1 GBP = 102.10 INR                       

BREAKING NEWS

പ്രിന്‍സ് ഫിലിപ്പിനോടുള്ള ആദരവായി പോലും അവര്‍ കലാപം നിര്‍ത്തിയില്ല; പഴയ ഐ.ആര്‍.എയുടെ പ്രേതം നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനെ വീണ്ടും കശക്കിയെറിയുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ഫിലിപ്പ് രാജകുമാരന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ ഔദ്യോഗിക ദുഃഖാചരണ നാളുകളിലെങ്കിലും കലാപ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന ഒരു വിഭാഗത്തിന്റെ അഭ്യര്‍ത്ഥനയ്ക്ക് ചെവി കൊടുക്കാതെ പ്രതിഷേധക്കാര്‍ തെരുവില്‍ അഴിഞ്ഞാടുകയാണ്. ഇന്നലെയും പടക്കങ്ങള്‍ കത്തിച്ച് വലിച്ചെറിഞ്ഞും കാറിന് തീകൊടുത്തും പ്രതിഷേധിച്ച് ഒരു കൂട്ടം ജനങ്ങള്‍ തെരുവിലിറങ്ങി. തീകൊളുത്തിയ കാര്‍ അല്പ സമയത്തിനുള്ളില്‍ പൊട്ടിത്തെറിച്ചു. അന്തരീക്ഷമാകെ നിറഞ്ഞ പുക പലര്‍ക്കും ശ്വാസം മുട്ടലും ഉണ്ടാക്കി.

അതുകൊണ്ടും നിര്‍ത്താന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. വഴിയരികിലെ ചുമരുകളില്‍ നിന്നും നടപ്പാതയില്‍ നിന്നും ഇളക്കിയെടുത്ത ഇഷ്ടികകളും മറ്റും പോലീസിനു നേരെ വലിച്ചെറിഞ്ഞും അവര്‍ കലാപത്തിന് രൂക്ഷത വര്‍ദ്ധിപ്പിച്ചു. ഒരു ബസ്സ് ഷെല്‍ട്ടറിനും അവര്‍ തീയിട്ടു. നിരത്തിലിറങ്ങിയ ബ്രിട്ടന്‍ അനുകൂലികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചയച്ചോതെ വലിയൊരു സംഘര്‍ഷം ഒഴിവാക്കാനായി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ അശാന്തി ഒഴിവാക്കുവാന്‍ 1998-ല്‍ ഒപ്പുവച്ച കരാറിന്റെ വാര്‍ഷിക ദിനത്തിലാണ് ഇതൊക്കെ നടന്നതെന്നത് തികച്ചും ഒരു വൈരുദ്ധ്യമാണ്.

ഇവിടെയും മതമാണ് പ്രധാന പ്രതി. പ്രൊട്ടസ്റ്റന്റുകാര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ബ്രിട്ടനില്‍ തുടരണമെന്ന് വാദിക്കുമ്പോള്‍ തുല്യ ശക്തിയുള്ള കത്തോലിക്കര്‍ സ്വപ്നം കാണുന്നത് ഐക്യ അയര്‍ലന്‍ഡാണ്. ഇവര്‍ക്കിടയിലാണ് പോലീസ്. ബ്രിട്ടനില്‍ ഏറെക്കാലമായി നിരോധിച്ചിരുന്ന ജല പീരങ്കികള്‍ പോലും ഈ പ്രക്ഷോഭത്തെ ചെറുക്കുവാന്‍ ഉപയോഗിക്കേണ്ടിവന്നു എന്നത് ഇതിന്റെ ഭീകരത വെളിവാക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാത്രമല്ല, അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും സമാധാനം പുനസ്ഥാപിക്കുവാന്‍ ആഹ്വാനം ചെയ്തു എന്നത് ഇതിന്റെ അന്താരാഷ്ട്ര പ്രാധാന്യം വെളിപ്പെടുത്തുന്നു.

ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളാണ് നടക്കുന്നതെന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. സമാനതകളില്ലാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. നേരത്തേ തന്നെ ശീതയുദ്ധം നിലനിന്നിരുന്ന ഇവിടെ കഴിഞ്ഞ ജൂണില്‍ ഒരു മുന്‍ ഐ ആര്‍ എ (ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി) നേതാവായിരുന്ന ബോബി സ്റ്റോറിയുടെ ശവസംസ്‌കാര ചടങ്ങുകളാണ് വീണ്ടും പരസ്യ പോര്‍വിളികളിലേക്കെത്തുന്ന വിധം സ്ഥിതിഗതികള്‍ മാറ്റിമറിച്ചത്.

കഴിഞ്ഞമാസം പോലീസ് നല്‍കിയ തെളിവുകള്‍ പരിശോധിച്ച ശേഷം, ബോബിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആരെയും ശിക്ഷിക്കില്ലെന്ന് പബ്ലിക് പ്രോസിക്യുഷന്‍ സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രൊട്ടസ്റ്റന്റുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു അവര്‍ ആരോപിച്ചത്. കത്തോലിക്കാ വിശ്വാസികളെ സഹായിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന പോലീസിനെതിരെ അവര്‍ രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നത്. ബ്രെക്സിറ്റും ഇതില്‍ ഒരു ഘടകമാണ്.

ബ്രെക്സിറ്റിന്റെ ഭാഗമായി ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലുള്ള റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡും നോര്‍ത്തേണ്‍ അയര്‍ലന്‍ഡും തമ്മിലുള്ള വ്യാപാരത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രൊട്ടസ്റ്റന്റുകാര്‍ രംഗത്ത് എത്തിയിരുന്നു. ഇത് ബ്രിട്ടീഷുകാര്‍ എന്ന രീതിയിലുള്ള സ്വത്വബോധത്തെ നശിപ്പിക്കും എന്നായിരുന്നു അവരുടെ വാദം. ഇതും സംഘര്‍ഷം മൂര്‍ച്ഛിക്കുവാന്‍ കാരണമായി. മതപരിവേഷം കൂടി കലര്‍ന്നതോടെ സംഘര്‍ഷം നിയന്ത്രണാതീതമാവുകയായിരുന്നു. സമാധാന കരാര്‍ ഒപ്പുവച്ച കാലഘട്ടത്തില്‍ ജനിച്ച ഒരു തലമുറ ഇന്ന് സമാധാനത്തിന് വിഘ്നമാവുകയാണ് അയര്‍ലന്‍ഡില്‍.

അഭ്യന്തരയുദ്ധകാലത്തെ കുറിച്ച് ഒന്നും അറിയാത്ത ഒരു തലമുറയാണ് ഇപ്പോള്‍ കലാപം നയിക്കുന്നത്. അവരെ നേര്‍വഴിക്ക് നയിക്കേണ്ട പഴയതലമുറയാകട്ടെ അഭ്യന്തരയുദ്ധകാലത്തിന് വീരപരിവേഷം ചാര്‍ത്തി നല്‍കി പുതിയ തലമുറയെ ഉത്തേജിപ്പിക്കുന്നു. പതിമൂന്നും പതിനാലും വയസ്സുള്ള കൗമാരക്കാര്‍ വരെ കലാപത്തിനിറങ്ങി പോലീസിന്റെ പിടിയിലാവുകയാണിവിടെ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category