1 GBP = 102.10 INR                       

BREAKING NEWS

രണ്ടും നല്ല പിള്ളേരാ; പക്ഷെ ഓപ്രയുടെ മുന്‍പില്‍ പോയിരിക്കാന്‍ ഭ്രാന്താണോ? പ്രിന്‍സ് ഫിലിപ്പ് പറഞ്ഞതിങ്ങനെ; ഡയാനയോടും ആഴത്തില്‍ അടുപ്പം കാട്ടി

Britishmalayali
kz´wteJI³

ഹാരിയോടും മേഗനോടും ഏറെ ഇഷ്ടം കാത്തു സൂക്ഷിച്ചിരുന്ന ഫിലിപ്പ് രാജകുമാരന്‍, പക്ഷെ ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തെ ഒരു ഭ്രാന്തായി ആണ് വിശേഷിപ്പിച്ചത്. അതുകൊണ്ട് ആര്‍ക്കും ഒരു നല്ല കാര്യവും വരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുമാത്രമല്ല, രാജപദവികള്‍ ഉപേക്ഷിച്ച് പോകാനുള്ള കൊച്ചുമകന്റെ തീരുമാനവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. ഇപ്രകാരം ചെയ്യുക വഴി അവര്‍ക്കോ രാജ്യത്തിനോ നന്മ ലഭിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിരുന്നാലും ഇത് ഹാരിയുടെ ജീവിതമാണ്, തീരുമാനമെടുക്കേണ്ടത് ഹാരിയാണെന്നും അദ്ദേഹം പറഞ്ഞു.

ഫിലിപ്പുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ഗെയ്ല്‍സ് ബ്രാന്‍ഡെര്‍ത്താണ് ഇക്കാര്യം പങ്കുവച്ചത്. ഇത്തരം കാര്യങ്ങളിലൊന്നും ഫിലിപ്പ് രാജകുമാരന്‍ കാര്യമായി പ്രതികരിച്ചില്ല എന്ന വാര്‍ത്ത പുറത്ത് പ്രചരിക്കുന്നതിനിടയിലാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തലുമായി ഗെയ്ല്‍സ് എത്തുന്നത്. ഗെയ്ല്‍ ബ്രാന്‍ഡെര്‍ത്ത് പറയുന്നത് ഹാരിയും മെഗനും വടക്കെ അമേരിക്കയിലേക്ക് പോകാന്‍ തീരുമാനിച്ചത് സാമ്പത്തിക സ്വാശ്രയത്വം ഉന്നം വച്ചായിരുന്നത്രെ. നോര്‍ത്ത് അമേരിക്കയിലും ബ്രിട്ടനിലുമായി ശിഷ്ടകാലം കഴിച്ച് അവരുടെതായ രീതിയില്‍ രാജ്ഞിയേയും കോമണ്‍വെല്‍ത്തിനേയും സേവിക്കാമെന്നും അവര്‍ വിചാരിച്ചു.

എന്നാല്‍, ചാള്‍സിന്റെയും വില്യമിന്റെയും സ്വാധീനത്തിനു വഴങ്ങി രാജ്ഞി ഇത് സാധ്യമല്ല എന്ന് തീര്‍ത്തു പറയുകയായിരുന്നു. ഇതോടെയാണ് ഹാരിക്കും മേഗനും ഔദ്യോഗിക പദവികള്‍ എല്ലാം ഒഴിയേണ്ടി വന്നതും എച്ച് ആര്‍ എച്ച് എന്ന പദവിനാമം ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതും. എലിസബത്ത് രാജ്ഞിയെപ്പോലെ ഫിലിപ്പ് രാജകുമാരനും ഇതില്‍ ഏറെ ദുഃഖമുണ്ടായിരുന്നു. തന്റെ പിന്‍ഗാമിയായി റോയല്‍ നേവിയില്‍ സേവനമനുഷ്ഠിച്ച കൊച്ചുമകനോട് ഫിലിപ്പിന് പ്രത്യേക സ്നേഹമുണ്ടായിരുന്നു. ഫിലിപ്പ് 34 വര്‍ഷത്തോളം സേവനമനുഷ്ഠിച്ചപ്പോള്‍ ഹാരി സേവനമനുഷ്ഠിച്ചത് വെറും 30 മാസങ്ങള്‍ മാത്രമായിരുന്നു എന്നോര്‍ക്കണം.

ഓപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖം വരാന്‍ പോകുന്നകാര്യം അറിഞ്ഞ് അദ്ദേഹം ഏറെ വിഷമിച്ചിരുന്നതായി ബ്രാന്‍ഡെര്‍ത്ത് പറയുന്നു. അഭിമുഖം നല്‍കു എന്നാല്‍ ഒരിക്കലും സ്വന്തം വ്യക്തിപരമായ കാര്യങ്ങള്‍ പരാമര്‍ശിക്കരുത് എന്നായിരുന്നു ഫിലിപ്പ് രാജകുമാരന്‍ തന്റെ മക്കള്‍ക്ക് നല്‍കിയിരുന്ന ഉപദേശം. അതുതന്നെ അദ്ദേഹം തന്റെ കൊച്ചുമക്കള്‍ക്കും നല്‍കിയിരിക്കുമെന്നാണ് ബ്രാന്‍ഡെര്‍ത്ത് പറയുന്നത്.

അതുപോലെ ഫിലിപ്പ് രാജകുമാരന് മാനസികമായി ഏറെ അടുപ്പമുണ്ടായിരുന്ന ഒരാളായിരുന്നു ഡയാന രാജകുമാരി. രാജകൊട്ടാരത്തിനകത്ത് തന്നെ മനസ്സിലാക്കിയ ഏക വ്യക്തി എന്നാണ് ഡയാന തന്റെ ഭര്‍തൃ പിതാവിനെ കുറിച്ചു പറഞ്ഞിട്ടുള്ളത്. എത്ര സ്ത്രീകള്‍ തങ്ങളുടെ ദാമ്പത്യ പ്രശ്നങ്ങള്‍ ഭര്‍തൃപിതാവുമായി ചര്‍ച്ച ചെയ്യും എന്ന് ഒരിക്കല്‍ അവര്‍ തന്റെ സുഹൃത്തുക്കളോട് ചോദിക്കുക പോലും ഉണ്ടായി.

രാജ്ഞിയുടെ ഭര്‍ത്താവ് എന്ന നിലയില്‍, കുടുംബത്തില്‍ കര്‍ക്കശക്കാരനായിരുന്നെങ്കിലും ഫിലിപ്പ് രാജകുമാരന്‍ കൊട്ടാരത്തിനപ്പുറമുള്ള ജീവിതം ധാരാളം കാണുകയും മനസ്സിലാക്കുകയും ചെയ്ത വ്യക്തിയായതിനാല്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെയായിരുന്നു പെരുമാറിയിരുന്നത്. മറ്റുള്ളവരുടെ വാക്കുകള്‍ എപ്പോഴും ശ്രദ്ധയോടെ കേള്ക്കുമായിരുന്ന രാജകുമാരന്‍ അവയില്‍ നല്ലത് സ്വീകരിക്കാനും മടിച്ചിരുന്നില്ല. ഡയാന രാജകുമാരിയോട് ഏറെ ഇഷ്ടമുണ്ടായിരുന്നെങ്കിലും, തെറ്റുകള്‍ കണ്ട ചില സമയങ്ങളില്‍ അവര്‍ക്കെതിരെ കയര്‍ക്കാനും അദ്ദേഹം മടിച്ചില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category