1 GBP = 102.10 INR                       

BREAKING NEWS

റണ്ണിങ് എന്‍ജിന്‍ നിലച്ചപ്പോള്‍ അടുത്ത എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടു പൈലറ്റുമാരും നോക്കിയെങ്കിലും വിജയിച്ചില്ല; ചതുപ്പില്‍ ഇറക്കിയതു തുണയായി; മോദിയുടേയും സോണിയയുടേയും ലാലുവിന്റേയും ഇഷ്ട പൈലറ്റ് ലുലു ഗ്രൂപ്പ് ഉടമയ്ക്കും രക്ഷകനായി; യൂസഫലിയും ഭാര്യയും സുരക്ഷിതരായത് തെങ്ങോളം ഉയരത്തിലെ മനോധൈര്യം കൊണ്ട്

Britishmalayali
kz´wteJI³

കൊച്ചി: വ്യവസായ പ്രമുഖന്‍ എം.എ. യൂസഫലിയുടെ ജീവന്‍ രക്ഷിക്കാന്‍ ശിവകുമാര്‍ എന്ന പൈലറ്റിനു തുണയായത് എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ പദവിയിലൂടെ നേടിയ മനോധൈര്യം. റണ്ണിങ് എന്‍ജിന്‍ നിലച്ചപ്പോള്‍ അടുത്ത എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ രണ്ടു പൈലറ്റുമാരും നോക്കിയെങ്കിലും വിജയിച്ചില്ല. അതോടെയാണ് ഏതുവിധേനയും സുരക്ഷിതമായി നിലത്തിറക്കാന്‍ തീരുമാനിച്ചത്. എല്ലാ മികവുകളും പുറത്തെടുത്ത് ലാന്‍ഡിങ്. അത് പിഴച്ചില്ല. ഇതോടെ തീപിടിത്തം ഒഴിവായി. യൂസഫലിയും ഭാര്യയും രക്ഷപ്പെടുകയും ചെയ്തു.

ചിറക്കടവ് എസ്.ആര്‍.വി. ജങ്ഷനില്‍ കോയിപ്പുറത്ത് മഠത്തില്‍ ഭാസ്‌കരന്‍ നായരുടെയും ഭവാനിയമ്മയുടെയും മകനാണ് കെ.ബി. ശിവകുമാര്‍. രണ്ടു പൈലറ്റുമാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. സീനിയര്‍ പൈലറ്റായതിനാല്‍ ശിവകുമാറിനെ ക്യാപ്റ്റനെന്നാണു വിളിച്ചിരുന്നത്. എയര്‍ഫോഴ്‌സില്‍ വിങ് കമാന്‍ഡറായി വിരമിച്ച ശേഷം ന്യൂഡല്‍ഹിയില്‍ റെലിഗേര്‍ എന്ന ഫ്ളൈറ്റ് കമ്പനിയില്‍ ജോലിചെയ്തു. അക്കാലത്ത് നരേന്ദ്ര മോദി, സോണിയാ ഗാന്ധി, ലാലുപ്രസാദ് യാദവ് എന്നിവര്‍ക്കുവേണ്ടി പ്രത്യേക വിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തി.

പിന്നീടാണ് യൂസഫലിക്കൊപ്പം ചേര്‍ന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ നേരത്തേ ഇറ്റലിയില്‍നിന്ന് ഇന്ത്യയിലെത്തിച്ചതും ശിവകുമാറായിരുന്നു. രണ്ടാഴ്ച മുന്‍പ് ശിവകുമാര്‍ ചിറക്കടവില്‍ കുടുംബവീട്ടില്‍ എത്തിയിരുന്നു. എറണാകുളം വൈറ്റിലയിലാണു താമസിക്കുന്നത്. ബിന്ദുവാണ് ഭാര്യ. മൂത്തമകന്‍ തുഷാര്‍ കാനഡയില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. രണ്ടാമത്തെ മകന്‍ അര്‍ജുന്‍ എയറോനോട്ടിക്കല്‍ പഠനം കഴിഞ്ഞു.

ദൃക്സാക്ഷിയുടെ വാക്കുകള്‍ പ്രകാരം, ഒരു തെങ്ങോളം ഉയരത്തില്‍വച്ചാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടത്. ക്യാപ്റ്റന്‍ അശോക് കുമാറിന്റെ അസാമാന്യ കഴിവാണ് വലിയ അപകടമുണ്ടാക്കാതെ കോപ്റ്റര്‍ താഴെയിറക്കാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ നേവിയിലെ കമാണ്ടറായിരുന്നു അദ്ദേഹം. കനത്ത മഴയിലും കാറ്റിലും പെട്ടതാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടതിനു കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിന്റെ കാരണവും വ്യക്തമല്ല. ഇങ്ങനെ ഒരു അപകടകരമായ സാഹചര്യത്തിലാണ് അശോക് കുമാര്‍ ചതുപ്പ് നിലത്തിലേക്ക് കോപ്റ്റര്‍ അതി സാഹസികമായി ഇറക്കിയത്.

പറക്കുന്നതിനിടെ രണ്ടു യന്ത്രങ്ങളും നിശ്ചലമാകുന്ന സാഹചര്യത്തിലാണ് ഒഡബ്ലിയു 109വിനു നിയന്ത്രണം നഷ്ടമായത്. ഒപ്പം കാലാവസ്ഥ മോശമാകുക കൂടി ചെയ്തു. ഇവിടെ സംഭവിച്ചത് എന്താണെന്നു വ്യക്തമാകാന്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരേണ്ടതുണ്ട്. വിമാനം മുകളില്‍ നിന്നു നിയന്ത്രണം വിട്ടാല്‍ ഓട്ടോ റൊട്ടേഷനിലായിരിക്കും. ഒരു ചെറിയ കാറ്റില്‍ പോലും പൈലറ്റിനു ലക്ഷ്യസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഇറക്കാനാവില്ലെന്ന സാഹചര്യത്തിലാണ് അശോക് കുമാറും സഹ പൈലറ്റും ചതുപ്പുനിലത്തിറക്കാനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചത്.

കോപ്റ്റര്‍ സാധാരണ ഇറങ്ങുന്നതു പോലെയാണ് ചതുപ്പിലേക്ക് വന്ന് പതിപ്പിച്ചത്. ചരിഞ്ഞാണ് വീഴുന്നതെങ്കില്‍ മെയിന്‍ റോട്ടര്‍ ബ്ലേയ്ഡ് നിലത്തു മുട്ടുകയും ശക്തിയായുള്ള കറക്കം മൂലം കോപ്റ്റര്‍ ദൂരേക്ക് തെറിച്ചു വീണ് പൊട്ടിത്തെറിക്കുകയും ചെയ്യും. യൂസഫലിയും കുടുംബവും ഇരുന്നതിന്റെ തൊട്ടടുത്ത് തന്നെയാണ് എഞ്ചിന്‍ സിസ്റ്റവും. കോപ്റ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ 1200 ഡിഗ്രീ സെല്‍ഷ്യസിലാണ് ഇന്ധനം കത്തുന്നത്. നിലത്ത് പതിക്കുമ്പോഴുള്ള സ്പാര്‍ക്ക് മൂലം വലിയ പൊട്ടിത്തെറി വരെ സംഭവിക്കാം. ചതുപ്പില്‍ വെള്ളവും ചെളിയും ഉള്ളതിനാലും നേരെ വന്ന് പതിച്ചതിനാലുമാണ് അപകടമൊന്നും സംഭവിക്കാതെ ഉള്ളിലുണ്ടായിരുന്നവരെല്ലാം രക്ഷപെട്ടത്. മറിച്ചായിരുന്നെങ്കില്‍ ഒരു വന്‍ ദുരന്തം തന്നെയുണ്ടാകുമായിരുന്നു.

ഹെലികോപ്റ്റര്‍ പതിച്ചത് അപകടകരമായ ഒരു സ്ഥലത്താണ്. ചുറ്റുമതിലും അടുത്ത് ബസുകള്‍ക്ക് പെയിന്റിങ് ചെയ്യുന്ന വര്‍ക്ക്ഷോപ്പും നിരവധി ബസുകളും മറ്റൊരു വശത്ത് കോണ്‍ക്രീറ്റ് മിക്സ് ചെയ്യുന്ന വാഹനം. രണ്ട് വീടുകള്‍. ഇതിനെല്ലാം ഇടയിലായാണ് കോപ്റ്റര്‍ നിലത്തിറക്കാന്‍ കഴിഞ്ഞത് എന്നതാണ് പൈലറ്റിന്റെ മികവിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നത്.കൃത്യം വെള്ളം നിറഞ്ഞ ചതുപ്പിലേക്ക് അല്ലാതെയുള്ള ഏതു വീഴ്ചയും വലിയ തീപിടിത്തത്തിന് ഇടയാക്കുമായിരുന്നു. കമ്പികള്‍ കിടന്നിരുന്ന സ്ഥലത്താണിറങ്ങുന്നതെങ്കിലും തീപിടിക്കും. മതിലിലായിരുന്നെങ്കിലും തീപിടിത്തം ഉറപ്പ്. റോട്ടര്‍ ബ്ലേഡ് മതിലില്‍ ഇടിച്ചാലും അപകടസാധ്യതയേറെ.

ഹെലികോപ്റ്ററിനെ എടുത്തു മറിക്കുന്നതിനും കനത്ത അപകടത്തിനും ഇത് ഇടയാക്കുമായിരുന്നു. യാത്രക്കാര്‍ ഇരിക്കുന്നതിനു തൊട്ടടുത്തുള്ള എന്‍ജിന്‍, പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധനം ഏറെ ഉയര്‍ന്ന ചൂടിലാണ് കത്തിക്കൊണ്ടിരിക്കുന്നത് എന്നതു കൂടി ഓര്‍ക്കുമ്പോഴാണ് ദുരന്തത്തിന്റെ ആഴം വ്യക്തമാകുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. 15 മിനിറ്റു പോലുമില്ലായിരുന്നു രാവിലെ കടവന്ത്ര മുതല്‍ നെട്ടൂര്‍ വരെയുള്ള പറക്കല്‍ ദൈര്‍ഘ്യം. പെട്ടെന്നായിരുന്നു കാലാവസ്ഥ മാറി മഴയും കാറ്റുമുണ്ടായത്. അതുകൊണ്ടുതന്നെ പൈലറ്റിന്റെ പ്രവചനങ്ങള്‍ക്കും അപ്പുറത്തായി കാര്യങ്ങള്‍ എന്നതാണ് അപകടത്തിലേക്കു നയിച്ചതെന്നും പ്രാഥമിക വിലയിരുത്തലുണ്ട്.

അപകടത്തില്‍ പെട്ടത് അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ അഗസ്റ്റ 109 എന്ന ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്ററാണ്. 4പ്ലസ് ടു ആണ് സീറ്റിങ് കപ്പാസിറ്റി. ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിക്കപ്പെട്ട ഇത് ഭാരം കുറഞ്ഞ ഹെലികോപ്റ്ററുകളുടെ വിഭാഗത്തില്‍പെട്ട മള്‍ട്ടി പര്‍പ്പസ് ഹെലികോപ്റ്ററാണ്. റെസ്‌ക്യൂവിനും ചെറിയ രീതിയില്‍ സാധനങ്ങള്‍ കൊണ്ടു പോകാനും അത്യാവശ്യ ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സായും ഉപയോഗിക്കാന്‍ കഴിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category