1 GBP = 102.10 INR                       

BREAKING NEWS

വോക്കിങ്ങ് മലയാളികളെ ദുഃഖത്തിലാഴ്ത്തി ജോസ് ചേട്ടന്‍ യാത്രയായി; വിടവാങ്ങിയത് ആദ്യകാല കുടിയേറ്റ മലയാളിയായ ജോസ് ജോസഫ്; സംസ്‌കാരം യുകെയില്‍ തന്നെ

Britishmalayali
kz´wteJI³

ണ്ണൂര്‍ സ്വദേശിയായ വോക്കിങ്ങിലെ ആദ്യകാല കുടിയേറ്റ മലയാളിയായ ജോസ് ജോസഫ് ഓടയ്ക്കല്‍ (66) നിര്യാതനായി. സംസ്‌ക്കാര ചടങ്ങുകള്‍ പിന്നീട് യുകെയില്‍ തന്നെ നടത്താന്‍ തീരുമാനം. വോക്കിങ് മലയാളികളുടെയെല്ലാം ജ്യേഷ്ഠ സഹോദരനായിരുന്ന ജോസ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ വോക്കിങ്, ചെര്‍ട്‌സി സെന്റ് പീറ്റേഴ്സ് ഹോസ്പിറ്റലില്‍ വച്ചാണ് മരണമടഞ്ഞത്.

ഹൃദയ സംബന്ധമായ അസുഖത്താലും ഉദരസംബന്ധമായ അസുഖത്താലും ദീര്‍ഘനാളുകളായി സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലും, സെന്റ് പീറ്റേഴ്സ് ഹോസ്പിറ്റലിലുമായി ചികിത്സയിലായിരുന്നു. സൗമ്യതയുടെ പര്യായമായിരുന്ന ജോസിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേയും, അടുത്ത ബന്ധുക്കളെയും, വോക്കിങ് മലയാളികളെയും തീരാദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്.
മരണവിവരമറിഞ്ഞയുടനെ തന്നെ അദ്ദേഹത്തിന്റെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി ആളുകളാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ആശുപത്രിയിലും വീട്ടിലുമായി എത്തിച്ചേര്‍ന്നത്. കണ്ണൂര്‍ ജില്ലയില്‍ എടൂര്‍ പള്ളി ഇടവകാംഗമായിരുന്ന ഓടയ്ക്കല്‍ കുടുംബാംഗമായ പരേതരായ ജോസഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് ജോസ് ജോസഫ്. പരേതന് നാലു സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട്.

വോക്കിങ്ങിന് സമീപം വെയ്ബ്രിഡ്ജില്‍ താമസിച്ചു വന്നിരുന്ന ജോസ് വൈറ്റിലി വില്ലേജില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും നാളുകള്‍ക്ക് മുന്‍പാണ് ജോലിയില്‍ നിന്നും പെന്‍ഷന്‍ ആയത്. വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ട്രസ്റ്റി ആയി പ്രവര്‍ത്തിച്ചു വന്നിരുന്ന ജോസ് ജോസഫ് സാമൂഹ്യ രംഗത്തും സജീവമായിരുന്നു.

എടൂര്‍ സ്വദേശിനിയായ പരേതന്റെ ഭാര്യ തകിടിയേല്‍ കുടുംബാംഗമായ മോളി തോമസ് വൈറ്റിലി വില്ലേജില്‍ സീനിയര്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. രണ്ടു മക്കള്‍ ആണ് ഉള്ളത്. മൂത്തമകള്‍ സൗമ്യ ഭര്‍ത്താവ് ജോമിത്, രണ്ടാമത്തെ മകന്‍ ജോമി ഭാര്യ മിന്ന എന്നിവര്‍ യുകെയില്‍ ജോലി ചെയ്യുന്നു. 

ബിസിനസ് ആവശ്യത്തിനായി കേരളത്തിലേക്ക് പോയിരിക്കുന്ന ജോമി മരണവിവരമറിഞ്ഞു നാളെ യുകെയിലേക്ക് തിരിക്കും. ജോമി എത്തിയശേഷം മാത്രമേ സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്ന തീയതി സംബന്ധിച്ചു തീരുമാനമാകുകയുള്ളൂ. വോക്കിങ്ങ്കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ജെയിന്‍ ജോസഫിന്റെ ഭാര്യ ഡോളി ജെയിനും പരേതനായ ജോസിന്റെ ഭാര്യ മോളിയും സഹോദരിമാരാണ്.

ശവസംസ്‌ക്കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് യുകെയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും, തീയതി സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് അറിയിക്കുമെന്നും കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ചു ജെയിന്‍ ജോസഫ് അറിയിച്ചു. ജോസിന് യുകെയില്‍ നിരവധി കുടുംബ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ട്. ജോസിന്റെ സഹോദരന്റെ മകന്‍ അനീഷ് ഓടയ്ക്കല്‍ കുടുംബസമേതം ഫാന്‍ബറോയില്‍ താമസിക്കുന്നുണ്ട്.

ജോസിന്റെ നിര്യാണത്തില്‍ വോക്കിങ് മലയാളി കള്‍ച്ചറല്‍ അസോസിയേഷനും, വോക്കിങ് മലയാളി അസോസിയേഷനും, ബ്രിട്ടീഷ് മലയാളിയും, ടീം അംഗങ്ങളും  അനുശോചനവും ആദരാഞ്ജലിയും രേഖപ്പെടുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category