1 GBP = 102.10 INR                       

BREAKING NEWS

വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദിനെ എറിഞ്ഞൊതുക്കി ഷഹബാസ് അഹമ്മദ്; പതിനേഴാം ഓവറില്‍ വീഴ്ത്തിയത് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍; അവസാന ഓവറുകളില്‍ മുംബൈയുടെ 'സമ്മര്‍ദ്ദ തന്ത്രം' പ്രയോഗിച്ച ബാംഗ്ലൂര്‍ സീസണിലെ രണ്ടാം ജയം കുറിച്ചത് ആറ് റണ്‍സിന്; വ്യാഴാഴ്ച ഡല്‍ഹി രാജസ്ഥാന്‍ പോരാട്ടം

Britishmalayali
kz´wteJI³

ചെന്നൈ: അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ ആറ് റണ്‍സിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കുന്നതില്‍ മുംബൈ ഇന്ത്യന്‍സില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട വിരാട് കോലിയും സംഘവും അവസാന ഓവറുകളിലെ 'സമ്മര്‍ദ്ദ തന്ത്ര'ത്തിലൂടെയാണ് കളി തിരികെപ്പിടിച്ചത്.

ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ഹൈദരാബാദ് 17-ാം ഓവറില്‍ മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീണതോടെ കളി കൈവിട്ടു. ജോണി ബെയര്‍‌സ്റ്റോയേയും (12), മനീഷ് പാണ്ഡെയേയും (38), അബ്ദുള്‍ സമദിനെയും പതിനേഴാം ഓവറില്‍ മടക്കിയ ഷഹബാസ് അഹമ്മദാണ് മത്സരം ബാംഗ്ലൂരിന് അനുകൂലമാക്കിയത്.

ശ്രദ്ധയോടെ ബാറ്റുവീശി സീസണിലെ ആദ്യ അര്‍ധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്സിന്റെ ടോപ് സ്‌കോറര്‍. 37 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഏഴു ഫോറും ഒരു സിക്സും സഹിതം 54 റണ്‍സെടുത്തു. വാര്‍ണറിനു പുറമെ സണ്‍റൈസേഴ്സ് നിരയില്‍ രണ്ടക്കം കണ്ടത് മനീഷ് പാണ്ഡെ (39 പന്തില്‍ 38), ജോണി ബെയര്‍സ്റ്റോ (13 പന്തില്‍ 12), റാഷിദ് ഖാന്‍ (ഒന്‍പത് പന്തില്‍ 17) എന്നിവര്‍ മാത്രം.

150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് സ്‌കോര്‍ 13-ല്‍ എത്തിയപ്പോള്‍ തന്നെ വൃദ്ധിമാന്‍ സാഹയുടെ (1) വിക്കറ്റ് നഷ്ടമായി.

ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ - മനീഷ് പാണ്ഡെ സഖ്യം രണ്ടാം വിക്കറ്റില്‍ 83 റണ്‍സ് ചേര്‍ത്ത് ഹൈദരാബാദിന് മികച്ച അടിത്തറ സമ്മാനിച്ചു. 37 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴു ഫോറുമടക്കം 54 റണ്‍സെടുത്ത വാര്‍ണറെ പുറത്താക്കി കൈല്‍ ജാമിസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

16 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സുമായി അനായം വിജയത്തിലേക്കു കുതിച്ച ഹൈദരാബാദിനെ പതിനേഴാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഷഹബാസ് പിടിച്ചുകെട്ടി. വിജയ് ശങ്കര്‍ (3), ജേസണ്‍ ഹോള്‍ഡര്‍ (4) എന്നിവര്‍ക്കും കാര്യമായ സംഭാവനകള്‍ നല്‍കാനായില്ല. ഒമ്പത് പന്തില്‍ നിന്ന് 17 റണ്‍സടിച്ച റാഷിദ് ഖാന്‍ ശ്രമിച്ച് നോക്കിയെങ്കിലും ഫലമുണ്ടായില്ല.

ബാംഗ്ലൂരിനായി രണ്ട് ഓവര്‍ മാത്രം ബോള്‍ ചെയ്ത ഷഹബാസ് അഹമ്മദ് ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷല്‍ പട്ടേല്‍ മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തിരുന്നു.

അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്‌സ്വെല്ലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 59 റണ്‍സെടുത്തു.

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഒരിക്കല്‍ക്കൂടി ബോളര്‍മാര്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സെടുത്തത്. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും മാക്സ്വെലും ചേര്‍ന്ന് 38 പന്തില്‍ കൂട്ടിച്ചേര്‍ത്ത 44 റണ്‍സാണ് ബാംഗ്ലൂര്‍ നിരയിലെ മികച്ച കൂട്ടുകെട്ട്. രണ്ടാം വിക്കറ്റില്‍ വിരാട് കോലി ഷഹബാസ് അഹമ്മദ് സഖ്യം കൂട്ടിച്ചേര്‍ത്ത 28 റണ്‍സാണ് രണ്ടാമതെന്നത് ബാംഗ്ലൂര്‍ ബാറ്റിങ്ങിന്റെ ദൈന്യത വെളിവാക്കുന്നു.

സ്‌കോര്‍ 19-ല്‍ നില്‍ക്കേ 11 റണ്‍സുമായി ദേവ്ദത്ത് പടിക്കല്‍ മടങ്ങി. സ്‌കോര്‍ 50 കടക്കു മുമ്പ് ഷഹബാസ് അഹമ്മദും (14) പുറത്തായി.

29 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സെടുത്ത കോലിയെ ജേസന്‍ ഹോള്‍ഡര്‍ മടക്കി. പിന്നാലെയെത്തിയ എ ബി ഡിവില്ലിയേഴ്‌സിന് (1) വെറും അഞ്ച് പന്തുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

വാഷിങ്ടണ്‍ സുന്ദര്‍ (8), ഡാന്‍ ക്രിസ്റ്റ്യന്‍ (1), കൈല്‍ ജാമിസണ്‍ (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

സണ്‍റൈസേഴ്സിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category