1 GBP = 102.10 INR                       

BREAKING NEWS

ആ 30 പേരില്‍ അടുത്ത ബന്ധുക്കളും രാജകുടുംബാംഗങ്ങളും മാത്രം; ഭര്‍ത്താവിന്റെ സംസ്‌കാരത്തില്‍ നിന്നും വിദേശ നേതാക്കള്‍ അടക്കമുള്ളവരെ ഒഴിവാക്കി രാജ്ഞി; പ്രത്യേകം ഡിസൈന്‍ ചെയ്ത ലാന്‍ഡ് റോവറില്‍ വിന്‍ഡ്സര്‍ കാസിലില്‍ പ്രദക്ഷിണം; പ്രിന്‍സ് ഫിലിപ്പിന് വിടപറയാന്‍ ഒരുങ്ങി ബക്കിംഗ്ഹാം പാലസ്

Britishmalayali
kz´wteJI³

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുക 30 പേര്‍ മാത്രമായിരിക്കും. മക്കളും കൊച്ചുമക്കളും അവരുടെ ഭാര്യാഭര്‍ത്താക്കന്മാരും പങ്കെടുക്കും. അതുകൂടാതെ ഫിലിപ്പ് രാജകുമാരന്റെ ചില ജര്‍മ്മന്‍ ബന്ധുക്കളുംചടങ്ങില്‍ പങ്കെടുക്കും. ഇതില്‍ പങ്കെടുക്കേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നതില്‍ ശരിക്കും ബുദ്ധിമുട്ടി എന്നാണ് ബക്കിംഗ്ഹാം പാലസ് വൃത്തങ്ങള്‍ അറിയിച്ചത്. 800 പേരെങ്കിലും പങ്കെടുക്കേണ്ട ചടങ്ങാണ് 30 പേരിലേക്ക് ചുരുക്കുന്നത്. മാത്രമല്ല, രാജകുമാരന്റെ കുടുംബത്തിലെ എല്ലാ ശാഖകളേയും ഉള്‍ക്കൊള്ളിച്ചു എന്ന് ഉറപ്പുവരുത്തുകയും വേണം.

അന്ന് നിലനിന്നിരുന്ന ജര്‍മ്മന്‍ വിരുദ്ധവികാരത്തിന്റെ പേരില്‍ എലിസബത്ത് രാജ്ജിയുടെയും ഫിലിപ്പ് രാജകുമാരന്റെയും വിവാഹത്തിന് ക്ഷണിക്കപ്പെടാതിരുന്ന, ഫിലിപ്പിന്റെ മൂന്ന് ജര്‍മ്മന്‍ ബന്ധുക്കളും ഈ ചടങ്ങില്‍ പങ്കെടുക്കും. ചുമതലകളില്‍ നിന്നും വിരമിച്ച് സാന്‍ഡ്രിന്‍ഗാമില്‍ താമസമാക്കിയ ഫിലിപ്പിന്റെ നിത്യ സന്ദര്‍ശകയായിരുന്ന കൗണ്ടസ്സ് മൗണ്ട് ബാറ്റനും ചടങ്ങില്‍ പങ്കെടുക്കും. ഫിലിപ്പിന് ഏറെ പ്രിയങ്കരനായിരുന്ന അമ്മാവന്‍ ഏള്‍ മൗണ്ട് ബാന്റന്‍ ഒന്നാമന്റെ കൊച്ചുമകന്‍ ഏള്‍ മൗണ്ട്ബാറ്റന്‍ രണ്ടാമന്റെ ഭാര്യയാണ് കൗണ്ടസ് മൗണ്ട്ബാറ്റന്‍.

രാജ്ഞിയുടെ ഫസ്റ്റ് കസിന്‍ അലക്സാന്‍ഡ്ര രാജകുമാരി, ഡ്യുക്ക് ഓഫ് ഗ്ലൗസസ്റ്റര്‍, ഡൂക്ക് ഓഫ് കെന്റ് എന്നിവരും ഇതില്‍ പങ്കെടുക്കും. ഇതില്‍ പങ്കെടുക്കാത്ത പ്രമുഖ വ്യക്തി ഹാരിയുടെ ഭാര്യയായ മേഗന്‍ ആണ്. സൈനിക നടപടികള്‍ക്കുള്ള കൃത്യതോടെയാണ് ഫിലിപ്പ് രാജകുമാരന്റെ ശവഘോഷയാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിലെ ഓരോ നിമിഷത്തെയും സ്ഥാനവും മറ്റു വിശദാംശങ്ങളും തയ്യാറായിക്കഴിഞ്ഞു. വിന്‍ഡ്സര്‍ കാസിലിന്റെ പ്രവേശനകവാടത്തില്‍ ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം എത്തിയതുമുതല്‍, സെയിന്റ് ജോര്‍ജ്ജ് ചാപ്പലിലെ കുടുംബ കല്ലറയിലേക്ക് അത് ഇറക്കുമ്പോള്‍ ദേശീയഗാനം ഉയരുന്നതുവരെയുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തി വിശദമായി തയ്യാറാക്കിയിട്ടുണ്ട്.

ഇതനുസരിച്ച് ഉച്ചക്ക് 2 മണിക്ക് ചടങ്ങുകള്‍ക്ക് ആരംഭമാകും. മൂന്നു മണിയോടെയായിരിക്കും മൃതദേഹ ഘോഷയാത്ര ആരംഭിക്കുക. താന്‍ കൂടി ചേര്‍ന്ന് രൂപകല്പന ചെയ്ത പ്രത്യേക് ലാന്‍ഡ് റോവറിലായിരിക്കും ഫിലിപ്പിന്റെ അന്ത്യയാത്ര. ചടങ്ങുകള്‍ എല്ലാം പൂര്‍ത്തിയാക്കി 3.50 ന് രാജ്ഞിയും കുടുംബാംഗങ്ങളും സെയിന്റ് ജോര്‍ജ്ജ് ചാപ്പലിനോട് വിടപറയും. കാന്റന്‍ബറി ആര്‍ച്ച് ബിഷപ്പ് ചടങ്ങുകളില്‍ പങ്കെടുക്കും. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകള്‍ അവസാനിക്കുന്നതോടെയായിരിക്കും ദേശീയഗാനം മുഴങ്ങുക. അതിനു മുന്‍പായി റോയല്‍ മറൈന്‍സിലെ ബാന്റ് സംഘം ലാസ്റ്റ് പോസ്റ്റ് ആലപിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category