1 GBP = 102.10 INR                       

BREAKING NEWS

കിഴക്കന്‍ ലഡാക്കില്‍ നിന്നും പിന്മാറാതെ ചൈന; അതിര്‍ത്തിയിലേക്ക് 10,000 സേനാംഗങ്ങളെ കൂടി വിന്യസിക്കാനൊരുങ്ങി ഇന്ത്യ: പതിനേഴാം പ്രഹര കോറിന്റെ ശക്തി ഉടന്‍ വര്‍ദ്ധിപ്പിക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നിന്നും ചൈനീസ് സൈന്യം പിന്മാറാന്‍ തയ്യാറാവാതെ വന്നതോടെ അതിര്‍ത്തി മേഖലകളില്‍ സേനാ സന്നാഹം ശക്തമാക്കാന്‍ ഇന്ത്യ നടപടി ആരംഭിച്ചു. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെക്ക് 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ കരസേന നടപടിയാരംഭിച്ചു. ഡെപ്സങ് താഴ്വരയില്‍നിന്നു പിന്മാറാന്‍ ചൈനീസ് സേന തയാറാകാത്ത സാഹചര്യത്തില്‍ ചൈനയുമായുള്ള ഇന്ത്യന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള പതിനേഴാം പര്‍വത പ്രഹര കോറിലേക്ക് 10,000 സേനാംഗങ്ങളെ കൂടി ഉള്‍പ്പെടുത്താനാണ് കരസേനയുടെ നീക്കം.

അതിര്‍ത്തിയില്‍ ആക്രമണ ലക്ഷ്യത്തോടെ നിലയുറപ്പിക്കുന്ന സേനാ സംഘമാണു പ്രഹര കോര്‍. ഇത്രയും സേനാംഗങ്ങളടങ്ങുന്ന ഒരു സേനാ ഡിവിഷനെ ബംഗാളിലെ പാണാഗഡ് ആസ്ഥാനമായുള്ള കോറിന്റെ ഭാഗമാക്കും. പിന്നാലെ, സേനാ സംഘത്തെ അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിയോഗിക്കും. നിലവില്‍, ഒരു ഡിവിഷന്‍ മാത്രമാണു പര്‍വത പ്രഹര കോറിന്റെ ഭാഗമായുള്ളത്.

അതിര്‍ത്തിയില്‍ പലയിടത്തും കടന്നുകയറ്റ നീക്കങ്ങള്‍ക്കു ചൈന ശ്രമിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധത്തിനു പുറമേ, ആക്രമണ മനോഭാവമുള്ള സംഘവും അനിവാര്യമാണെന്നാണു സേനയുടെ വിലയിരുത്തല്‍. ഇന്ത്യയുടെ വ്യോമതാവളം സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓള്‍ഡി (ഡിബിഒ) ഉള്‍പ്പെടുന്ന മേഖലയായതിനാല്‍ ഡെപ്സങ്ങില്‍ നിന്ന് എളുപ്പം പിന്മാറാന്‍ ചൈന തയാറായേക്കില്ലെന്നാണു സൂചന. അതിര്‍ത്തിയോടു തൊട്ടുചേര്‍ന്നുള്ള വ്യോമതാവളത്തിനു മേല്‍ ഭീഷണിയുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണു ലക്ഷ്യം.

അതിര്‍ത്തിയിലേക്കു ദ്രുതഗതിയില്‍ സേനാംഗങ്ങള്‍, ടാങ്കുകള്‍ അടക്കമുള്ള സന്നാഹങ്ങള്‍ എന്നിവ എത്തിക്കുന്നതില്‍ ഡിബിഒ താവളം ഇന്ത്യയ്ക്കു നിര്‍ണായകമാണ്. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ നടന്ന പതിനൊന്നാം വട്ട സേനാതല ചര്‍ച്ചയിലും ഡെപ്സങ്ങില്‍ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ചൈനയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ല. ഡെപ്സങ്ങിനു പുറമേ ഹോട്ട് സ്പ്രിങ്സ്, ഗോഗ്ര എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category