1 GBP = 102.10 INR                       

BREAKING NEWS

പ്രിയ സഖി

Britishmalayali
സോണിയ എബ്രഹാം

നാഥത്വത്തിന്‍ താഴ്വരയിലേക്ക് ഒരതിഥിയായി നീ വന്നു...

കാലമതിനെ സൗഹൃദമെന്ന തിലകം ചാര്‍ത്തി...
ദൂരമേറെ ഒന്നിച്ചു ഗമിച്ചു നമ്മള്‍...
എന്റെ നോവുകളെന്നും നിന്റേതായിരുന്നു, 
നിന്റെയാനന്ദമെനിക്കഘോഷമായിരുന്നു.. 
നിന്റെ വാചാലതയില്‍ ഞാന്‍ നിശ്ശബ്ദയായി ... 
എന്റെ മൗനം നീ വായിച്ചറിഞ്ഞു.. 
കാലം കഴിയവേ വര്‍ണശലഭങ്ങള്‍ പിറന്നു ചുറ്റും ആയിരം വര്‍ണ്ണങ്ങള്‍; ചിരപ്രതീക്ഷകള്‍... 
എന്തുമേതും നേരിടാന്‍ പഠിപ്പിച്ചു ജീവിതം... 
ഇന്നു താങ്ങും തണലും പ്രഹസനമായി .... 
ഉപദേശങ്ങളെല്ലാം അഹങ്കാരമായി.. 
ചോദ്യങ്ങളായി, ചോദ്യശരങ്ങളായി.. 
നിശ്ശബ്ദത പൊട്ടിത്തെറികളായി... 
എവിടെ കാലിടറിയെന്നറിയാന്‍ പിന്തിരിഞ്ഞു ഞാന്‍.... 
നവലക്ഷ്യങ്ങള്‍ തീര്‍ത്ത ഇന്ദ്രജാലമോ? കാലത്തിന്‍ വികൃതിയോ? ഞാനെന്നും ഞാനായിരുന്നില്ലേ? 
പടിയിറങ്ങി നീ നടന്നു നീങ്ങിയപ്പോള്‍; തിരികെ വരുമെന്നു ഞാന്‍ വ്യാമോഹിച്ചു...,
തിരിഞ്ഞു നോക്കാതെ നീ മറഞ്ഞപ്പോള്‍; ഒന്നറിഞ്ഞു ഞാന്‍ .... 
നിനക്കു ഞാനിന്ന് അപരിചിതയായിരിക്കുന്നു .. 
എന്തേ ക്ഷമിക്കാന്‍ നീ മറന്നു പോയോ?
പുതു മോഹങ്ങള്‍, പുതുമോടികള്‍ പുതുതീരമണഞ്ഞ നീ സുരക്ഷിതയോ? 
എന്നെ തേടി നീ എന്നു വരും സഖീ?
നഷ്ടബോധ പ്രതീക്ഷയുമായ്, നിനക്കായ് കാത്തിരിക്കുന്നു ഞാന്‍..
ശൂന്യത എന്റെ ഹൃദയ വാതിലുകളെ മുട്ടുന്നു സഖി ...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam