1 GBP = 102.10 INR                       

BREAKING NEWS

എല്‍ ക്ലാസിക്കോ: ബാഴ്സയെ വീഴ്ത്തി റയല്‍ മാഡ്രിഡ്; റയലിന്റെ വിജയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്; റയലിന് മുന്നില്‍ ബാഴ്സയ്ക്ക് അടിപതറുന്നത് തുടര്‍ച്ചയായ മൂന്നാംതവണ

Britishmalayali
kz´wteJI³

മാഡ്രിഡ്: എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തോല്‍പ്പിച്ച് റയല്‍ മാഡ്രിഡ്. ശനിയാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു മാഡ്രിഡിന്റെ വിജയം. ഇത് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റയല്‍ മാഡ്രിഡ് ബാഴ്സലോണയെ തോല്‍പ്പിക്കുന്നത്.

കരീം ബെന്‍സേമ(13), ടോണി ക്രൂസ്(28) എന്നിവരാണ് റയലിന് വേണ്ടി ഗോളുകള്‍ നേടിയത്. അറുപതാം മിനിറ്റില്‍ ഓസ്‌കര്‍ മിങ്വേസ ബാഴ്സയുടെ ആശ്വാസഗോള്‍ നേടി. 89-ാം മിനിറ്റില്‍ റയലിന്റെ കസമീറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായെങ്കിലും മുതലാക്കാന്‍ ബാഴ്സയ്ക്കായില്ല.

എല്‍ ക്ലാസിക്കോയില്‍ നേടിയ ജയം റയലിന്റെ കീരിടത്തിനായുള്ള പ്രയാണത്തില്‍ നിര്‍ണ്ണായകമാണ്. ജയത്തോടെ റയല്‍ മാഡ്രിഡ് 66 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡിന് ഒപ്പം ഒന്നാമത് നില്‍ക്കുകയാണ്. 65 പോയിന്റുമായി ബാഴ്സലോണ മൂന്നാമതുണ്ട്.

അതേസമയം ബാഴ്സലോണ ജഴ്സിയില്‍ ലയണല്‍ മെസിയുടെ അവസാന എല്‍ക്ലാസിക്കോ ആയിരിക്കുമോ മത്സരം എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു.അതുകൊണ്ട് തന്നെ മത്സരം അത്രയെറെ ശ്രദ്ധയും നേടിയിരുന്നു. സീസണിലെ അവസാനത്തെ എല്‍ക്ലാസിക്കോയായിരുന്നു ഇന്നലത്തേത്്. ഈ സീസണ്‍ അവസാനിക്കുന്നതോടെ മെസി ബാഴ്സ വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മെസി ബാഴ്സയില്‍ തുടരണം എന്ന് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ ആവശ്യപ്പെട്ടു. ഇത് മെസിയുടെ അവസാനത്തെ എല്‍ ക്ലാസിക്കോ ആവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മെസി എത്ര മികച്ച കളിക്കാരനാണ് എന്ന് നമുക്കറിയാം. മെസി തുടരുന്നതാണ് ലീഗിനും നല്ലതെന്ന് സിദാന്‍ പറഞ്ഞു.

26 ഗോളുകളാണ് ഇതുവരെ എല്‍ ക്ലാസിക്കോയില്‍ മെസിയില്‍ നിന്ന് വന്നത്. ക്രിസ്റ്റിയാനോ റയല്‍ വിട്ടതിന് ശേഷം റയലിനെതിരെ മെസി സ്‌കോര്‍ ചെയ്തിട്ടില്ല. സീസണില്‍ 23 ഗോളുമായി ടോപ് സ്‌കോററായി ലീഗില്‍ നില്‍ക്കുന്നത് മെസിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category