1 GBP = 102.10 INR                       

BREAKING NEWS

കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് മുഖാവരണം ധരിച്ച് ഹാരിയും വില്യമും മൃതദേഹ പേടകം ചുമക്കും; അവര്‍ക്കിടയില്‍ മതിലു തീര്‍ത്ത് ബന്ധു; ശനിയാഴ്ചത്തെ സംസ്‌കാരത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയൊക്കെ

Britishmalayali
kz´wteJI³

മുത്തച്ഛന്റെ ഭൗതിക ശരീരത്തെ തോളോടുതോള്‍ ചേര്‍ന്ന് അനുഗമിക്കാന്‍ ഹാരിയും വില്യമുമില്ല. പകരം അവര്‍ മുത്തച്ഛന്റെ മൃതദേഹ പേടകം വഹിക്കും. പേടകത്തിന്റെ ഇരുവശങ്ങളില്‍ നിന്നായിരിക്കും ഇവര്‍ വഹിക്കുക. ഇവര്‍ക്കിടയില്‍ ഒരു മതിലുപോലെ ഇവരുടെ കസിന്‍ പീറ്റര്‍ ഫിലിപ്പ് ഉണ്ടാകും. അതിനുശേഷം മൃതദേഹ പേടകം സെയിന്റ് ജോര്‍ജ്ജ് ചാപ്പലിലേക്ക് എടുക്കുമ്പോള്‍ വില്യം ഹാരിയേക്കാള്‍ മുന്‍പേ അകത്തേക്ക് പോകും. ഇരുവര്‍ക്കും പ്രത്യേകം പ്രത്യേകം സീറ്റുകള്‍ ആണ് ഒരുക്കിയിരിക്കുന്നത്.

അസാധാരണമായ ഈ നടപടി ക്രമങ്ങള്‍ പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ട്. ഫിലിപ്പ് രാജകുമാരന്റെ മരണത്തോടെ കുടുംബത്തിനകത്തെ അന്തഃചിദ്രങ്ങള്‍ ഒഴിവാക്കി ഒന്നിക്കാന്‍ അവസരം വന്നു എന്ന് പറഞ്ഞു നടന്ന പലരും ഇന്ന് ആ അവസരം പാഴാക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. കുടുംബത്തിന്റെ ഒരുമയുടെ മുഖം ഈ ശവസംസ്‌കാര ചടങ്ങില്‍ ദൃശ്യമാകും എന്നായിരുന്നു നേരത്തേ കൊട്ടാരം വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. സഹോദരങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കാതെ അതെങ്ങനെ സാധ്യമാകും എന്ന ചോദ്യവുമുയരുന്നു. മറ്റു ചിലര്‍ ചോദിക്കുന്നത് ഹാരിയുടെയും വില്യമിന്റെയും ആവശ്യപ്രകാരമാണോ ഇത്തരം നടപടിക്രമം കൈക്കൊണ്ടത് എന്നാണ്.
ഇത് ഒരു ശവസംസ്‌കാര ചടങ്ങാണെന്നും, ഒരു കുടുംബനാടകത്തിന്റെ വൈകാരികതയോടെയല്ല ഇതിനെ സമീപിച്ചിരിക്കുന്നത് എന്നുമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വക്താവ് അറിയിച്ചത്. രാജ്ഞിയുടെ അംഗീകാരം ഈ നടപടിക്രമങ്ങള്‍ക്ക് ഉണ്ട് എന്നും അവര്‍ പറയുന്നു. നാളെ ഉച്ചതിരിഞ്ഞ് 3 മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് ആരംഭമാവുക. പ്രത്യേകം താമസിക്കുന്ന രാജ്ഞി ഒരു ബബിളിലും ഉള്‍പ്പെടാത്തതിനാല്‍, മറ്റുള്ളവരില്‍ നിന്നും സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകളില്‍ പങ്കെടുക്കുക.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ കോമണ്‍വെല്‍ത്ത് ദിനാഘോഷങ്ങള്‍ക്കാണ് വില്യമിനേയും ഹാരിയേയും ഒരുമിച്ച് പൊതുവേദിയില്‍ കണ്ടത്. അതിനുശേഷം ഇരുവരും തോളോടുതോള്‍ ചേര്‍ന്ന് മൃതദേഹത്തെ അനുഗമിക്കുമെന്നായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. പിന്നീടാണ് ആ തീരുമാനം മാറ്റിയത്. ഇരുവരും വളരെയധികം സ്നേഹിച്ചിരുന്ന മുത്തച്ഛന്റെ വിയോഗം, കഴിഞ്ഞതെല്ലാം മറന്ന് ഒന്നിക്കാന്‍ അവരെ പ്രേരിപ്പിക്കും എന്നായിരുന്നു വിചാരിച്ചിരുന്നത്. മാത്രമല്ല, കൗമാരക്കാരായിരിക്കുമ്പോള്‍ തങ്ങളുടെ അമ്മയുടെ മൃതദേഹത്തെ അനുഗമിച്ച ഓര്‍മ്മകളും നാളില്‍ അവരില്‍ ഉണര്‍ന്നേക്കും.

മൃതദേഹത്തോടൊപ്പം നടക്കുന്ന ഒമ്പതുപേരില്‍ വില്യമും ഹാരിയും ഉണ്ടായിരിക്കും. മൂന്നാമത്തെ നിരയിലായിരിക്കും ഇവര്‍ ഉണ്ടാവുക. കസിന്‍ പീറ്റര്‍ ഫിലിപ്പ് ഇവര്‍ക്കിടയില്‍ ഉണ്ടാകും. ചാള്‍സ് രാജകുമാരനും അന്നെ രാജകുമാരിയുമായിരിക്കും അന്ത്യയാത്രയെ നയിക്കുക. തൊട്ടുപുറകെ അന്‍ഡ്രൂസ് രാജകുമാരനും എഡ്വേര്‍ഡ് രാജകുമാരനുമുണ്ടാകും. വില്യത്തിനും ഹാരിക്കും പുറകിലായി ആനീ രാജകുമാരിയുടെ ഭര്‍ത്താവ് ടിം ലോറന്‍സും ഫിലിപ്പിന്റെ അനന്തരവനും ഉണ്ടാകും. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പരിമിത എണ്ണം ആളുകളെ മാത്രമെ സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിയൂ. അതുകൊണ്ടു തന്നെ ഇതിന് ആരെയൊക്കെ പങ്കെടുപ്പിക്കണം എന്ന് നിശ്ചയിക്കാന്‍ രാജ്ഞി ഏറെ പ്രയാസപ്പെട്ടുവെന്നാണ് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category