1 GBP = 102.10 INR                       

BREAKING NEWS

കുണ്ടറയില്‍ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോല്‍ക്കും; കുന്നത്തുനാട്ടില്‍ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരന്‍ തോല്‍ക്കും; സംസ്ഥാന ഇന്റലിജന്‍സ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തുടര്‍ച്ച; കേന്ദ്ര ഇന്റലിജന്‍സ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോര്‍ട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷ്ണത

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേന്ദ്ര ഇന്റലിജന്‍സ് യുഡിഎഫിനൊപ്പം. പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ഇടതുപക്ഷത്തിനും അനുകൂലം. കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് ബ്യൂറോകളുടെ തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വൈരുദ്ധ്യമുള്ളത്. രണ്ട് കൂട്ടരും അതിശക്തമായ മത്സരമാണ് പ്രവചിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 77 മുതല്‍ 85 വരെ സീറ്റും ബിജെപിക്കു മൂന്നു സീറ്റും പ്രവചിച്ചു സംസ്ഥാന ഇന്റലിജന്‍സിന്റെ പുതിയ റിപ്പോര്‍ട്ട്. ഉത്തര, ദക്ഷിണ കേരളത്തില്‍ എല്‍.ഡി.എഫ്. മേല്‍ക്കൈ നേടുമ്പോള്‍ മധ്യകേരളത്തില്‍ യു.ഡി.എഫ്. മികച്ച പ്രകടനം നടത്തുമെന്നു മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കുണ്ടറയില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും കൊല്ലത്തു മുകേഷും തോല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലത്ത് കോണ്‍ഗ്രസ് മുന്നിലെത്തുമെന്നാണ് പ്രവചനം. ഇത് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നുണ്ട്.

എറണാകുളം ജില്ലയില്‍ മൂന്നു സീറ്റുമാത്രമാകും എല്‍.ഡി.എഫിനു ലഭിക്കുക. സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് മത്സരിക്കുന്ന കളമശേരി, കോതമംഗലം, വൈപ്പിന്‍ എന്നിവ. കുന്നത്തുനാട്ടില്‍ ട്വന്റി 20 വിജയിക്കുമെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കുന്നു. ഇടുക്കി ജില്ലയില്‍ ഇടതുമുന്നണി രണ്ടു സീറ്റില്‍ ഒതുങ്ങും, മന്ത്രി എം.എം. മണി മത്സരിക്കുന്ന ഉടുമ്പന്‍ചോല, ദേവികുളം എന്നിവ. കോട്ടയത്തു യു.ഡി.എഫ്. മേല്‍െകെ വിജയം നേടും. അട്ടിമറി സാധ്യതയില്ല. ഏറ്റുമാനൂരും വൈക്കവും എല്‍.ഡി.എഫിനാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സ്ഥാനാര്‍ത്ഥികളുടെ മികവാണു യു.ഡി.എഫിനെ മുന്നിലെത്തിക്കുന്നത്.

പത്തനാപുരവും ആറന്മുളയും എല്‍.ഡി.എഫ്. നിലനിര്‍ത്തുമ്പോള്‍ കോന്നി യു.ഡി.എഫ്. പിടിച്ചെടുക്കും. തൃശൂരില്‍ എന്‍.ഡി.എയിലെ സുരേഷ് ഗോപിയെ പിന്തള്ളി യു.ഡി.എഫിലെ പത്മജ വേണുഗോപാല്‍ മുന്നിലെത്തും. കായംകുളത്തു പാല്‍ വിവാദം വോട്ടായപ്പോള്‍ യു.ഡി.എഫിലെ അരിത ബാബുവിനാണ് മേല്‍ക്കൈ. മെട്രോമാന്‍ ഇ. ശ്രീധരനെ പിന്തള്ളി യു.ഡി.എഫിലെ ഷാഫി പറമ്പില്‍ പാലക്കാട് നിലനിര്‍ത്തും. പൊന്നാനിയില്‍ സിപിഎം.തന്നെ വിജയിക്കും. പാലായില്‍ ജോസ് കെ. മാണിക്കാണു സാധ്യത. മലപ്പുറത്തു 16 മണ്ഡലങ്ങളില്‍ 13 ലും യു.ഡി.എഫിനാണ് സാധ്യത.

വട്ടിയൂര്‍ക്കാവും നേമവും കഴക്കൂട്ടവും ഇടതുപക്ഷം നേടുമ്പോള്‍ മഞ്ചേശ്വരം, തിരുവനന്തപുരം സീറ്റുകളില്‍ ബിജെപിക്കാണു ജയസാധ്യത. ആഴക്കടല്‍ മത്സ്യബന്ധനക്കരാര്‍ അടക്കമുള്ള വിവാദങ്ങളോ നിലവിലുള്ള ഭരണത്തോടുള്ള വിദ്വോഷമോ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന സംസ്ഥാന ഇന്റലിജന്‍സ്, പിണറായി ഫാക്ടറിന്റെ പിന്‍ബലത്തിലാവും ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പാക്കുകയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. മംഗളം ലേഖകന്‍ എസ് നാരയാണന്റേതാണ് റിപ്പോര്‍ട്ട്.

യു.ഡി.എഫിനു സംഘടനാ കെട്ടുറപ്പോ രാഷ്ട്രീയ അജന്‍ഡയോ ഇല്ല എന്നതും വൈകിവന്ന ഐക്യവും വോട്ടര്‍മാരില്‍ അതൃപ്തിയുണ്ടാക്കി, പ്രാദേശിക വിഷയങ്ങളിലാണു അവര്‍ ഊന്നല്‍ നല്‍കിയത്, യാക്കോബായ സഭയുടെ നിലപാട് എല്‍.ഡി.എഫിനു പൊതുവേ ഗുണം ചെയ്തു, സഭയുടെ ശക്തികേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിനു തിരിച്ചടിയുണ്ടായതു മറ്റു ചില ഘടകങ്ങള്‍ കൊണ്ടാണ് തുടങ്ങിയ വിവരങ്ങളും ഇന്റലിജസ് റിപ്പോര്‍ട്ടിലുണ്ട്. ബൂത്ത് തിരിച്ചുള്ള റിപ്പോര്‍ട്ടും പൊലീസ് സ്റ്റേഷനുകളില്‍നിന്നും പ്രദേശവാസികളില്‍നിന്നും ശേഖരിച്ച കണക്കുകളും കോര്‍ത്തിണക്കിയാണു സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അതേസമയം, യു.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കുമെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെയാണു വിരുദ്ധമായ സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ഇന്റലിജന്‍സ് തയ്യാറാക്കിയ രണ്ടു റിപ്പോര്‍ട്ടുകളിലും യു.ഡി.എഫ്. 80 സീറ്റ് കരസ്ഥമാക്കുമെന്നാണ് വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ നേമം അല്ലെങ്കില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ ബിജെപിക്കുള്ള വിജയസാധ്യത 80 ശതമാനത്തിനു മുകളിലാണെന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category