1 GBP = 102.10 INR                       

BREAKING NEWS

അയര്‍ലന്റ് മലയാളി വിടവാങ്ങി; പത്തനംതിട്ട സ്വദേശി അജയ് മാത്യുവിന്റെ മരണ കാരണമായത് അര്‍ബുദ രോഗം; മരണം തേടിയെത്തിയത് ജന്മനാട്ടിലേക്ക് തിരിച്ചു പോകണമെന്ന ആഗ്രഹം സഫലീകരിക്കുന്നതിനു മുന്നേ

Britishmalayali
kz´wteJI³

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പത്തനംതിട്ട സ്വദേശിയായ അജയ് മാത്യു നിര്യാതനായി. 43 വയസ് മാത്രം പ്രായം ഉണ്ടായിരുന്ന അജയ് ഡ്രോഗഡയില്‍ ആയിരുന്നു താമസം. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

പത്തനംതിട്ട മണ്ണാറകുളഞ്ഞി സ്വദേശിയാണ്. മൈലപ്ര ചീങ്ങല്‍ത്തടം അമ്മന്നൂര്‍ പുത്തന്‍വീട് എ വി മാത്യുവിന്റെ മകനാണ്.

ഭാര്യ ഷീജ, മൂര്‍ഹോള്‍ നഴ്‌സിംഗ് ഹോമില്‍ നഴ്സ് മാനേജരാണ്. ഒരു മകളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്.

അസുഖബാധിതനായതിനെ തുടര്‍ന്ന് ജന്മനാട്ടിലേക്ക് തിരിച്ചു പോകണമെന്ന ആഗ്രഹം അജയ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു.

സംസ്‌കാരം പിന്നീട് നടത്തപ്പെടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category