1 GBP = 102.10 INR                       

BREAKING NEWS

കേരളത്തില്‍ പോയാല്‍ മഅ്ദനി ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍ നിന്ന് ഒളിച്ചോടാന്‍ സാധ്യത; ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇത്തരക്കാരുമായി ബന്ധപ്പെട്ടേക്കും; അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. മഅ്ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീകോടതിക്ക് മുമ്പാകെ എഴുതിനല്‍കിയ വാദങ്ങളില്‍ ആരോപിക്കുന്നു. അദ്ദേഹം കേരളത്തില്‍ എത്തിയാല്‍ ഒളിവില്‍ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്.

പാക്കിസ്ഥാനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളത്തില്‍നിന്നും കര്‍ണാടകയില്‍നിന്നുമായി സമീപകാലത്ത് എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇത്തരക്കാരുമായി മഅ്ദനി ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക ആഭ്യന്തര വകുപ്പ് ആരോപിക്കുന്നു. മഅ്ദനിയുടെ അപേക്ഷ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.

അതേസമയം, കര്‍ണാടക സര്‍ക്കാറിന്‍േറത് വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണെന്ന് മഅ്ദനിയുടെ അഭിഭാഷകന്‍ ആരോപിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ മഅ്ദനിക്കെതിരെ കേസുണ്ടെന്നത് ഉള്‍പ്പടെ നിരവധി അസത്യങ്ങളാണ് കര്‍ണാടക കോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസുകളാണ് ഇളവ് ഒഴിവാക്കാനായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

ബംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അപേക്ഷ. കഴിഞ്ഞയാഴ്ച ഈ അപേക്ഷ പരിഗണിക്കുന്നതിനിടെ, മഅ്ദനി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാദം ഖണ്ഡിച്ച മഅ്ദനിയുടെ അഭിഭാഷകന്‍ 2014ല്‍ ജാമ്യം ലഭിച്ച ശേഷം അദ്ദേഹത്തിനെതിര ഒരു പരാതി പോലുമില്ലെന്ന് പ്രതികരിച്ചപ്പോള്‍ അതറിയാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ് ഡെയുടെ മറുപടി. കേരളത്തില്‍ പോകാന്‍ സുപ്രീംകോടതി തന്നെ രണ്ട് തവണ അനുമതി നല്‍കിയതാണെന്ന് അഭിഭാഷകന്‍ രണ്ടാമതും ഖണ്ഡിച്ചപ്പോഴും അറിയാം എന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു.

ഇതിനിടെ താന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് വേണ്ടി ഹാജരായിട്ടുണ്ടോയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന്‍ സംശയം പ്രകടിപ്പിച്ചു. അതോടെ അക്കാര്യം പരിശോധിക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ട് ഹരജി അടുത്തയാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റുകയായിരുന്നു.

കേസില്‍ 2014 ല്‍ മദനിക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ തന്നെ തുടരണം എന്ന വ്യവസ്ഥ കോടതി അന്ന് പുറപ്പെടിവിച്ചിരുന്നു. കോടതിയുടെ ജാമ്യ വ്യവസ്ഥ ഒരു ഘട്ടത്തിലും മദനി ലംഘിച്ചിട്ടില്ല എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ ജയന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മദനിയും ആയി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോ എന്ന് സംശയം ഉള്ളതായി ഇന്ന് ചീഫ് ജസ്റ്റിസ് ബോബ്ഡെയെക്ക് ഒപ്പം കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് വി രാമസുബ്രമണ്യം ചൂണ്ടിക്കാട്ടിയിരുന്നു.

ഗുരുതര വൃക്ക, ഹൃദയരോഗങ്ങളുണ്ടെന്നും കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബംഗളുരു സുരക്ഷിതമല്ലെന്നും സ്വദേശത്തു ചികിത്സ തുടരാന്‍ അനുവദിക്കണമെന്നുമാണു മഅദനിയുടെ അപേക്ഷ. മൂത്രാശയരോഗത്തിനു ശസ്ത്രക്രിയ ആവശ്യമാണ്. കൊല്ലത്തെ ആശുപത്രിയില്‍ മികച്ച ചികിത്സയും ചെലവ് കുറവാണ് തുടങ്ങിയ വസ്തുതകളാണ് ഹര്‍ജിയില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category