1 GBP = 102.00 INR                       

BREAKING NEWS

ക്യാന്‍സര്‍ എന്ന നീരാളിയെ നോക്കി ഇങ്ങനെ ചിരിക്കാന്‍ ആര്‍ക്കു സാധിക്കും? ഈ പുഞ്ചിരി മായാതിരിക്കുവാന്‍ ആദ്യത്തെ വിഷു കൈനീട്ടം ലിന്‍സ് മോനു നല്‍കാം

Britishmalayali
റോയ് സ്റ്റീഫന്‍

മ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ വിഷുക്കണിയാവട്ടെ ലിന്‍സ്മോന്‍ എന്ന ഈ നിഷ്‌കളങ്ക ബാലന്റെ നിറപുഞ്ചിരി. ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് കാണാന്‍ ഒരു ഫോട്ടോ ചോദിച്ചപ്പോള്‍ ആണ് തനിക്കുള്ള ഏറ്റവും നല്ല വസ്ത്രം ധരിച്ച് റേഡിയേഷനില്‍ മുടി മുഴുവനായി തന്നെ നഷ്ടമായെങ്കിലും ഒരു തൊപ്പിയും വച്ച് മിടുക്കനായി സന്തോഷത്തോടെ ലിന്‍സ്മോന്‍ ഫോട്ടോയ്ക്കായി ഇരുന്നത്. 14 വയസ്സ് മാത്രം പ്രായമുള്ള ഈ കൗമാരക്കാരന്റെ ചിരി കണി കണ്ടുരണം എന്നാഗ്രഹിക്കുന്ന കൂലിപ്പണിക്കാരായ മാതാപിതാക്കന്മാരുടെയും സഹോദരിമാരുടെയും പ്രതീക്ഷ ഇന്ന് ബ്രിട്ടീഷ് മലയാളി വായനക്കാരുടെ കരുണാദ്ര ഹൃദയങ്ങളിലാണ്.

കഴിഞ്ഞ ആറു മാസമായി മനുഷ്യശരീരത്തിനെ കാര്‍ന്നു തിന്നുന്ന രക്താര്‍ബുദത്തിന്റെ ചികിത്സയിലാണ് ലിന്‍സ് മോന്‍. പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന  ലിന്‍സ് മോന്റെ മൂക്കില്‍ നിന്നും ആറു മാസം മുന്‍പ് അസാധാരണമായി രക്തം വരികയും കോട്ടയം മെഡിക്കല്‍ കോളേജിലെ പരിശോധനയില്‍ രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ആണ് ഇപ്പോള്‍ ഈ ബാലന്റെ ചികിത്സ നടക്കുന്നത്.
കുടുംബത്തിലെ മൂന്നാമനായി രണ്ട് ചേച്ചിമാരുടെയും കുഞ്ഞാങ്ങളയായി നാട്ടുകാരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണിയായി വളര്‍ന്നു വന്ന ഈ കൗമാരക്കാരന് ഇപ്പോഴും തന്റെ രോഗത്തിന്റെ ഭീകരമുഖം പൂര്‍ണ്ണമായും മനസിലായിട്ടില്ല. ദിവസ വേതനത്തില്‍ കൂലിപ്പണി ചെയ്തു ജീവിക്കുന്ന ലിന്‍സ് മോന്റെ മാതാപിതാക്കളും രണ്ടു ജ്യേഷ്ഠ സഹോദരികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത് കോട്ടയം അയര്‍ക്കുന്നത്തുള്ള പഞ്ചായത്ത് വക കോളനിയിലാണ്.

ലിന്‍സ് മോന്റെ സഹോദരികളില്‍ ഒരാള്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയും മറ്റൊരാള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമാണ്. ലിന്‍സ് മോന്റെ പിതാവ് ബിജു പെയിന്റിംഗ് തൊഴിലാളിയും മാതാവ് സോബിന്‍സ് തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുന്ന കുടുംബിനിയും ആണ്. അനാരോഗ്യമുണ്ടെങ്കിലും നന്നായി അദ്ധ്വാനിച്ചു കുടുംബം പുലര്‍ത്തിയിരുന്ന ഇവര്‍ അപ്രതീക്ഷിതമായെത്തിയ ഈ മഹാരോഗത്തിന് മുന്‍പില്‍ പകച്ചു നില്‍ക്കുകയാണ്.

നിലവില്‍ അയര്‍ക്കുന്നം ഭാഗത്തുള്ള സാധാരണക്കാരായ നാട്ടുകാരുടെ സഹായത്താല്‍ തുടര്‍ ചികിത്സ നടത്തുകയാണ് ഈ നിര്‍ദ്ധന കുടുംബം. ലിന്‍സ് മോന്റെ പിതാവ് ബിജു പൂര്‍ണ്ണ ആരോഗ്യവനല്ലാത്തതിനാല്‍ ദിവസവും ജോലിക്ക് പോകുവാന്‍ സാധിക്കുന്നില്ല. അതോടൊപ്പം ലിന്‍സ് മോനോടൊപ്പം തിരുവനന്തപുരത്ത് താമസിക്കേണ്ടതിനാല്‍ മാതാവിനും തൊഴിലുറപ്പ് ജോലികള്‍ക്ക് പോകുവാന്‍ സാധിക്കാതെ വന്നിരിക്കുന്നു. 

ലിന്‍സ് മോന്റെ ജ്യേഷ്ഠ സഹോദരി നഴ്‌സിംഗ് വിദ്യാര്‍ഥിനിയാണ്, കുട്ടിയുടെ പഠന ചിലവിനായുള്ള തുക കണ്ടെത്താനും ഈ നിര്‍ധന കുടുംബത്തിന് ഇപ്പോള്‍ കഴിയുന്നില്ല. എല്ലാ അര്‍ത്ഥത്തിലും ദുരിതക്കടലിലായ ഈ കുടുംബത്തിനെ സഹായിക്കുവാന്‍ നല്ലവരായ നാട്ടുകാരും സാമൂഹിക പ്രവര്‍ത്തകരും പരിശ്രമിക്കുന്നുണ്ട്. എന്നിരുന്നാല്‍ കൂടിയും അത്യാവശ്യമുള്ള അനുദിന മരുന്നുകള്‍ക്കുള്ള പണം പോലും കണ്ടെത്തുവാന്‍ സാധിക്കുന്നില്ല.
 
ഈസ്റ്റര്‍ - വിഷു അപ്പീല്‍ ആരംഭിച്ച് അഞ്ചു കേസ് പരിചയപ്പെടുത്തി കഴിഞ്ഞിരിക്കവേ വേളയില്‍ വിര്‍ജിന്‍ മണി അക്കൗണ്ട് വഴി 6,450.05 ലഭിച്ചപ്പോള്‍ ഗിഫ്റ്റ് എയ്ഡ് കൂടി ചേര്‍ത്ത് 7,556.06 പൗണ്ടാണ് ലഭിച്ചത്. ബാങ്ക് അക്കൗണ്ടിലേക്ക് 1191.47 പൗണ്ടുമാണ് ലഭിച്ചത്. ഇതു രണ്ടും ചേര്‍ത്ത് 8747.47 പൗണ്ടാണ് ഇതുവരെ ലഭിച്ചത്.
 
നിങ്ങള്‍ നല്‍കുന്ന ഓരോ നാണയത്തുട്ടും ഈ കുടുംബത്തിന്റെ കണ്ണീരൊപ്പാനും ആ കുഞ്ഞുങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനും ഉതകുമെന്ന് ഉറപ്പാണ്. സംഭാവന നല്‍കുമ്പോള്‍ അര്‍ഹതപ്പെട്ടതെങ്കില്‍ 25% ഗിഫ്റ്റ് എയിഡ് സര്‍ക്കാരില്‍ നിന്നും തിരിച്ചുമേടിക്കുവാനുള്ള നിങ്ങളുടെ സമ്മതം നല്‍കുവാന്‍ മറക്കാതിരിക്കുക. നിങ്ങള്‍ ഒരു പൗണ്ട് നല്‍കുമ്പോള്‍ ഇരുപത്തഞ്ച് പെന്‍സു കൂടി ഗിഫ്റ്റ് എയ്ഡായി സര്‍ക്കാരില്‍ നിന്ന് ഇങ്ങനെ കൂടുതല്‍ ലഭിയ്ക്കുന്നു. സാധാരണ ഗതിയില്‍ നിങ്ങളുടെ ടാക്‌സ് കഴിഞ്ഞ് ലഭിയ്ക്കുന്ന ശമ്പളവും മറ്റ് വരുമാനവും ഇങ്ങനെ ഗിഫ്റ്റ് എയിഡ് ആയി തിരിച്ചു വാങ്ങുവാനുള്ളതിന് അര്‍ഹതപ്പെട്ടതാണ്. ആദ്യമായി വിര്‍ജിന്‍ മണി വഴി പണം കൈമാറുന്നതെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം മാത്രം പണം ഇടുക.
ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴി പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name : British Malayali Charity Foundation
Account number: 72314320
Sort Code: 40 47 08
Reference : Easter- Vishu 2021 Appeal
IBAN Number: GB70MIDL40470872314320
ബാങ്ക് അക്കൗണ്ടിലേക്ക് വന്ന തുകയുടെ വിശദമായ സ്‌റ്റേറ്റ്‌മെന്റ് ചുവടെ:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category