1 GBP = 102.10 INR                       

BREAKING NEWS

ലെസ്റ്ററില്‍ മരണത്തിന് കീഴടങ്ങിയ സിനി കോവിഡ് വാക്സിന്‍ സ്വീകരിച്ചത് ഏതാനും ദിവസം മുന്‍പ്; സാധ്യത സൈലന്റ് അറ്റാക്കിനെന്നും പറയുമ്പോഴും തന്നെ യുകെ മലയാളികളില്‍ വാക്സിന്‍ പേടി വളര്‍ത്തി സിനിയുടെ മരണം; വാക്സിന് ശേഷം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ആശങ്കകള്‍ അകറ്റാന്‍ ശ്രമങ്ങള്‍ ഒന്നുമില്ല

Britishmalayali
പ്രത്യേക ലേഖകന്‍

ലണ്ടന്‍: കോവിഡ് വാക്സിനുകളെ ഭയപ്പെട്ടാല്‍ കോവിഡ് പ്രതിരോധമേ പാളും. അതുകൊണ്ട് തന്നെ ഔദ്യോഗികമായി സര്‍ക്കാര്‍ പറയുന്നത് വിശ്വസിക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് നിരവധി വാക്സിന്‍ വിരുദ്ധ പ്രചാരങ്ങള്‍ നടക്കുന്ന ഈ കാലത്ത്. അതുകൊണ്ടാണ് ലെസ്റ്ററില്‍ മരിച്ച സിനിയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ സംശയമുനയിലാകുന്നത്.

കോവിഡ് വാക്സിന്‍ സ്വീകരിച്ചു വെറും നാലാം നാള്‍ മരണം സംഭവിച്ചതോടെയാണ് ആശങ്ക പടര്‍ന്നത്. തികച്ചും ആരോഗ്യവാനായിരുന്ന മലയാളി യുവാവ് വാക്സിന്‍ സ്വീകരിച്ച ശേഷം അസ്വസ്ഥതകള്‍ പ്രകടമാക്കിയിരുന്നെങ്കിലും അതെല്ലാം സ്വാഭാവികമായ ഒന്നാകും എന്നാണ് ഏവരും കരുതിയിരുന്നത്. പക്ഷെ വാക്സിന്‍ സ്വീകരിച്ചു നാലാം നാള്‍ തികച്ചും ആകസ്മികമായി സിനി മാത്യു എന്ന മലയാളി യുവാവ് ഇന്നലെ മരണത്തിനു കീഴടങ്ങിയതോടെ സിനിയുടെ സുഹൃത്തുക്കളും മറ്റും ആശങ്ക പങ്കിടുന്നു.

അതേസമയം നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന മയോപിക് ഹാര്‍ട്ട് അറ്റാക്കാകാന്‍ ഉള്ള സാധ്യതയാണ് സിനിക്ക് സംഭവിച്ചത് എന്നാണ് ഔദ്യോഗിക നിഗമനം. എന്നാല്‍ സാധാരണയായി ഇത്തരം ഹൃദയാഘാതം ഉണ്ടാവുക അമ്പതു വയസു പിന്നിടുന്നവരിലാണ്. സിനിക്ക് 45 വയസു മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ മയോപിക് ഹാര്‍ട്ട് അറ്റാക്ക് എന്ന സാധ്യത അല്‍പം അകലെ നിര്‍ത്തണമെന്ന് ചിലര്‍ പറയുന്നു. കൂടുതലായും പാരമ്പര്യ കാരണങ്ങളാല്‍ കൂടിയാണ് ഇത്തരം ഹൃദ്രോഗങ്ങള്‍ ഉണ്ടാകുന്നതും. എന്തായാലും യഥാര്‍ത്ഥ കാരണമറിയാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാകും വരെ കാത്തിരിക്കേണ്ടതുണ്ട്.

ഏതാനും മിനിറ്റുകള്‍ മാത്രം നീണ്ട അസ്വസ്ഥതയോടെ സിനി മരണത്തിലേക്ക് നീങ്ങിയ സാഹചര്യം സംബന്ധിച്ച് കുടുംബം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട് എന്നാണ് വ്യക്തമാകുന്നത്. ഇതോടെ വിശദമായ പരിശോധനകള്‍ നടത്തിയ ശേഷമാകും മൃതദേഹം ബന്ധുക്കള്‍ക്കായി വിട്ടുനല്‍കുക എന്നും സൂചനയുണ്ട്. ഹൃദ്രോഗ ലക്ഷണം ഉള്ളവരില്‍ രക്തം കട്ടയാകാന്‍ സാധ്യതയുണ്ട് എന്ന് പല കോണില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉയരുന്ന വാക്സിന്‍ തന്നെയാണ് സിനിക്കും കുത്തി വച്ചത്. സിനിയുടെ മരണത്തില്‍ വാക്സിന് എന്തെങ്കിലും റോള്‍ ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ല. ലക്ഷത്തില്‍ ഒരാള്‍ക്കോ മറ്റോ മാത്രമെ ഇങ്ങനെ പാര്‍ശ്വഫലം ഉണ്ടാവൂ എന്നാണ് ഔദ്യോഗികമായി പറയുന്നത്.

ഭര്‍ത്താവിന്റെ മരണം കണ്മുന്നില്‍ കാണേണ്ടി വന്ന സിനിയുടെ ഭാര്യ ലിസിയെ ആശ്വസിപ്പിക്കാന്‍ പെന്തക്കോസ് വിശ്വാസി സമൂഹം കൂടെയുണ്ട് എന്നത് മാത്രമാണ് ഇപ്പോള്‍ ഏക ആശ്വാസം. തുടര്‍ നടപടികള്‍ കൂട്ടായ തീരുമാനം ഉണ്ടായ ശേഷമേ അറിയാനാകൂ എന്നാണ് ലെസ്റ്ററില്‍ നിന്നും ലഭിക്കുന്ന വിവരം. സംസ്‌കാരം അടക്കമുള്ള കാര്യങ്ങളില്‍ വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാവും.

വാക്‌സിന്‍ സ്വീകരിച്ച ശേഷം ശരീര വേദനയുണ്ടായിരുന്ന സിനി വീട്ടിലെ ജോലികള്‍ തീര്‍ത്ത ശേഷം ഭാര്യയെ ജോലി സ്ഥലത്തു നിന്നും വീട്ടില്‍ കൂട്ടിക്കൊണ്ടു വരും വരെ കാര്യമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുമില്ല. തുടര്‍ന്ന് വിശ്രമിച്ച ശേഷം കിടക്കും മുന്‍പാണ് അദ്ദേഹം പുറം വേദനയെക്കുറിച്ചു പറയുന്നത്. ഈ ഘട്ടത്തില്‍ ശരീരം നന്നായി വിയര്‍ത്തിരുന്നതായും പറയപ്പെടുന്നു. തുടര്‍ന്നാണ് വീട്ടില്‍ ഛര്‍ദിച്ചതും കുഴഞ്ഞു വീണതും.

ഇതേ തുടര്‍ന്ന് നഴ്സ് കൂടിയായ ഭാര്യ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എത്തിയ പാരാമെഡിക്സും സിനിയുടെ ജീവന്‍  രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചതാണ്. പക്ഷെ എല്ലാ ശ്രമങ്ങളും ഒടുക്കം പരാജയപ്പെടുക ആയിരുന്നു. ഒടുവില്‍ മൂന്നു കുട്ടികളെയും ഭാര്യയെ ഏല്‍പിച്ചു നിത്യതയുടെ ലോകത്തേക്ക് സിനി യാത്രപുറപ്പെടുകയും ചെയ്തു. 

ഭാര്യയും മൂന്നുമക്കളുമായി ഏതാനും വര്‍ഷമായി ലെസ്റ്ററില്‍ താമസിക്കുകയാണ് സിനിയും കുടുംബവും. ലെസ്റ്റര്‍ ഹോസ്പിറ്റലില്‍ നഴ്സാണ് കോട്ടയം മണര്‍കാട് സ്വദേശിനിയായ ഭാര്യ ലിസി. ലെസ്റ്ററിലെ പെന്തകോസ്ത് പ്രാര്‍ത്ഥന വിഭാഗത്തിലെ സജീവ അംഗം കൂടി ആയിരുന്നു പത്തനംതിട്ട സ്വദേശി സിനി മാത്യു. പത്തനംതിട്ട തഴക്കര വാഴുവാടി സ്വദേശിയാണ് പരേതന്‍ .വാഴുവാടി മുഞ്ഞിനാട്ട് പാസ്റ്റര്‍ ജോര്‍ജ് മാത്യുവിന്റെയും അന്നമ്മയുടെയും മകനാണ് സിനി.

അതിനിടെ യുകെ മലയാളികളെ തേടി ഈ മാസം എത്തുന്ന ഏഴാമത്തെ മരണമാണ് സിനിയുടേത്. ദുഃഖ വെള്ളിയാഴ്ച കാറപകടത്തില്‍ സഫോള്‍കില്‍ മരണമടഞ്ഞ അമല്‍ പ്രസാദ് എന്ന മലയാളി വിദ്യാര്‍ത്ഥിയില്‍ തുടങ്ങിയ മരണ പരമ്പരയാണ് വിഷുദിനത്തിലും തുടരുന്നത്. ദുഃഖ വെള്ളിയാഴ്ച പുലര്‍ന്നപ്പോള്‍ തന്നെ കാറപകടത്തില്‍ മലയാളി യുവാവ് അമല്‍പ്രസാദ് മരിച്ച വിവരം കേട്ട് വിഷമിച്ചു നിന്ന മലയാളികളെ തേടി അന്ന് തന്നെ അബര്‍ഡീന്‍ മലയാളിയായ എല്‍ദോയുടെ മരണവര്‍ത്തയുമെത്തി.

തൊട്ടുപിന്നാലെ സ്റ്റോക് ഓണ്‍ ട്രെന്റ് മലയാളിയായ ജിമ്മിയുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് കോവിഡ് ചികിത്സ കഴിഞ്ഞു ജീവിതത്തിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഷെഫീല്‍ഡില്‍ ദിനേശ് മടപ്പള്ളിയുടെയും അയര്‍ലണ്ടിലെ ഡബ്ലിനില്‍ നിന്നും അജയ് മാത്യുവിന്റെയും വോക്കിങ്ങില്‍ നിന്നും ജോസ് ജോസഫിന്റെയും മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുകെ മലയാളികളെ തേടി എത്തിയിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി മരണങ്ങള്‍ സംഭവിക്കുന്നതും അപൂര്‍വമാണ്. 24 മുതല്‍ 66 വയസു വരെ പ്രായമുള്ളവരാണ് ഈ മരണത്തില്‍ ഏവരും എന്നതും കുടുംബങ്ങളുടെയും പ്രിയപെട്ടവരുടെയും സങ്കടം വര്‍ധിപ്പിക്കുന്ന കാര്യവുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category