1 GBP = 102.10 INR                       

BREAKING NEWS

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ; മൂന്‍ ചാമ്പ്യന്മാര്‍ നേര്‍ക്കുനേര്‍; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഓയിന്‍ മോര്‍ഗനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണറും നയിക്കും

Britishmalayali
kz´wteJI³

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഓയിന്‍ മോര്‍ഗനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഡേവിഡ് വാര്‍ണറുമാണ് നയിക്കുന്നത്. 2014ന്‌ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന കൊല്‍ക്കത്തയ്ക്ക് മൂന്ന് വര്‍ഷമായി പ്ലേ ഓഫിലും ഇടമില്ല. സ്ഥിരതയോടെ കളിക്കുന്നുണ്ടെങ്കിലും ഹൈദരാബാദും കിരീടത്തില്‍ എത്തിയിട്ട് അഞ്ച് വര്‍ഷമായി.

ശുഭ്മാന്‍ ഗില്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്ക്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കൊപ്പം പരിചയസമ്പന്നരായ ഹര്‍ഭജന്‍ സിംഗും ഷാക്കിബ് അല്‍ ഹസ്സനും ഇത്തവണ കൊല്‍ക്കത്തയ്‌ക്കൊപ്പമുണ്ട്. ആന്ദ്രേ റസലും സുനില്‍ നരൈനും കഴിഞ്ഞ സീസണിലെ നിരാശ തീര്‍ത്താല്‍ മോര്‍ഗന് കാര്യങ്ങള്‍ എളുപ്പമാവും.

ഡേവിഡ് വാര്‍ണര്‍, ജോണി ബെയ്ര്‍സ്റ്റോ, മനീഷ് പാണ്ഡേ, കെയ്ന്‍ വില്യംസണ്‍, കേദാര്‍ ജാദവ് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയ്‌ക്കൊപ്പം കരുത്തുറ്റ ബൗളര്‍മാരും ഹൈദരാബാദിന് സ്വന്തം. യോര്‍ക്കര്‍ വീരന്‍ നടരാജനും സന്ദീപ് ശര്‍മ്മയ്ക്കുമൊപ്പം ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തും. അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാനെ മെരുക്കാന്‍ ഇതുവരെ ആര്‍ക്കുമായിട്ടില്ല.

മലയാളി പേസര്‍മാരായ ബേസില്‍ തമ്പിക്ക് ഹൈദരാബാദും സന്ദീപ് വാര്യര്‍ക്ക് കൊല്‍ക്കത്തയും ആദ്യ മത്സരത്തില്‍ അവസരം നല്‍കിയേക്കില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category