1 GBP = 102.10 INR                       

BREAKING NEWS

ടോക്യോ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി; രോഗവ്യാപനം കൂടിയാല്‍ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വന്നേക്കുമെന്ന് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍

Britishmalayali
kz´wteJI³

ടോക്യോ: വിവിധ ലോക രാജ്യങ്ങളില്‍ കോവിഡ്-19 രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സിന് വീണ്ടും കോവിഡ് ഭീഷണി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെച്ച ഒളിമ്പിക്‌സ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ജപ്പാനില്‍ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്സിക്യൂട്ടിവ് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വന്നേക്കുമെന്ന് ജപ്പാനില്‍ ഭരണത്തിലിരിക്കുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തോഷിഹീറോ നിക്കായ് പറഞ്ഞു.

2020-ല്‍ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്‌സിന് തിരശീല ഉയരുവാന്‍ 100 ദിവസത്തില്‍ താഴെ മാത്രം ബാക്കി നില്‍ക്കെയാണ് ആശങ്ക പ്രകടിപ്പിച്ച് തോഷിഹീറോ നിക്കായി രംഗത്തെത്തിയത്. ടി.ബി.എസ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒളിമ്പിക്‌സ് റദ്ദാക്കുക എന്ന കാര്യം സര്‍ക്കാന്‍ ഇപ്പോഴും ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു നിക്കായിയുടെ മറുപടി.

ജപ്പാനില്‍ ഉടനീളം കോവിഡ് കേസുകള്‍ വര്‍ധിച്ച് വരികയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയില്‍ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category