1 GBP = 102.10 INR                       

BREAKING NEWS

വലത്തേ മാറിടത്തിന് ഇടത്തേ മാറിടത്തേക്കാള്‍ വലുപ്പ കൂടുതല്‍; ഒരു മാറിടം മാത്രം വളരുന്ന അപൂര്‍വ്വ രോഗവുമായി ജനിച്ച 23കാരിയുടെ കഥ

Britishmalayali
kz´wteJI³

രു മാറിടം മാത്രം വളരുന്ന അപൂര്‍വ്വ രോഗവുമായി ജനിച്ച 23കാരിയുട ജീവിതം ശ്രദ്ധ നേടുന്നു. വലത്തേ മാറിടത്തിന് ഇടത്തേ മാറിടത്തേക്കാള്‍ വലിപ്പക്കുറവുള്ള ബെക്കാ ബുച്ചര്‍ എന്ന യുവതിയാണ് തന്റെ ജീവിത കഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്. ജന്മനാ ഉള്ള ഈ വൈകല്യം താന്‍ വലുതായപ്പോള്‍ തനിക്കൊപ്പം വളരുകയായിരുന്നെന്ന് യുവതി വെളിപ്പെടുത്തുന്നു. പോളണ്ട് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് ഈ വലുപ്പ കൂടുതലിന് കാരണം. വലത്തേ മാറിടത്തിന് ഡി കപ്പ് സൈസ് ആണെങ്കില്‍ ഇടത്തേ മാറിടത്തിന് എ കപ്പ് സൈസാണ്.

തന്റെ മാറിടത്തിലെ ഈ പ്രശ്നം കാരണം സ്‌കൂള്‍ തലം മുതല്‍ തന്നെ ഒറ്റപ്പെടുത്തിയിരുന്നതായും ക്രൂരമായി കളിയാക്കിയിരുന്നതായും പറയുന്നു. ബെക്കയ്ക്ക് കാമുകന്മാരെ കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു കൂട്ടുകാര്‍ അധിക്ഷേപിച്ചിരുന്നത്. ഒരു ആണ്‍കുട്ടിയും ബെക്കയെ ആഗ്രഹിക്കില്ലെന്നും കൂട്ടുകാര്‍ കളിയാക്കി പറഞ്ഞത് വളരെയധികം വിഷമിപ്പിച്ചതായി പറഞ്ഞു, പിന്നീട് വലുതായപ്പോള്‍ ഈ പ്രശ്നം പരിഹരിക്കാന്‍ എന്‍എച്ച്എസില്‍ എത്തി. ഇവിടെ നിന്നുമാണ് പോളണ്ട് സിന്‍ഡ്രോം എന്ന അസുഖമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ താന്‍ ഈ വലിപ്പ കൂടുതലില്‍ സംതൃപ്തയാണെന്നും സര്‍ജറിയിലൂടെ പ്രശ്നം പരിഹരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബെക്ക പറയുന്നു.

ജന്മനാ ഉണ്ടാകുന്ന പ്രശ്നമാണ് പോളണ്ട് സിന്‍ഡ്രോം. ചെസ്റ്റ് മസിലുകള്‍ വികസിക്കാതെ വരുന്ന രോഗമാണിത്. ഈ രോഗം കൂടുതലായി പുരുഷന്മാരിലാണ് പ്രത്യക്ഷപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category