1 GBP = 102.10 INR                       

BREAKING NEWS

വെയില്‍സില്‍ വച്ച് കൗമാരക്കാരനെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്ക് മുങ്ങിയത് 2010ല്‍; 2013ല്‍ അറസ്റ്റിലായെങ്കിലും മുങ്ങി; യുകെയിലെ ഇന്ത്യാക്കാരനായ പിടികിട്ടാപ്പുള്ളിയുടെ കഥ

Britishmalayali
kz´wteJI³

കാര്‍ഡിഫില്‍ 2010ല്‍ ഒരു കൗമാരക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് പോലീസ് പുതിയ അന്വേഷണം ആരംഭിച്ചു. 17 കാരനായ ആമിര്‍ സിദ്ദിഖിയെ തന്റെ വീട്ടില്‍ വച്ച് ആളുമാറി കൊലചെയ്ത കേസിലെ പ്രതിയായ മുഹമ്മദ് അലി എഗെ എന്ന 42 കാരനായ ഇന്ത്യന്‍ വംശജന്‍ കൊല കഴിഞ്ഞയുടന്‍ ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. 2013-ല്‍ ഇന്ത്യയില്‍ വച്ച് അറസ്റ്റിലായ ഇയാള്‍ 2017ല്‍ നാടുകടത്താനിരിക്കെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള വിവരമനുസരിച്ച്, ഒരു റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ നില്‍ക്കുന്ന സമയത്ത്, ശൗചാലയത്തില്‍ പോയ ഇയാള്‍ ജനല്‍ വഴി ചാടി രക്ഷപ്പെടുകയായിരുന്നു. വെയില്‍സിലെ പിടികിട്ടാപുള്ളികളില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തി എന്ന് വെയില്‍സ് പോലീസ് വിശേഷിപ്പിക്കുന്ന ഇയാള്‍ എവിടെയുണ്ടെന്ന കാര്യം ഇനിയും അറിയില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്ത്യയില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത സമയത്തുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

നാഷണല്‍ ക്രൈം ഏജന്‍സിയുമായും ഇന്റര്‍നാഷണല്‍ ലോ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുമായും ചേര്‍ന്ന് ഏഗിനെ കണ്ടുപിടിക്കാനും തിരികെ കൊണ്ടുവരാനുമുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നണ് വെയില്‍സ് പോലീസിന്റെ ഒരു വക്താവ് അറിയിച്ചത്. ഈ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് മറ്റു രണ്ടുപേര്‍ ഇപ്പോള്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്. ഏഗിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അത് വെയില്‍സ് പോലീസിനെ അറിയിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

2010 ഏപ്രില്‍ 11 ന് ഉച്ചയ്ക്കാണ് കാര്‍ഡിഫിലെ റോത്ത് എന്ന സ്ഥലത്ത് വച്ച് ആമിര്‍ കൊല്ലപ്പെടുന്നത്. അമിറിന്റെ കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ജേസണ്‍ റിച്ചാര്‍ഡ്സ്, ബെന്‍ ഹോപ് തുടങ്ങിയവരെ 40 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. ആമിറിന്റെ കൊലപാതകത്തിനും ആമിറിന്റെ മാതാപിതാക്കളെ വധിക്കാന്‍ ശ്രമിച്ചതിനുമായിരുന്നു ശിക്ഷ. ഒരു ബിസിനസ്സുകാരനെ കൊല്ലാനായി ഇവര്‍ക്ക് 1000 പൗണ്ട് വീതം നല്‍കി ഒരു മദ്ധ്യവയസ്‌കന്‍ ഇവരെ പറഞ്ഞുവിടുകയായിരുന്നു.

എന്നാല്‍, കൊലപാതകികള്‍ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് ആമിര്‍ സിദ്ദിഖിയുടെ വീട്ടിലെത്തുകയായിരുന്നു. മുഹമ്മദ് അലി ഏഗിനെ കുറിച്ച് വിവരങ്ങള്‍ എന്തെങ്കിലും അറിയാവുന്നവര്‍ മേജര്‍ ഇന്‍സിഡന്റ് പബ്ലിക് പോര്‍ട്ടലിലോ അല്ലെങ്കില്‍ സൗത്ത് വെയില്‍സ് പോലീസിലോ വിവരമറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 1700150924 എന്ന റഫറന്‍സ് നമ്പര്‍ ഉദ്ദരിച്ചുവേണം വിവരങ്ങള്‍ നല്‍കാന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category