ജലീലിനെ പേടിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category