1 GBP = 102.10 INR                       

BREAKING NEWS

പരിശോധനക്ക് തടഞ്ഞപ്പോള്‍ കൂളായി ചാടിയിറങ്ങി തൊക്കുയര്‍ത്തി പോലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈല്‍ പാഞ്ഞു ചുട്ടെരിച്ച് പോലീസും; അപൂര്‍വ്വമായ ഒരു വീഡിയോ കാണാം

Britishmalayali
kz´wteJI³

പരിശോധനക്കെത്തുന്ന പോലീസുകാരെ വാഹനമോടിക്കുന്നവര്‍ക്കെല്ലാം വെറുപ്പാണ്. പലപ്പോഴും തര്‍ക്കങ്ങളും ചെറിയ തോതിലുള്ള കശപിശയും ഉണ്ടാകാറുമുണ്ട്. എന്നാല്‍, അതിനേക്കാളൊക്കെ ഭീകരമായതാണ് ഇപ്പോള്‍ അമേരിക്കയില്‍ നടന്നിരിക്കുന്നത്. വഴിതടഞ്ഞ് വാഹനം പരിശോധിക്കാനെത്തിയ, മൂന്നു കുട്ടികളുടെ പിതാവു കൂടിയായ പോലീസുകാരനെ വെടിവെച്ചുകൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരിക്കുകയാണ് അക്രമാസക്തനായ ഒരു മയക്കുമരുന്ന് കച്ചവടക്കാരന്‍.

വാഹനം പരിശോധിക്കാന്‍ 28 കാരനായ പോലീസ് ഓഫീസര്‍ ഡാരിയന്‍ ജാരോട്ട് സമീപത്തെത്തിയപ്പോള്‍ തന്റെ വാഹത്തില്‍ നിന്നും ഇറങ്ങി എ ആര്‍ 15 റൈഫിള്‍ കൈയ്യിലെടുത്ത് അയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു 39 കാരനായ ഒമര്‍ ഫെലിക്സ് കുയേവ എന്ന മയക്കുമരുന്ന് കച്ചവടക്കാരന്‍. ആദ്യവെടിയേറ്റ ജാരോട്ട് നിലത്ത് വീണപ്പോള്‍ കുയേവ അയാള്‍ക്ക് അടുത്തെത്തി പിന്നെയും വെടിയുതിര്‍ത്തു. അതിലൊന്ന് തലയുടെ തൊട്ടടുത്ത് വച്ചായിരുന്നു.

ഈ ദൃശ്യം വീഡിയോയില്‍ വ്യക്തമായി കാണാം. മരണമുറപ്പാക്കിയ ശേഷം കുയേവ തന്റെ ട്രക്കുമെടുത്ത് 40 മൈലോളം ദൂരം അതിവേഗം ഓടിച്ചുപോയി. ഈ വഴിയിലൊക്കെ പോലീസ് അയാളെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് പോലീസ് അയാളെ വെടിയുതിര്‍ത്ത് കൊല്ലുകയായിരുന്നു. മയക്കുമരുന്നുമായി വില്പനക്കിറങ്ങിയ കുയേവയെ തടഞ്ഞ പോലീസുകാരനു നേരെ അയാള്‍ തോക്കുചൂണ്ടുമ്പോള്‍, ആ തോക്ക് താഴെയിടാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് അയാള്‍ ആദ്യത്തെ വെടിയുതിര്‍ക്കുന്നത്.


കൊക്കെയ്ന്‍, മെത് തുടങ്ങിയ അതിമാരക മയക്കുമരുന്നുകളുടെ വില്പനയുമായി ബന്ധപ്പെട്ടും നിരവധി അക്രമസംഭവങ്ങളുടെ പേരിലും കേസുകളുള്ള കുയേവയെജാരോട്ട് തടഞ്ഞുനിര്‍ത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇന്റര്‍സ്റ്റേറ്റ് 10 ല്‍ ഡെമിംഗിനും ലാസ് ക്രസെസിനു മദ്ധ്യത്തില്‍ വച്ച് ഇയാളുടെ വാഹനത്തിന്റെ ജനല്‍ ഗ്ലാസ്സുകള്‍ കറുത്ത ഫിലിം കൊണ്ട് മൂടിയതുകണ്ടാണ് ജാരോട്ട് കഴിഞ്ഞ ഫെബ്രുവരി 4 ന് ഇയാളെ തടഞ്ഞുനിര്‍ത്തിയത്.

വാഹനം തടഞ്ഞയുടന്‍ ഡ്രൈവറുടെ സീറ്റില്‍ നിന്നുമിറങ്ങി യാത്രക്കാരന്റെ വശത്തെത്തിയ കുയേമയോട് ഗുഡ് ആഫ്റ്റര്‍നൂണ്‍ സാര്‍, ഞാന്‍ ന്യു മെക്സിക്കൊ സ്റ്റേറ്റ് പോലീസിലെ ഡാരിയന്‍ ജാരോട്ട്. താങ്കളുടെ വാഹനത്തിന്റെ ജനല്‍ഗ്ലാസ്സുകളില്‍ പതിപ്പിച്ച ഫിലിം കൂടുതല്‍ ഇരുണ്ടതായതുകൊണ്ടാണ് വാഹനം തടഞ്ഞു നിര്‍ത്തിയതെന്ന് ആദരവോടെ പറയുന്നത് വീഡിയോയില്‍ കാണാം. കുയേമ അപ്പൊള്‍ അവ്യക്തമായി എന്തോ പറയുന്നുണ്ട്.

വിരോധമില്ലെങ്കില്‍ ഞാന്‍ വാഹനത്തിന്റെ വാതില്‍ തുറന്നോട്ടെ എന്ന് അതുകഴിഞ്ഞ് ജാരോട്ട് ചോദിക്കുന്നു. പിന്നീട് ഇന്‍ഷുറന്‍സ് ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് കുയേമ മറുപടി പറയുന്നു. അതിനുശേഷം കുയേമ തന്റെ വാഹനത്തിന്റെ വാതില്‍ തുറക്കുമ്പോള്‍ അതില്‍ തോക്കുകണ്ട് താങ്കള്‍ക്ക് തോക്കും ഉണ്ടല്ലെ എന്ന് ചോദിക്കുന്ന ജാരോട്ടിനോട് തന്റെ സ്വയരക്ഷയ്ക്കാണത് എന്ന് കുയേമ പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, നമുക്ക് എന്റെ വാഹനത്തിലേക്ക് പോകാം എന്നു പറഞ്ഞ് ജാരോട്ട് തിരിയുന്ന സമയത്താണ് വാഹനത്തില്‍ നിന്നും തൊക്കെടുത്ത് കുയേമ നിറയൊഴിക്കുന്നത്.

നിമിഷങ്ങള്‍ക്കകം ജാരോട്ടിന്റെ മരണം ഉറപ്പുവരുത്തി കുയേമ സ്ഥലം വിടുകയായിരുന്നു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ പോലീസ് വലിയൊരു സംഘട്ടനത്തിനു ശേഷം അയാളെ വകവരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category