1 GBP = 102.10 INR                       

BREAKING NEWS

ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങള്‍ ഉദ്ധരിച്ച് തമാശകള്‍ പറയുമ്പോള്‍ സൂക്ഷിക്കുക; പണി തെറിക്കാന്‍ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ

Britishmalayali
kz´wteJI³

മ്മള്‍ ജോലിക്കിടയില്‍ നമ്മുടെ സഹപ്രവര്‍ത്തകരായ വെള്ളക്കാരോട് പലതരം താമാശകള്‍ പറയാറില്ലെ? സൂക്ഷിച്ചില്ലെങ്കില്‍ അത്തരം ഒരു നിഷ്‌കളങ്ക കമന്റ് മതി ജോലി തെറിക്കാന്‍. ബ്ലാക്ക്ബേണിലെ ഒരു പാക്കിസ്ഥാനിയുടെ അനുഭവം തെളിയിക്കുന്നത് അതാണ്. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ സ്കൈയില്‍ തിരിച്ചു കയറാന്‍ ഉത്തരവ് നേടിയെങ്കിലും രാജ എന്ന 44 കാരന്റെ അനുഭവം നമുക്ക് പാഠമാകേണ്ടതാണ്.

ഷോര്‍ട്ട് സ്‌കേര്‍ട്ട് ധരിച്ച രണ്ട് യുവതികളെ കുറിച്ച് നിര്‍ദ്ദോഷമായ ഒരു കമന്റ് തന്റെ സഹപ്രവര്‍ത്തകനായ വെള്ളക്കാരനോട് പറഞ്ഞതാണ് രാജാ മിന്‍ഹാസ് എന്ന പാക്കിസ്ഥാനിക്ക് വിനയായത്. ഇത്തരത്തില്‍ ഷോര്‍ട്ട് സ്‌കര്‍ട്ട് ധരിച്ച് പാക്കിസ്ഥാനില്‍ നടന്നാല്‍ അവര്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നായിരുന്നു അയാള്‍ തന്റെ സഹപ്രവര്‍ത്തകനോട് പറഞ്ഞത്. ലങ്കാഷയറിലെ ബ്ലാക്ക്ബേണില്‍ 2019 ജൂണിനായിരുന്നു സംഭവം നടന്നത്.

പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുറ്റം കൊണ്ടാണെന്ന ധ്വനിയാണ് ആ വാക്കുകളില്‍ എന്നായിരുന്നു പരാതി. മിയാ ക്ലെമെറ്റി എന്ന സഹപ്രവര്‍ത്തകയോടായിരുന്നു അയാള്‍ കമന്റ് പറഞ്ഞത്. ഇതേ തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ ചൂടേറിയ വാഗ്വാദം ഉണ്ടാവുകയും ചെയ്തു. അതിനെ തുടര്‍ന്ന്, തന്റൊപ്പം ജോലി ചെയ്യുമ്പോള്‍ ഏതുതരം വസ്ത്രമാണ് ധരിക്കേണ്ടത് എന്നതിനെ കുറിച്ച് മിയ വീണ്ടും വീണ്ടും ആലോചിക്കണമെന്നും അയാള്‍ പറഞ്ഞു.

തങ്ങള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍, രണ്ട് പെണ്‍കുട്ടികള്‍ അതുവഴി പോയി എന്നും അവര്‍ മാന്യമായല്ല വസ്ത്രം ധരിച്ചിരുന്നതെന്നും മിന്‍ഹാസ് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. അവരുടെ ശരീരത്തിന്റെ ഘടന വസ്ത്രങ്ങളില്‍ ദൃശ്യമായിരുന്നു. ഇത്തരത്തില്‍ വസ്ത്രം ധരിച്ച് പാക്കിസ്ഥാനില്‍ നടന്നാല്‍ അത് ബലാത്സംഗത്തിനുള്ള ക്ഷണമായി ആളുകള്‍ തെറ്റിദ്ധരിക്കും എന്നാണ് താന്‍ പറഞ്ഞതെന്നും അയാള്‍ അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞു. സഹപ്രവര്‍ത്തകയോടുള്ള ഒരു കൊച്ചു വര്‍ത്തമാനം മാത്രമായേ താന്‍ ഇതിനെ കണക്കാക്കിയിരുന്നുള്ളൂ എന്നും, അവര്‍ക്ക് വേദനിച്ചതില്‍ ക്ഷമ ചോദിക്കുന്നു എന്നും അയാള്‍ പറഞ്ഞു.

ഇവരുടെ തര്‍ക്കത്തില്‍ അപ്പോള്‍ ജോലിയില്‍ അല്ലായിരുന്ന മറ്റൊരു സഹപ്രവര്‍ത്തക, ഫറാന്‍ ക്വാദറും ഇടപെട്ടു. പിന്നെ അത് മേലധികാരികളുടെ മുന്നില്‍ പരാതിയായി എത്തുകയായിരുന്നു. ആ കമന്റ് തന്റെ ഒരു നാക്കു പിഴവായിരുന്നു എന്നും അത് ആവര്‍ത്തിക്കില്ല എന്നും മിന്‍ഹാസ് പറഞ്ഞു. എന്നിട്ടും അയാള്‍ ആവര്‍ത്തിച്ചത്, ഇത്തരത്തില്‍ വസ്ത്രധാരണം നടത്തിയാല്‍, ചില ഞരമ്പുരോഗികള്‍ അത് മുതലെടുക്കുമെന്നായിരുന്നു. അതേസമയം, ഒരു സ്ത്രീക്ക് ഏത് തരം വസ്ത്രം ധരിക്കണം എന്നതിനെ കുറിച്ച് പൂര്‍ണ്ണ അധികാരമുണ്ടെന്നും അതിനെ ബലാത്സംഗവുമായി ബന്ധപ്പെടുത്തരുത് എന്നുമായിരുന്നു ക്ലെമിറ്റിയുടെ വാദം.

തങ്ങളുടെ സംഭാഷണം അവസാനം ചൂടേറിയ തര്‍ക്കത്തില്‍ കലാശിച്ചെന്നു സമ്മതിച്ച അവര്‍, പക്ഷെ മിന്‍ഹാസിന്റെ വാക്കുകള്‍ തന്നെ അസ്വസ്ഥയാക്കി എന്നും പറഞ്ഞു. ക്ഷമ ചോദിച്ചിട്ടും, സാമാന്യ മര്യാദ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് മിന്‍ഹാസിനെ സ്‌കൈ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. അതിനെ തുടര്‍ന്ന് നിയമനടപടികള്‍ സ്വീകരിച്ച മിന്‍ഹാസിന്റെ വാദം അംഗീകരിച്ചുകൊണ്ട് ഒരു ട്രിബ്യുണല്‍ ജഡ്ജി അയാളെ തിരികെയെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. പരാതിക്കാരന്‍ തികച്ചും ഒരു വലിയ വിഡ്ഢിത്തമാണ് പറഞ്ഞതെന്നും എന്നാല്‍ പിന്നീട് അതേക്കുറിച്ചോര്‍ത്ത് പശ്ചാത്തപിക്കുകയും ക്ഷമ ചോദിക്കാന്‍ തയ്യാറാവുകയും ചെയ്തു എന്ന് ട്രിബ്യുണല്‍ നിരീക്ഷിച്ചു.

കേവലം ഒരു അനൗപചാരിക സംഭാഷണം എന്ന നിലയില്‍ മാത്രമാണ് അയാള്‍ അത് ആരംഭിച്ചതെന്നു പറഞ്ഞ ട്രിബ്യുണല്‍ പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോവുകയായിരുന്നു എന്നും പറഞ്ഞു. എന്നിരുന്നാലും, ചെയ്ത തെറ്റിന് മാപ്പു പറയാന്‍ തയ്യാറായ അയാളെ പിരിച്ചുവിട്ടത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഉത്തരവിലുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category