1 GBP = 102.10 INR                       

BREAKING NEWS

സ്‌കോട്ട്ലാന്‍ഡിനെ സ്വതന്ത്ര രാജ്യമാക്കും; ദന്ത ചികിത്സ സൗജന്യമാകും; ആഴ്ചയില്‍ നാലുദിവസം ജോലി ചെയ്താല്‍ മതിയാകും; എല്ലാവര്‍ക്കും മിനിമം വരുമാനം ഗാരന്റി; സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാലും തേനും നിറച്ച പ്രകടന പത്രികയുമായാണ് സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി എത്തുന്നത്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയം ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന നിക്കോള സ്റ്റര്‍ജന്റെ സ്‌കോട്ട്ലാന്‍ഡ് നാഷണലിസ്റ്റ് പാര്‍ട്ടി നല്‍കുന്ന ഏറ്റവും വലിയ വാഗ്ദാനം ദന്തചികിത്സ പൂര്‍ണ്ണമായും സൗജന്യമാക്കും എന്നതാണ്. മാത്രമല്ല, എന്‍എച്ച്എസ് നെറ്റ്വര്‍ക്ക് വിപുലപ്പെടുത്താന്‍ ലക്ഷക്കണക്കിന് രൂപയായിരിക്കും ചെലവഴിക്കുക എന്നും പറയുന്നു.

ഇതിനു പുറമേ, ജോലിയും കുടുംബ ജീവിതവും തമ്മില്‍ സന്തുലനപ്പെടുത്തിക്കൊണ്ടുപോകുന്നതിന്റെ ഭാഗമായി ആഴ്ച്ചയില്‍ പ്രവര്‍ത്തി ദിനങ്ങളുടെ എണ്ണം നാലായി കുറയ്ക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.അതോടൊപ്പം തന്നെ അടിസ്ഥാന വരുമാനം വര്‍ദ്ധിപ്പിക്കുമെന്നും വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍, എസ് എന്‍ പി തുടര്‍ച്ചയായ മൂന്നാമത്തെ പതിറ്റാണ്ടും അധികാരത്തിലേറിയാല്‍, ഈ വാഗ്ദാനങ്ങളൊക്കെ നിറവേറ്റാനുള്ള പണം എവിടെനിന്നും സമാഹരിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.

അധിക ചെലവു വരുത്തുന്ന വാഗ്ദാനങ്ങള്‍ക്കൊപ്പം, അടുത്ത അഞ്ചു വര്‍ഷത്തേക്ക് വരുമാന നികുതിയും ബാന്‍ഡും വര്‍ദ്ധിപ്പിക്കില്ല എന്ന വാഗ്ദാനവും പാര്‍ട്ടി നല്‍കുന്നുണ്ട്. എന്നാല്‍, മറ്റേതെങ്കിലും മേഖലകളില്‍ നികുതിയോ ലെവിയോ ഒക്കെ ഈടാക്കിയാല്‍ മാത്രമേ ഇതിനൊക്കെ വേണ്ട ധനസമാഹരണം നടത്താനാകൂ എന്ന ഒരു അഭിപ്രായവും ഉയര്‍ന്നുവന്നിട്ടുണ്ട്. അതുപോലെ വാഗ്ദാനം നല്‍കുന്ന മറ്റൊരു ഇളവാണ് 18 വയസിനും 21 വയസിനും ഇടയിലുള്ളവരെ കൗണ്‍സില്‍ ടാക്സ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കും എന്നത്.

അതേസമയം, 2016-ലെ തെരഞ്ഞെടുപ്പിലും നികുതി വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് എസ് എന്‍ പി വാഗ്ദാനം നല്‍കിയിരുന്ന കാര്യം എതിരാളികള്‍ ഓര്‍മ്മിപ്പിക്കുന്നു. പിന്നീട് ഇതില്‍ നിന്നും മലക്കം മറിഞ്ഞ്, തൊട്ടടുത്ത വര്‍ഷം തന്നെ, നേരിയതായിട്ടാണെങ്കിലും നികുതി വര്‍ദ്ധിപ്പിച്ചു. ഇത്തരത്തില്‍ പാലിക്കപ്പെടാതിരിക്കാനുള്ള വാഗ്ദാനങ്ങളുടെ ഒരു പട്ടിക മാത്രമാണ് എസ് എന്‍ പിയുടെ പ്രകടനപത്രിക എന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തെ ഭരണം വിലയിരുത്തി മാത്രം വോട്ടു ചെയ്യുവാനാണ് പ്രതിപക്ഷം പറയുന്നത്.

സ്വതന്ത്ര സ്‌കോട്ട്ലാന്‍ഡാണ് പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം. ഇതിനായുള്ള റഫറണ്ടം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ നടത്തുമെന്നും അവര്‍ പറയുന്നു. അതേസമയം, കഴിഞ്ഞ 14 വര്‍ഷമായി എസ് എന്‍ പി ഭരിക്കുന്ന സ്‌കോട്ട്ലാന്‍ഡില്‍ നാലില്‍ ഒരു കുട്ടി വീതം ഇന്നും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്ന് സ്‌കോട്ടിഷ് ലേബര്‍ നേതാവ് ആനാസ് സര്‍വാര്‍ പറയുന്നു. വിദ്യാലയങ്ങളില്‍ ആവശ്യത്തിന് അദ്ധ്യാപകരില്ല. ഒരുകൂട്ടം ലംഘിക്കപ്പെട്ട വാഗ്ദാനങ്ങള്‍ മാത്രമാണ് ഒന്നരപതിറ്റാണ്ട് നീണ്ട എസ് എന്‍ പി ഭരണത്തിന്റെ ബാക്കിപത്രം എന്നും അനാസ് പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category