1 GBP = 102.10 INR                       

BREAKING NEWS

സനു മോഹന്‍ കുടുംബത്തിന് വേണ്ടി ജീവിച്ചയാള്‍, വൈഗയുടെ മരണത്തില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല, ചിലര്‍ ഫ്ളാറ്റില്‍ എത്തി; നിര്‍ണായക വെളിപ്പെടുത്തലുമായി പിതൃസഹോദരന്‍; വൈഗയുടെ മരണവും സനുവിന്റെ നാടുവിടലും ആസൂത്രണം ചെയ്തതെന്ന നിലപാടില്‍ പൊലീസും; അടിമുടി ദുരൂഹമായി വൈഗ കൊലക്കേസ്

Britishmalayali
kz´wteJI³

കൊച്ചി: മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നുകാരി വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളുമായി പിതൃ സഹോദരന്‍ ഷിനു മോഹന്‍. വൈഗയുടെ മരണത്തില്‍ തന്റെ സഹോദരനായ സനുമോഹന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും, മറ്റാര്‍ക്കോ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും ഷിനു ആരോപിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും ഷിനു മോഹന്‍ ആവശ്യപ്പെട്ടു. സഹോദരന്‍ കുടുംബത്തിന് വേണ്ടി ജീവിച്ചയാളാണെന്നും അങ്ങനെ ഒരാള്‍ മകളെ കൊലപ്പെടുത്തില്ലെന്നുമാണ് ഷിനു മോഹന്‍ പറയുന്നത്.

പൂണെയില്‍ സാമ്പത്തിക ബാധ്യതകളും,കേസുകളുമുണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ബന്ധുക്കളുമായി അടുപ്പമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വൈഗ മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് സനു മോഹന്റെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ ചിലര്‍ എത്തിയിരുന്നു. സനു പണം നല്‍കാനുള്ള ആളുകളായിരുന്നു അത്. ഫ്‌ളാറ്റിന് പുറത്ത് പോയാണ് അവര്‍ സംസാരിച്ചത്. ഇക്കാര്യം സനുമോഹന്റെ ഭാര്യ തന്നോട് പറഞ്ഞിരുന്നുവെന്നും ഷിനു വ്യക്തമാക്കി.

അതേസമയം ഭാര്യയുള്‍പ്പെടെയുള്ളവരെ കബളിപ്പിച്ച് 30ലക്ഷത്തോളം രൂപ സമാഹരിച്ചശേഷമാണ് സനു മോഹന്‍ ഒളിവില്‍പ്പോയതെന്നാണ് സൂചന. ഈ പണം കൈയിലുള്ളതിനാല്‍ എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കേണ്ട. ഒളിവില്‍ താമസിക്കാനും എളുപ്പമായി. പൊലീസിനെ ബുദ്ധിമുട്ടിലാക്കുന്നതും ഇതാണ്.സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാര്‍മണി ബീറ്റാ ഗ്രീന്‍ 6 എ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം പൊലീസ് വീണ്ടും പരിശോധന നടത്തിയിരുന്നു. ഡി സിപിഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ സി പി കെ ശ്രീകുമാര്‍, തൃക്കാക്കര സിഐ കെ. ധനപാലന്‍എന്നിവരടങ്ങുന്ന സംഘം വൈകിട്ട് ഏറെ നേരം ഫ്ളാറ്റില്‍ ചിലവഴിച്ചു. അയല്‍വാസികളുമായും സംസാരിച്ചു.

അതേസമയ സനു മോഹനു കേരളത്തില്‍ എവിടെയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാന്‍ റജിസ്ട്രേഷന്‍ വകുപ്പിന്റെ സഹായം തേടി പൊലീസ്. പുണെയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി പണവുമായാണു വര്‍ഷങ്ങള്‍ക്കു മുന്‍പു സനു കേരളത്തിലേക്കു തിരികെ എത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. സമീപകാലത്തോ നേരത്തെയോ സനുവിന്റെ പേരില്‍ വസ്തു ക്രയവിക്രയം നടന്നിട്ടുണ്ടോയെന്നറിയാനാണ് ശ്രമം.

ഒളിവില്‍ കഴിയുന്ന സനുവിന്റെ സാമ്പത്തിക സ്ഥിതി ബോധ്യപ്പെടാന്‍ കൂടിയാണ് അന്വേഷണം. വൈഗയുടെ മരണത്തെ തുടര്‍ന്നു നാടുവിട്ടെന്നു കരുതുന്ന സനുവിന്റെ കൈവശം അധികം പണമൊന്നുമില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. വിശ്വസ്തരായ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പണത്തിനു വേണ്ടി സനു വിളിക്കുമെന്ന പ്രതീക്ഷ പൊലീസിനുണ്ടായിരുന്നു. സംശയമുള്ള മുഴുവന്‍ പേരുടെയും ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടും സനു ബന്ധപ്പെട്ടതിന്റെ തെളിവൊന്നും ലഭിച്ചില്ല.

വൈഗയുടെ മരണവും തന്റെ നാടുവിടലും സനു നേരത്തെ ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഏതെങ്കിലും ബാങ്കില്‍ പുതിയ അക്കൗണ്ട് തുറന്നു പണം നിക്ഷേപിച്ച ശേഷമാകും സനു മുങ്ങിയതെന്ന നിഗമനവും പൊലീസിനുണ്ടായിരുന്നു. ഒളിവില്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ചെലവിനുള്ള പണം എടിഎം കാര്‍ഡ് ഉപയോഗിച്ചു പിന്‍വലിക്കാനുള്ള സാധ്യതയും പരിശോധിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും പുതുതലമുറയിലേതുള്‍പ്പെടെ എല്ലാ ബാങ്കുകളിലും സനുവിന്റെ ആധാര്‍ നമ്പര്‍ വച്ച് അന്വേഷിച്ചെങ്കിലും പുതിയ അക്കൗണ്ടുകളൊന്നും കണ്ടെത്തിയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category