1 GBP = 102.30 INR                       

BREAKING NEWS

വിഷുദിനത്തില്‍ ലെസ്റ്റര്‍ മലയാളികള്‍ക്ക് കേള്‍ക്കേ ണ്ടി വന്നത് മരണവാര്‍ ത്ത; വീട്ടില്‍ കുഴഞ്ഞ വീണ സിനിക്ക് ആശുപത്രിയില്‍ എത്തിക്കാനാകും മുന്‍പേ മരണം; രണ്ടാഴ്ചക്കിടയില്‍ യുകെയില്‍ ഏഴാമത്തെ മരണം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വിഷുദിനത്തില്‍ യുകെയിലെങ്ങും മലയാളികള്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും ആശംസകള്‍ കൈമാറുന്ന തിരക്കിനിടയിലും ലെസ്റ്ററില്‍ നിന്നും എത്തുന്നത് സങ്കട വാര്‍ത്ത. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന യുവാവായ പത്തനംതിട്ട സ്വദേശിയായ സിനുവാണ് മരണത്തിനു കീഴടങ്ങിയിരിക്കുന്നത്. വീട്ടില്‍ കുഴഞ്ഞു വീണ ഉടന്‍ മരണം സംഭവിക്കുക ആയിരുന്നു എന്നാണ് പ്രാഥമിക വിവരം. ഹൃദയാഘാതമാകാം പൊടുന്നനെ മരണം സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹത്തെ അടുത്തറിയുന്നവര്‍ പറയുന്നു.

ലെസ്റ്ററിലെ പെന്തകോസ്ത് പ്രാര്‍ത്ഥന വിഭാഗത്തിലെ സജീവ അംഗം കൂടി ആയിരുന്നു പത്തനംതിട്ട സ്വദേശി സിനി മാത്യു. ഇദ്ദേഹത്തിന് 45 വയസ് മാത്രമായിരുന്നു എന്നതും മരണം സൃഷ്ടിച്ച ആഘാതം ഇരട്ടിയാക്കുകകയാണ്. പത്തനംതിട്ട തഴക്കര വാഴുവാടി സ്വദേശിയാണ് പരേതന്‍ .വാഴുവാടി മുഞ്ഞിനാട്ട് പാസ്റ്റര്‍ ജോര്‍ജ് മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ് സിനി മാത്യു.

ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തിന് പൊടുന്നനെ നടുവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ടോയ്ലെറ്റില്‍ പോയ ശേഷം മുറിയിലേക്ക് മടങ്ങാന്‍ തുടങ്ങവേ ഛര്‍ദിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. നേഴ്‌സ് കൂടിയായ ഭാര്യ പ്രഥമ ശുശ്രൂഷ നല്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല എന്നാണ് ലഭ്യമായ വിവരം. ഉടന്‍ പാരാമെഡിക്‌സ് സഹായത്തോടെ വൈദ്യ സഹായം തേടിയെങ്കിലും കൂടുതല്‍ എന്തെങ്കിലും ചെയ്യാനാകും മുന്‍പേ മരണം സംഭവിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ഭാര്യയും മൂന്നുമക്കളുമായി ഏതാനും വര്‍ഷമായി ലെസ്റ്ററില്‍ താമസിക്കുകയാണ് സിനിയും കുടുംബവും. ലെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ് കോട്ടയം മണര്‍കാട് സ്വദേശിനിയായ ഭാര്യ ലിസി.
അതിനിടെ യുകെ മലയാളികളെ തേടി ഈ മാസം എത്തുന്ന ഏഴാമത്തെ മരണമാണ് സിനിയുടേത്. ദുഃഖ വെള്ളിയാഴ്ച കാറപകടത്തില്‍ സഫോളകില്‍ മരണമടഞ്ഞ അമല്‍ പ്രസാദ് എന്ന മലയാളി വിദ്യാര്‍ത്ഥിയില്‍ തുടങ്ങിയ മരണ പരമ്പരയാണ് വിഷുദിനത്തിലും തുടരുന്നത്. ദുഃഖ വെള്ളിയാഴ്ച പുലര്‍ന്നപ്പോള്‍ തന്നെ കാറപകടത്തില്‍ മലയാളി യുവാവ് അമല്‍പ്രസാദ് മരിച്ച വിവരം കേട്ട് വിഷമിച്ചു നിന്ന മലയാളികളെ തേടി അന്ന് തന്നെ അബര്‍ഡീന്‍ മലയാളിയായ എല്‍ദോയുടെ മരണവര്‍ത്തയുമെത്തി. തൊട്ടുപിന്നാലെ സ്റ്റോക് ഓണ്‍ ട്രെന്റ് മലയാളിയായ ജിമ്മിയുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് കോവിഡ് ചികിത്സ കഴിഞ്ഞു ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഷെഫീല്‍ഡില്‍ ദിനേശ് മടപ്പള്ളിയുടെയും അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും അജയ് മാത്യുവിന്റെയും വോക്കിങ്ങില്‍ നിന്നും ജോസ് ജോസഫിന്റെയും മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുകെ മലയാളികളെ തേടി എത്തിയിരുന്ന. ഇത്തരത്തില്‍ തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്നതും അപൂര്‍വമാണ്. 24 മുതല്‍ 66 വയസു വരെ പ്രായമുള്ളവരാണ് ഈ മരണത്തില്‍ ഏവരും എന്നതും കുടുംബങ്ങളുടെയും പ്രിയപെട്ടവരുടെയും സങ്കടം വര്‍ധിപ്പിക്കുന്ന കാര്യവുമാണ്

സിനി മാത്യുവിന്റെ മരണത്തില്‍ സങ്കടപെടുന്ന കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും വേദനയില്‍ ബ്രിട്ടീഷ് മലയാളിയും പങ്കുചേരുന്നു , പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category