1 GBP = 102.10 INR                       

BREAKING NEWS

ജയകൃഷ്ണ്‍ മാസ്റ്റര്‍ കൊലക്കേസില്‍ വിചാരണക്കാലത്ത് ഫുട്ബോള്‍ കളിച്ചു കൊണ്ടിരുന്ന പ്രതിയെ വിളിച്ചു കൊണ്ട് പോയത് സിപിഎം പ്രാദേശിക നേതാവ്; പിന്നീട് കാരായി സജീവനെ കണ്ടത് തൂങ്ങിമരിച്ച നിലയില്‍; പാനൂരിലെ കൂലോത്ത് രതീഷിന്റെ ശ്വാസകോശത്തിലും മാരക പരിക്ക്; പ്രതിയുടെ 'കൊല'യ്ക്ക് പിന്നില്‍ ഗൂഢാലോചനയിലെ തെളിവ് നശിപ്പിക്കലോ?

Britishmalayali
kz´wteJI³

കോഴിക്കോട്: പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വധിച്ച കേസിലെ രണ്ടാം പ്രതി കൂലോത്ത് രതീഷിന്റെ മരണം കൊലപാതകമെന്നു പ്രാഥമിക നിഗമനം ഉയര്‍ത്തുന്നത് ദുരൂഹതകള്‍. ഇതേത്തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. മരണത്തിനു മുന്‍പ് രതീഷിന്റെ ആന്തരാവയവങ്ങള്‍ക്കു പരുക്കേറ്റെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ മരണത്തോടെ ഉന്നതതല ഗൂഢാലോചനയില്‍ തെളിവ് നശിക്കപ്പെട്ടുവെന്ന വിലയിരുത്തലും സജീവമാണ്.

അതീവ ഗുരുതരമാണ് കണ്ടെത്തലുകള്‍. ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായി. ഇതു സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരുക്കാണ് എന്നതാണു കൊലപാതകം എന്ന സാധ്യതയിലേക്ക് വരില്‍ ചൂണ്ടുന്നത്. മരണത്തിനു തൊട്ടുമുന്‍പു വരെ മന്‍സൂര്‍ വധക്കേസിലെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചു. ഇതോടെ രതീഷിന്റെ മരണം ദൂരൂഹമാകുകയാണ്. എന്തോ ഒന്നിന് ആരോ രതീഷില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വ്യക്തമാകുന്നത്.

സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമായ രതീഷിനെ (35) വെള്ളിയാഴ്ച വൈകിട്ടാണു നാദാപുരം ചെക്യാട് കായലോട്ട് താഴെ അരൂണ്ടയിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ചയാണ് പൊലീസിനു ലഭിച്ചത്. തുടര്‍ന്ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ വരെ റൂറല്‍ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തു പരിശോധന നടത്തി. എന്നാല്‍ നിര്‍ണ്ണായക തെളിവുകളൊന്നും കിട്ടിയില്ല.

ഫൊറന്‍സിക് വിദഗ്ധരും ഇന്നലെ മണിക്കൂറുകളോളം പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അതിനിടെ കേസ് അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമാണ്. പ്രതിസ്ഥാനത്തെത്തുന്ന രാഷ്ട്രീയ കൊലപാതകക്കേസുകളില്‍ പ്രതികളാകുന്ന പാര്‍ട്ടിക്കാര്‍ ആത്മഹത്യ ചെയ്യുകയോ, കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങള്‍ മുന്‍പും ഉണ്ട്. ഇവയില്‍ പലതിലും ഗൂഢാലോചനയിലെ അന്വേഷണം അട്ടിമറിക്കുന്നതായിരുന്നു. ഇതാണ് ഇവിടേയും സംഭവിച്ചതെന്നാണ് ഉയരുന്ന ആരോപണം.

1999 ഡിസംബര്‍ ഒന്നിനാണു യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി.ജയകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കേസിലെ ഏഴാം പ്രതി പാട്യം കാര്യോട്ടുപുറത്തെ കാരായി സജീവനെ 2002ല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ വിചാരണ തുടങ്ങിയപ്പോഴായിരുന്നു സജീവന്റെ മരണം. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ, പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയി. പിന്നീട് എന്തു സംഭവിച്ചെന്ന് ആര്‍ക്കും അറിയില്ല.

ഏറെ വിവാദമായ തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത് 2012 ഫെബ്രുവരി 20ന്. കേസില്‍ ഇരുപതാം പ്രതിയായിരുന്ന മൊറാഴ കുമ്മനാട് അച്ചാലി സരീഷ് (28) ജാമ്യത്തിലിറങ്ങി ചികിത്സയിലിരിക്കെ ആശുപത്രിയുടെ ശുചിമുറിയില്‍ തൂങ്ങിമരിച്ചു. കൂവേരിയില്‍ നെട്ടൂര്‍ ഗോവിന്ദന്‍ കൊലക്കേസ് പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സജീവനെ ഒളിവില്‍ കഴിയുന്നതിനിടെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറ്റൊരു പ്രതി സദാനന്ദന്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു. ജയിലില്‍നിന്നു പുറത്തുവന്നശേഷം സദാനന്ദന്‍ സിപിഎമ്മിനെതിരെ തിരിയുകയും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപിയില്‍ ചേര്‍ന്ന ശേഷമായിരുന്നു ആത്മഹത്യ.

ആന്തൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ദാസന്‍ കൊല കേസില്‍ പ്രതികളെന്നു നാട്ടുകാര്‍ സംശയിച്ച 2 പേര്‍ ആത്മഹത്യ ചെയ്തു. ഇവര്‍ പൊലീസിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല. കോഴിക്കോട് ജില്ലയില്‍ ബിഎംഎസ് നേതാവ് പയ്യോളി സി.ടി.മനോജിന്റെ കൊലപാതകവുമായി (2012 ഫെബ്രുവരി 12) ബന്ധപ്പെട്ട് ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്ത യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ഇങ്ങനെ നിരവധി കേസിലെ പ്രതികള്‍ ആത്മഹത്യ ചെയ്തു. ഇതോടെ കേസും അപ്രസക്തമാകും. ഇത്തരത്തിലൊന്ന് പാനൂരിലെ മന്‍സൂര്‍ കൊലയിലും ഉണ്ടോ എന്ന സംശയം സജീവമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category