1 GBP = 102.10 INR                       

BREAKING NEWS

ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫിനെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തോല്‍വിയോ? കായംകുളത്തും ചേര്‍ത്തലയിലും മാവേലിക്കരയിലും അമ്പലപ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നെന്ന് ആരോപണം; ആരിഫിന്റെ വിവാദ പ്രസംഗവും പ്രതിഭയ്ക്ക് പണി കൊടുക്കാന്‍; അടിയൊഴുക്കുകള്‍ക്ക് കാതോര്‍ത്ത് യുഡിഎഫ് കേന്ദ്രങ്ങള്‍

Britishmalayali
kz´wteJI³

ആലപ്പുഴ: തെരഞ്ഞെടുപ്പിന് മുമ്പ് തുടര്‍ഭരണമെന്ന പ്രതീക്ഷയിലായിരുന്നു ഇടതു മുന്നണി. ആ ആത്മവിശ്വാസം കൊണ്ടാണ് മുതിര്‍ന്ന നേതാക്കളെ മത്സരരംഗത്തു നിന്നും മാറ്റി പകരം സ്ഥാനാര്‍ത്ഥികളെ കളത്തില്‍ ഇറക്കിയത്. എന്നാല്‍, ഈ നീക്കം അനായാസം വിജയിക്കേണ്ട് സീറ്റുകളില്‍ പോലും കടുത്ത മത്സരമാണ് ഉണ്ടാക്കിവെച്ചത്. അമ്പലപ്പുഴയും ആലപ്പുഴയിലും അടക്കം സിപിഎം പരാജയ ഭീതിയിലാണ്. വോട്ടു പെട്ടിയിലായ ശേഷം ഇവിടങ്ങളില്‍ നിന്നും ഉയരുന്നത് പലവിധത്തിലുള്ള ആരോപണങ്ങളാണ്. ഇതോടെ ഇടതു വിപ്ലവമണ്ണില്‍ വിജയം പ്രതീക്ഷിച്ചിരിക്കയാണ് യുഡിഎഫ്.

ജില്ലയിലെ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുന്നതിനു വേണ്ടി ചില നേതാക്കള്‍ പ്രവര്‍ത്തിച്ചുവെന്ന ആരോപണമാണ് സിപിഎമ്മില്‍ ഉയരുന്നത്. കായംകുളത്ത് എ.എം.ആരിഫ് എംപി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ എല്‍ഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്ന് ഒരു വിഭാഗം ആരോപിച്ചു. ദിവസങ്ങള്‍ക്കു മുന്‍പു നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പിന്റെ തലേദിവസം ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ചിലര്‍ ബോധപൂര്‍വം ഇടപെട്ടുവെന്ന് ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ആരോപണമുയര്‍ന്നു.

ചേര്‍ത്തലയിലും മാവേലിക്കരയിലും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായതു തടയാന്‍ പാര്‍ട്ടി നേതൃത്വത്തിനു കഴിഞ്ഞില്ലെന്നും ആരോപണമുണ്ട്. ജില്ലയില്‍ സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയത് സിപിഎം നേതാക്കളുടെ എന്‍ഡിഎ പ്രവേശനമാണ്. ചേര്‍ത്തലയില്‍ അടക്കം പാര്‍ട്ടിക്ക് വേരുകളുള്ളിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണായത്തില്‍ അപാകത കാണുന്നവരുമുണ്ട്.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും എ.എം.ആരിഫ് എംപിയുടെ ചിത്രമുള്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ പ്രചാരണത്തിനുപയോഗിച്ചെങ്കിലും അമ്പലപ്പുഴയില്‍ മാത്രം അവസാന ദിവസം ഇതു വിവാദമായതിനെപ്പറ്റി അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍, ഓരോ മണ്ഡലത്തിലും ജനപ്രതിനിധിയെന്ന നിലയില്‍ എംപിയുടെ ചിത്രം ഉള്‍പ്പെടുന്ന പോസ്റ്ററുകള്‍ പ്രചാരണത്തിനു ഉപയോഗിക്കണമെന്ന നിര്‍ദേശമുണ്ടായിട്ടും ഇരുനൂറിലധികം ബൂത്തുകളുള്ള മണ്ഡലങ്ങളില്‍ 5000 പോസ്റ്റര്‍ മാത്രമാണു പ്രചാരണത്തിന് തയാറാക്കി നല്‍കിയതെന്ന് ആരോപണമുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നേതൃത്വം വഹിക്കേണ്ട ഒരു സംസ്ഥാന നേതാവ് അവസാന നിമിഷം വരെ വിട്ടു നിന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി ലഭിച്ചിട്ടുണ്ട്. 'കായംകുളത്തെ പാര്‍ട്ടിക്കാര്‍ കാലുവാരികളാണെ'ന്ന് തിരഞ്ഞെടുപ്പിന് ഏതാനും ആഴ്ച മുന്‍പ് സംസ്ഥാന നേതാവ് പ്രസ്താവന നടത്തിയത് ബോധപൂര്‍വമാണെന്ന പരാതിയും സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തി. ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം തുടര്‍ നടപടി സ്വീകരിക്കുമെന്നാണു സൂചന.

അതേസമയം തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ചേര്‍ത്തലയില്‍ സിപിഐയിലുണ്ടായ വിവാദത്തില്‍ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടുണ്ട്. പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാനും അതേസമയം സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിക്കാത്തവരെ രഹസ്യമായി നിരീക്ഷിക്കാനുമാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സഹകരിച്ചില്ലെന്ന കാരണത്താല്‍ ചേര്‍ത്തലയില്‍ മന്ത്രി പി.തിലോത്തമന്റെ അഡീഷനല്‍ പഴ്സനല്‍ സെക്രട്ടറി പി.പ്രദ്യോതിനെ സിപിഐ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ആലപ്പുഴയില്‍ തോമസ് ഐസക്കിനെയും അമ്പലപ്പുഴയില്‍ ജി സുധാകരനെയും മത്സരിപ്പിക്കാതെ പാര്‍ട്ടി മാറ്റി നിര്‍ത്തിയത് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ തീരുമാന പ്രകാരമാണ്. ജില്ലാ നേതൃത്വം ഇരുവരും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചത്. ഇരുവരും മത്സരിക്കാതെ മാറി നിന്നതോടെ ഈ മണ്ഡലങ്ങളില്‍ മത്സരം കടുപ്പമാകുകയും ഇവരുടെ അനുയായികള്‍ക്ക് ആവേശം ചോരുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category