1 GBP = 102.10 INR                       

BREAKING NEWS

രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ശക്തമായതോടെ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയെടുത്തു റൂറല്‍ എസ് പി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് ആന്തരിക അവയവങ്ങള്‍ക്ക് മര്‍ദനത്തില്‍ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നുമുള്ള സൂചന; കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു; അന്വേഷണ ചുമതല കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

Britishmalayali
kz´wteJI³

കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന സൂചന ശക്തിപ്പെടുന്നു. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി നേരിട്ടെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. എസ്പിക്കൊപ്പം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാന്‍ സാധ്യതയുണ്ടോ എന്ന് സ്ഥലം കൂടി കണ്ട് നേരിട്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം.

അതിനിടെ രതീഷിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുക. ഡിവൈഎസ്പി ഷാജ് ജോര്‍ജിനാണ് അന്വേണ ചുമതല. രതീഷിന്റെ മരണം കൊലപാതകമെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഈ സംശയത്തിന് ബലം നല്‍കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെയായിരുന്നു വടകര റൂറല്‍ എസ്പി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തെത്തി അര്‍ധരാത്രി പരിശോധന നടത്തിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയങ്ങള്‍ ദൂരീകരിക്കാനാണ് എസ്പി നേരിട്ട് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി എടുത്തത്. ഇപ്പോള്‍ ഒന്നും പറയാനില്ലെന്നായിരുന്നു എസ്പിയുടെ പ്രതികരണം. അതേസമയം രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് അന്വേഷണ സംഘത്തിലെ ഒരു വിഭാഗം പരിശോധന നടത്തുന്നുണ്ട്.

മരണത്തിന് മുന്‍പ് രതീഷിനെ ശ്വാസം മുട്ടിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക അവയവങ്ങളില്‍ ക്ഷതമുണ്ടെന്നും കണ്ടെത്തി. മൂക്കിന് അടുത്തായി കണ്ടെത്തിയ മുറിവില്‍ അടക്കം ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇത് മല്‍പ്പിടിത്തത്തിനിടെ സംഭവിച്ചതാകാമെന്നാണ് സൂചന. പോസ്റ്റ് മോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചിട്ടുണ്ട്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എംപി ആരോപിച്ചിരുന്നു. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുമ്പ് പല കൊലക്കേസുകളിലും നടന്നതുപോലെ അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുപോകാതിരിക്കാന്‍ പ്രതിയെ സിപിഎം കൊലപ്പെടുത്തിയതാണോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ഈ ആരോപണത്തിന് ബലമേകുന്നതാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനങ്ങള്‍. മരണത്തില്‍ ദുരൂഹത വെളിപ്പെട്ടതോടെ വടകര റൂറല്‍ എസ്പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ സംഭവസ്ഥലം വീണ്ടും പരിശോധനക്ക് വിധേയമാക്കി. രതീഷ് തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട വളയം ചെക്യാട് അരൂണ്ടയില്‍ പൊലീസ് വിദഗ്ധപരിശോധന നടത്തി.

അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി സ്ഥലത്തെത്തി പ്രദേശവാസികളുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ദ്ധര്‍, ഫൊറന്‍സിക് സംഘം, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഞായറാഴ്ചയും വിദഗ്ദ്ധര്‍ പരിശോധന തുടരുമെന്ന് റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ ചെക്യാട് അരൂണ്ട കുളിപ്പാറയില്‍ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിന്‍ കൊമ്പിലാണ് രതീഷിനെ (36) തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. കണ്ണൂര്‍ പുല്ലൂക്കര കൊച്ചിയങ്ങാടി കൂലോത്ത് സ്വദേശിയായ രതീഷ് സജീവ സിപിഎം പ്രവര്‍ത്തകനാണ്.

ശനിയാഴ്ച രാവിലെ ഒന്നര മണിക്കൂറോളമെടുത്താണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. നാദാപുരം ഡിവൈ.എസ്പി. പി.എ. ശിവദാസ്, വളയം സിഐ. പി.ആര്‍. മനോജ് എന്നിവരുടെ നേതൃത്വം നല്‍കി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാത്രി 10 മണിയോടെ പുല്ലൂക്കര കൊച്ചിയങ്ങാടിക്കടുത്തുള്ള കൂലോത്ത് വീട്ടിലെത്തിച്ച മൃതദേഹം സിപിഎം, എല്‍.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category