1 GBP = 102.10 INR                       

BREAKING NEWS

ലതികാ സുഭാഷിന്റെ തലമുണ്ഡനം സ്വാധീനിച്ചത് വട്ടിയൂര്‍ക്കാവില്‍; ശബരിമലയിലെ അഭിപ്രായം ജ്യോതിക്ക് വിനയായപ്പോള്‍ വീണ സ്ഥാനാര്‍ത്ഥിയായി; പ്രചരണത്തിന് എത്തിയ ആ 75 ലക്ഷവും കാണാനില്ല; പശ വാങ്ങാല്‍ പണമില്ലെങ്കില്‍ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ വില്‍ക്കേണ്ടി വരുമെന്ന് പ്രവര്‍ത്തകര്‍; വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഫണ്ടും വിവാദത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനാവശ്യമായ തുക എത്തിച്ചിട്ടും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി വീണ എസ്. നായരുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ശക്തമായിരുന്നില്ലെന്നു പ്രാഥമിക വിലയിരുത്തല്‍. പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഫണ്ട് വെട്ടിപ്പിലെ ആരോപണവും എത്തുന്നത്.

ബൂത്ത് തലത്തില്‍ പോലും കെപിസിസി. നല്‍കിയ ഫണ്ടിലെ തുക എത്തിയില്ല. ഇതിനിടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി എത്തിയ 75 ലക്ഷം രൂപയെ ചൊല്ലിയുള്ള വിവാദം കൊഴുക്കുകയാണെന്ന് മംഗളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തുക എവിടെപ്പോയി എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

എ.ഐ.സി.സിയില്‍ നിന്നു തുക എത്തിയെന്ന് ഒരു വിഭാഗവും ഇല്ലെന്ന് മറുവിഭാഗവും പറയുന്നു. മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ് സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് തിരുവനന്തപുരം ഇന്ദിരാഭവനിലെത്തി തലമുണ്ഡനം ചെയ്ത പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വീണാ നായര്‍ക്ക് സീറ്റ് കിട്ടിയതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവിടെ പ്രചരണം വേണ്ട രീതിയില്‍ നടന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ആക്ഷേപമുണ്ട്.

ലതികയുടെ വിഷയം ഉയര്‍ത്തിക്കാട്ടിയ എ.ഐ.സി.സി. നേതൃത്വം വനിതകളായ ജ്യോതി വിജയകുമാര്‍, വീണാ നായര്‍ എന്നിവരില്‍നിന്ന് ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ കെപിസിസി. തയാറാക്കിയ പട്ടികയില്‍ ഇടംനേടിയത് പി.സി. വിഷ്ണുനാഥ്, പരേതനായ കോണ്‍ഗ്രസ് എംഎല്‍എ: ബി. വിജയകുമാറിന്റെ മകനും അഭിഭാഷകനുമായ വി. വിവേക്, ജ്യോതി വിജയകുമാര്‍, ശാസ്തമംഗലം മോഹന്‍ എന്നിവരായിരുന്നു.

എന്നാല്‍ പി.സി. വിഷ്ണുനാഥ് തദ്ദേശവാസിയല്ലെന്ന കാരണത്താല്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ എതിര്‍ത്തു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് ജ്യോതി വിജയകുമാര്‍ എടുത്ത നിലപാട് വട്ടിയൂര്‍ക്കാവിലെ നായര്‍ സമുദായത്തെ പ്രകോപിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സിയിലെ ഒരു വിഭാഗം രംഗത്തുവന്നു. ഇതിനിടയിലാണ് വീണാ നായരുടെ പേര് കടന്നുവന്നതും സ്ഥാനാര്‍ത്ഥിയായതും. ഈ മണ്ഡലത്തിലെ പ്രചരണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പോലും പങ്കെടുത്തില്ലെന്ന വാദമാണ് ഉയരുന്നത്.

വീണാ നായരുടെ പോസ്റ്റര്‍ ആക്രിക്കടയില്‍ വിറ്റതോടെയാണ് സംഭവം വിവാദമായത്. ലക്ഷക്കണക്കിനു രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിയെങ്കിലും പ്രവര്‍ത്തനച്ചെലവിനുള്ള പണം പ്രവര്‍ത്തകരുടെ െകെവശം എത്താത്തതാണ് പോസ്റ്റര്‍ ഒട്ടിക്കാതിരിക്കാന്‍ കാരണമായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്റര്‍ ഒട്ടിക്കണമെങ്കില്‍ പശയടക്കമുള്ളവ ആവശ്യമാണെന്നും തങ്ങളുടെ പക്കല്‍ അതിനാവശ്യമായ തുക എത്തിയിരുന്നില്ലെന്നും ആരോപണ വിധേയരായ കോണ്‍ഗ്രസുകാര്‍ പറയുന്നുണ്ടെങ്കിലും കെപിസിസി. നേതൃത്വം അതൊന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് മംഗളം വാര്‍ത്ത.

അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. പി.സി.സി. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ എല്‍.കെ. ശ്രീദേവി, സതീഷ് കൊച്ചുപറമ്പില്‍ എന്നിവരാണ് മറ്റംഗങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ അട്ടിമറി മണക്കുന്നുവെന്നും ഗുരുതരമായ അച്ചടക്കലംഘനം നടന്നതായും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉപതെരഞ്ഞെടുപ്പുകളില്‍ നടന്നതുപോലെ അട്ടിമറി ഇത്തവണയും നടന്നോയെന്ന് സംശയിക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു.

അതിനിടെ കെപിസിസി. അധ്യക്ഷനെ നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥി വീണാനായര്‍ പരാതി നല്‍കി. തനിക്ക് പറയാനുള്ളതെല്ലാം മനസ് തുറന്ന് പറയുമെന്ന് അവര്‍ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരില്‍ വിശ്വാസമുണ്ടെന്നും ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണം സിപിഎമ്മിന്റേതു മാത്രമാണെന്നും അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category