1 GBP = 102.10 INR                       

BREAKING NEWS

പലയിടങ്ങളിലും രാത്രി താപനില മൈനസ് അഞ്ചുവരെ താണു; പബ്ബുകളും റെസ്റ്റോറന്റുകളും ഭാഗികമായി തുറക്കാന്‍ ഇരിക്കവേ ഏപ്രിലിലെ അവസാന മഞ്ഞുദിനങ്ങള്‍ എത്തി

Britishmalayali
kz´wteJI³

ഞ്ഞും ആലിപ്പഴ വര്‍ഷവുമായി ബ്രിട്ടനില്‍ മറ്റൊരു ഏപ്രില്‍ കൂടി. പബ്ബുകളും റെസ്റ്റോറന്റുകളും ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കാനിരിക്കെ ഇന്നലെ രാത്രി അന്തരീക്ഷ താപനില മൈനസ് അഞ്ചു ഡിഗ്രിയായി താഴ്ന്നു. മിഡ്ലാന്‍ഡ്സിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തെക്കന്‍ സ്‌കോട്ട്ലാന്‍ഡിന്റെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ച്ച തുടരുന്നതിനാല്‍, മാസങ്ങള്‍ക്ക് ശേഷം ബിയര്‍ ഗാര്‍ഡനുകളിലേക്ക് ഓടിയെത്തുന്നവരില്‍ പലര്‍ക്കും ശൈത്യകാല വസ്ത്രം അണിയേണ്ടതായി വരും. നാളെയും ഈ കാലവസ്ഥ നീണ്ടുനില്‍ക്കും.

അതേസമയം വടക്കന്‍ ഇംഗ്ലണ്ടില്‍ പകല്‍ മുഴുവന്‍ തെളിഞ്ഞ ആകാശമായിരിക്കും. ചിലയിടങ്ങളില്‍ ചെറിയ തോതില്‍ മഴ പെയ്യുവാനിടയുണ്ട്. എന്നാല്‍, രാത്രിയാകുന്നതോടെ താപനില പൂജ്യത്തിന് അടുത്തെത്തും. എന്നാല്‍, തെക്കന്‍ ഇംഗ്ലണ്ട്, തെക്കന്‍ വെയില്‍സ്, നോര്‍ത്തെണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ അത്ര സുഖകരമായ കാലാവസ്ഥ ആയിരിക്കില്ല. മേഘാവൃതമായ ആകശമായിരിക്കും. ഇടയ്ക്കിടെ മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ട്.
കിഴക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലും വ്യാപകമായ മഞ്ഞുവീഴ്ച്ചയുണ്ടാകാന്‍ ഇടയുള്ളതായി ചില കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടനിലെ ശരാശരി അന്തരീക്ഷ താപനില ഈ വര്‍ഷത്തെ ശരാശരിയേക്കാള്‍ താഴെ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തികച്ചും അസ്വാഭാവിക കാലാവസ്ഥ എന്നു പറയുന്ന തരത്തിലുള്ള കാലാവസ്ഥയായിരുന്നു ഈ വാരാന്ത്യത്തില്‍ സ്‌കോട്ട്ലാന്‍ഡില്‍ ദൃശ്യമായത്. വെയിലും മഴയും മഞ്ഞുവീഴ്ച്ചയും ആലിപ്പഴവര്‍ഷവുമെല്ലാം ചേര്‍ന്നൊരു അവിയല്‍ കാലാവസ്ഥ.

ഈ കാലാവസ്ഥാ വൈകൃതം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായി. ഇത് ആലിപ്പഴ വൃഷ്ടിയോ മഞ്ഞുവീഴ്ച്ചയോ അല്ലെന്നും ഇതിനു രണ്ടിനും ഇടയിലുള്ള ഒരു അപൂര്‍വ്വ പ്രതിഭാസമാണെന്നുമാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനെ വിലയിരുത്തുന്നത്. ആദ്യം നല്ല വെയില്‍ വന്നു. പിന്നെ മഞ്ഞുവീഴ്ച്ച. തുടര്‍ന്ന് ആലിപ്പഴം. പിന്നെ എല്ലാം ഒരുമിച്ച്, ബയോ ഇന്‍ഫോമാറ്റിക് പ്രൊഫസറായ 60 കാരന്‍ ജെഫ് ബാര്‍ടണ്‍ ട്വിറ്ററില്‍ കുറിച്ചു.

മാഞ്ചസ്റ്റര്‍, യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച്ചയ്ക്കുള്ള സാധ്യതയുണ്ട്. അഞ്ചു സെന്റീമീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീഴാം എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ കടലില്‍ നിന്നു വരുന്ന ശീതക്കാറ്റിന്റെ പിടി നാളെ മുതല്‍ അയയുവാന്‍ തുടങ്ങും. ലണ്ടനിലെ താപനില പൂജ്യം ഡിഗ്രിക്ക് അടുത്തെത്തും. എന്നാല്‍, എഡിന്‍ബര്‍ഗില്‍ മൈനസ് നാലു ഡിഗ്രിയായി കുറയും.

പബ്ബുകളും റെസ്റ്റോറന്റുകളും ഇന്ന് തുറക്കുമെങ്കിലും ഔട്ട്ഡോര്‍ ഇടങ്ങളില്‍ മാത്രമാണ് സേവനം നല്‍കാനുള്ള അനുമതിയുള്ളത്. കഠിനമായ തണുപ്പില്‍ ഔട്ട്ഡോര്‍ സൗകര്യം എത്ര ഉപഭോക്താക്കള്‍ ഇഷ്ടപ്പെടും എന്നത് ആലോചിക്കേണ്ട കാര്യമാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിലെ മിക്കയിടങ്ങളിലും പബ്ബുകളും റെസ്റ്റോറന്റുകളും ഇന്ന് പ്രവര്‍ത്തിക്കാന്‍ ഇടയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category