1 GBP = 102.10 INR                       

BREAKING NEWS

ആദ്യ രണ്ട് ഡോസിനു ശേഷം ആറുമാസം കഴിഞ്ഞാല്‍ മൂന്നാമത്തെ ഡോസ്; വര്‍ഷം തോറും വീണ്ടും കുത്തിവയ്പ്പ്; കോവിഡിനെ തടയാന്‍ വാക്‌സിനേഷന്‍ തുടര്‍ന്നു കൊണ്ടിരിക്കും

Britishmalayali
kz´wteJI³

കോവിഡ് വാക്സിന്‍ എടുത്തു എന്ന് വിചാരിച്ച്, ധൈര്യത്തോടെ നെഞ്ച് വിരിച്ച് നടക്കണ്ട. അപകടം പുറകേയുണ്ടാകും. ഇപ്പോള്‍ നല്‍കുന്ന രണ്ട് വാക്സിനുകള്‍ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുന്നില്ല. മാതമല്ല, രണ്ട് ഡോസുകളും എടുക്കുന്നവര്‍ ആറുമാസം കഴിഞ്ഞ് മൂന്നാമത് ഒരു ഡോസു കൂടി എടുക്കേണ്ടതായി വന്നേക്കുമെന്ന് ഫൈസറിന്റെ സി ഇ ഒ പറയുന്നു. രണ്ടു ഡോസും എടുത്തതിനു ശേഷം, 6 മാസം മുതല്‍ 12 മാസത്തിനുള്ളില്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ടും നല്‍കണമെന്നാണ് ഫൈസര്‍ സി ഇ ഒ ആല്ബെര്‍ട്ട് ബൗര്‍ല പറഞ്ഞത്. സി എന്‍ ബി സി ഒരുക്കിയ ഒരു പാനല്‍ ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതുമാത്രം പോരാ. ആളുകള്‍ എല്ലാ വര്‍ഷവും വാക്സിന്‍ എടുക്കേണ്ടതായി വന്നേക്കാം എന്നും അദ്ദേഹം പറയുന്നു. പോളിയോ പോലുള്ള രോഗങ്ങള്‍ക്ക് ഒരൊറ്റ വാക്സിന്‍ മതിയാകും. എന്നാല്‍, ഫ്ളൂ പോലുള്ളവയ്ക്ക് എല്ലാവര്‍ഷവും വാക്സിന്‍ എടുക്കേണ്ടതായിട്ടുണ്ട്. അതുപോലെ കോവിഡ് വാക്സിനും വര്‍ഷാവര്‍ഷം എടുക്കേണ്ടതായി വന്നേക്കാം. പോളിയോ വൈറസിനേക്കാള്‍ ഇന്‍ഫ്ളുവന്‍സാ വൈറസുമായിട്ടാണ് കോവിഡ് വൈറസിന്‍' കൂടുതല്‍ സാമ്യം. അടുത്തിടെ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞത്, രണ്ടാമത്തെ ഡോസും എടുത്തുകഴിഞ്ഞാല്‍, കോവിഡ് വാക്സിന്‍ തടയുന്നതില്‍ ഫൈസര്‍ വാക്സിന്‍ 90 ശതമാനത്തിലേറെ കാര്യക്ഷമമാണെന്നാണ്.
എന്നാല്‍, ഇത് ആറു മാസത്തേക്ക് മാത്രമാണ് നിലനില്‍ക്കുക. അതിനപ്പുറത്തേക്ക് വാക്സിന്റെ പ്രഭാവം നിലനില്‍ക്കുമോ എന്നറിയാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്. ആന്റിബോഡിയുടെ പ്രതികരണ കാലം എത്രവരുമെന്ന കാര്യത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുന്നതേയുള്ളു. വാക്സിന്‍ മൂലം ഉണ്ടാകുന്ന ആന്റിബോഡികള്‍ അതിശക്തമാണ്. എന്നാല്‍, കാലക്രമേണ അതിന്റെ ശക്തി ക്ഷയിക്കാം മാത്രമല്ല, ജനിതകമാറ്റം സംഭവിച്ച ഇനങ്ങളും ഇപ്പോള്‍ പടര്‍ന്നു പിടിക്കുകയാണ്. അവയ്ക്ക് മേല്‍ വാക്സിനുകള്‍ക്ക് എത്രമാത്രം സ്വാധീനമുണ്ടാകും എന്ന കാര്യവും പഠനവിഷയമാണ്.

ആന്റിബോഡികളെ പ്രതിരൊധിക്കാന്‍ ശേഷിയുള്ള ഭാവിയിലെ വൈറസുകളെ ഉദ്ദേശിച്ചുള്ളതാണ് ബൂസ്റ്റര്‍ ഷോട്ട് എന്ന മൂന്നാം ഡോസ്. പരീക്ഷണത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍ 144 വോളന്റിയര്‍മാര്‍ക്ക് ഇത് നല്‍കും. രോഗകാരിയുടെ ജനിതക കോഡിന്റെ ഭാഗമായ എം ആര്‍ എന്‍ എ ആണ് ഇത് നിര്‍മിക്കാന്‍ ഉപയോഗിക്കുക. ഫൈസറിന്റെ നിലവിലെ രണ്ടു ഡോസുകളും ദക്ഷിണാഫ്രിക്കന്‍ ഇനത്തിനെതിരെ ഉയര്‍ത്തുന്ന പ്രതിരോധം ദുര്‍ബലമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മൂന്നാം ഡോസ് ഈ പോരായ്മ നികത്തുന്നതായിരിക്കും എന്നാണ് പ്രതീക്ഷ.

അതേസമയം, മൊഡേണയും ദക്ഷിണാഫ്രിക്കന്‍ ഇനത്തിനെതിരായ ഒരു ബൂസ്റ്റര്‍ ഷോട്ടിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. 2021 അവസാനത്തോടെ ഇത് വിപണിയില്‍ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category