1 GBP = 102.00 INR                       

BREAKING NEWS

ലക്ഷ്മി നായരുടെ പിതാവ്; കോലിയക്കോടിന്റെ ജ്യേഷ്ഠന്‍; ജഡ്ജിമാരും മന്ത്രിമാരും അടങ്ങിയ പ്രമുഖരുടെ ഗുരുനാഥന്‍; കേരള യൂണിവേഴ്സിറ്റി നിയന്ത്രിച്ചിരുന്ന കരുത്തന്‍; കേരളത്തിലെ ആദ്യ സ്വകാര്യ ലോ കോളേജ് തുടങ്ങി നിയമ വിദ്യാഭ്യാസത്തെ നിയന്ത്രിച്ചിരുന്ന എന്‍ നാരായണന്‍ നായര്‍ വിട പറയുമ്പോള്‍

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: ഒരു കാലത്ത് സംസ്ഥാന രാഷ്ട്രീയത്തെ അദൃശ്യമായി നിയന്ത്രിച്ചിരുന്ന വ്യക്തിയായിരുന്നു ഇന്നതെ അന്തരിച്ച ലോ അക്കാദമി സ്ഥാപകനും ഡയറക്ടറുമായി കോലിയക്കോട് എന്‍ നാരായണന്‍ നായര്‍ (94). സിപിഎം സഹയാത്രികനായിരുന്നു അദ്ദേഹം തലസ്ഥാനത്തെ ഏറ്റവും കരുത്തുറ്റ വ്യക്തിത്വത്തിന് ഉടമയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കേരളത്തിലെ നിയമപഠന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായ ഡോ നാരായണന്‍ നായര്‍ നാഷണല്‍ യൂണിവേഴ്സിറ്റ് ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസിന്റെ വൈസ് ചാന്‍സലര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007 ജൂണ്‍ മുതല്‍ 2008 ഡിസംബര്‍ വരെയാണ് ഈ പദവിയില്‍ അദ്ദേഹം ഇരുന്നിട്ടുള്ളത്. അദ്ധ്യാപകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ ഭരണനിര്‍വ്വഹണ രംഗത്തെ കരുത്തന്‍ ഡോ എന്‍ നാരായണന്‍ നായര്‍ക്ക് ഇങ്ങനെ വിശേഷണങ്ങള്‍ പലതാണ്. സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ മേഖലയില്‍ ഒരു ലോ കോളേജ് തുടങ്ങിയത് എന്‍ നാരായണന്‍ നായരുടെ മികവായിരുന്നു. സംസ്ഥാന സര്‍ക്കാറാണ് ഇതിന് വേണ്ട സഹായമെല്ലാം ചെയ്തത്. സ്ഥലം അനുവദിച്ചത് അടക്കം സര്‍ക്കാറായിരുന്നു. ഇതെല്ലാം നേടിയെടുക്കാന്‍ പ്രത്യേക കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.

ലോ അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ പലരും ജഡ്ജിമാരും ഉന്നത വക്കീലന്മാരുമായി മാറി. കൂടാതെ മന്ത്രിമാര്‍ അടക്കമുള്ള പലരും ഇഴിടെ നിന്നും നിയമബിരുദം പഠിച്ചിറങ്ങിയിട്ടുണ്ട്. 1969 മുതല്‍ 1988 വരെ ലോ അക്കാദമി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ആദ്യമായി ഡോക്ടറേറ്റ് നേടിയത് നാരായണന്‍ നായരാണ്. സര്‍വകലാശാലയില്‍ ഏറ്റവുമധികം കാലം സിന്‍ഡിക്കേറ്റ് അംഗവും സെനറ്റ് അംഗവുമായി പ്രവര്‍ത്തിച്ച റെക്കോര്‍ഡും അദ്ദേഹത്തിന്റേതാണ്. അക്കാലത്ത് കേരള യൂണിവേഴ്‌സിറ്റിയെ കൈവെള്ളയിലിട്ട് അമ്മാനമാടിയ വ്യക്തിത്വമായിരുന്നു നാരാണയന്‍ നായരുടേത്. 50 വര്‍ഷം സെനറ്റ് അംഗമായും 30 വര്‍ഷം സിന്‍ഡിക്കേറ്റ് അംഗവുമായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ബാര്‍ കൗണ്‍സില്‍ ഓഫ് കേരള അംഗവും എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. കൊച്ചിയില്‍ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സ്ഥാപിക്കുന്നതില്‍ നേതൃപരമായ പങ്കാളിത്തം വഹിച്ചു. എന്നാല്‍ ഡോ എന്‍ നാരായണന്‍ നായരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന കേരള ലോ അക്കാദമി എന്ന കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രമാണ്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, അഡ്വ നാരായണന്‍ പോറ്റി അടക്കം 1966 ല്‍ ഒരു സംഘം നിയമവിദഗ്ധരെ ഒപ്പം ചേര്‍ത്ത് നാരായണന്‍ നായര്‍ തുടങ്ങിയ സ്ഥാപനമായിരുന്നു കേരള ലോ അക്കാദമി. കൂടുതല്‍ പേരിലേക്ക് നിയമപഠനം എത്തിക്കുന്നതില്‍ അക്കാദമി വലിയ പങ്കുവഹിച്ചു. അക്കാദമിയില്‍ 88 വരെ പ്രിന്‍സിപ്പലായും മരണം വരെ ഡയറക്ടറായും നാരായണന്‍ നായര്‍ പ്രവര്‍ത്തിച്ചു. കൂട്ടായ്മയില്‍ രൂപം കൊണ്ട് പ്രസ്ഥാനായിരുന്നെങ്കിലും പില്‍ക്കാലത്ത് സ്വകാര്യ സ്ഥാപനം പോലെയാണ് ഇത് പ്രവര്‍ത്തിച്ചത്.

കമ്മ്യൂണിസ്റ്റായ നാരായണന്‍ നായര്‍ സിപിഐ സംസ്ഥാന സമിതിയിലും അംഗമായി. ഇന്തോ സോവിയറ്റ് സമാധാന ദൗത്യത്തിലും ഭാഗമായിരുന്നു. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് പലവിധ വിവാദങ്ങളില്‍ ലോ അക്കാദമി നിറഞ്ഞപ്പോഴും പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വാര്‍ദ്ധക്യത്തിലും ഡോ. നാരായണന്‍ നായര്‍ മുന്നിട്ടിറങ്ങി.

പരേതയായ പൊന്നമ്മയാണ് ഭാര്യ. ടെലിവിഷന്‍ പാചകപരിപാടികളിലൂടെ പ്രശസ്തയായ ഡോ ലക്ഷ്മി നായര്‍, കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളും കേരള ലോ ്അക്കാദമി ഡയറക്ടറുമായ അഡ്വ നാഗരാജ് നാരായണന്‍ എന്നിവര്‍ മക്കളാണ്. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരുടെ ജ്യേഷ്ഠനാണ് നാരായണന്‍ നായര്‍. മരുമക്കള്‍ : സുധാമണി, അഡ്വ. നായര്‍ അജയ് കൃഷ്ണന്‍, അഡ്വ. കസ്തൂരി. സഹകരണ ബാങ്ക് സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍ സഹോദരനാണ്.

മുഖ്യമന്ത്രി അനുശോചിച്ചു
കേരള ലോ അക്കാദമി ലോ കോളജ് സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായര്‍. ജീവിതകാലം മുഴുവന്‍ നിയമപഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്‌നിച്ചു.

സാമൂഹിക പ്രശ്‌നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമപഠനമേഖലക്ക് വലിയ നഷ്ടമാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category