1 GBP = 102.10 INR                       

BREAKING NEWS

കുട്ടികള്‍ക്ക് സോഫ്റ്റ് ഡ്രിങ്ക് വാങ്ങി കൊടുക്കുന്ന മാതാപിതാക്കള്‍ അറിയുക; രണ്ടുവര്‍ഷം തുടര്‍ച്ചയായി എല്ലാ ദിവസവും കോള കുടിച്ച പയ്യന്‍ രണ്ടു മാസമായി ആശുപത്രിയില്‍

Britishmalayali
kz´wteJI³

സോഫ്റ്റ് ഡ്രിങ്കുകള്‍ക്കും എനര്‍ജി ഡ്രിങ്കുകള്‍ക്കും എതിരെ നേരത്തേയും പല ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യത്തിന് ഹാനികരമായ അവ, കോടികള്‍ പൊടിച്ച് നടത്തുന്ന പരസ്യ മാമാങ്കത്താല്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ച് വലയിലാക്കുകയാണ്. ഇത്തരം ഡ്രിങ്കുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നതിന് മറ്റൊരു ഉദാഹരണം കൂടി പുറത്തുവരുന്നു. അമിതമായി സോഫ്റ്റ് ഡ്രിങ്ക് കുടിച്ച ഒരു പയ്യന്‍ ഇപ്പോള്‍ ഹൃദയ തകരാറു മൂലം ആശുപത്രിയിലാണ്.

രണ്ടു വര്‍ഷം തുടര്‍ച്ചയായി ദിവസേന 500 എം എല്ലിന്റെ നാലു കുപ്പി എനര്‍ജി ഡ്രിങ്ക്സ് കുടിച്ചതിന്റെ ഫലമായി 21 കാരനായ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിക്ക് 58 ദിവസമാണ് ആശുപത്രിയില്‍ കഴിയേണ്ടതായി വന്നത്. ഐ സി യു വിലെ അതികഠിനമായ അന്തരീക്ഷത്തില്‍ കഴിയേണ്ടി വന്നു എന്നു മാത്രമല്ല, ഇപ്പോള്‍ ഇയാള്‍ക്ക് അവയവമാറ്റ ശസ്ത്രക്രിയ ആവശ്യമായി വരുമോ എന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. മാസങ്ങളോളം ശ്വാസ്തടസവും ഭാരക്കുറവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥി പരിശോധനക്ക് എത്തിയത്.

രക്തപരിശോധന, സ്‌കാനുകള്‍, ഇ സി ജി എന്നിവയുടെ ഫലങ്ങള്‍ വന്നപ്പോള്‍ അതില്‍ അയാള്‍ക്ക് ഹൃദയത്തിനും വൃക്കക്കും തകരാറുകള്‍ ഉള്ളതായി തെളിഞ്ഞു. ഈ അവയവങ്ങള്‍ ആവശ്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. റെഡ്ബുള്‍, മോണ്‍സ്റ്റര്‍ തുടങ്ങിയ എനര്‍ജി ഡ്രിങ്കുകള്‍ ബ്രിട്ടനിലെ കൗമാരക്കാര്‍ക്കിടയില്‍ ഏറെ പ്രാചാരമുള്ളവയാണ് ഇവയില്‍ കഫേയ്ന്‍ അമിതമായി അടങ്ങിയിട്ടുണ്ട്. മറ്റൊരു രോഗ പശ്ചാത്തലവും ഇല്ലാത്ത ഈ വിദ്യാര്‍ത്ഥിയുടെ ഇന്നത്തെ അവസ്ഥക്ക് ഒരേയൊരു കാരണം ഇവയുടെ അമിത ഉപയോഗം തന്നെയാണെന്നാണ് ഒരു ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ വന്ന ലേഖനത്തില്‍ പറയുന്നത്.

ഈ വിദ്യാര്‍ത്ഥി കുടിച്ചിരുന്ന ഓരോ കാനിലും 160 മി. ഗ്രാം കഫേയ്ന്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫേയ്ന്‍ 100 മി. ഗ്രാം മാത്രമാണ്. ഇത്തരത്തിലുള്ള എനര്‍ജി ഡ്രിങ്കുകള്‍ ഉത്തേജിപ്പിച്ച കാര്‍ഡിയോടോക്സിസിറ്റിയാണ് ഇയാളുടെ ഇന്നത്തെ അവസ്ഥക്ക് കാരണം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരം ഡ്രിങ്കുകളെ കുറിച്ചുള്ള ആശങ്ക വര്‍ദ്ധിക്കുകയാണ്. ഇത്തരം ഡ്രിങ്കുകളുടെ പാക്കറ്റുകളില്‍ കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

നാലു കുപ്പി എനര്‍ജി ഡ്രിങ്ക് വരെ കുടിച്ചിരുന്നപ്പോള്‍ തനിക്ക് അസ്വസ്ഥതകളും മറ്റും ഉണ്ടായിരുന്നതായി പേര് വെളിപ്പെടുത്താത്ത ഈ വിദ്യാര്‍ത്ഥി പറയുന്നു. അത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ തടസ്സമായെന്നും അയാള്‍ പറയുന്നു. ഇത് ഗുരുതര പ്രശ്നമാകാന്‍ തുടങ്ങിയതോടെയാണ് ഇയാള്‍ പരിശോധനക്ക് വിധേയനായത്. ഇത്തരം ഡ്രിങ്കുകളെ കുറിച്ച് കൂടുതല്‍ അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കണമെന്നും അയാള്‍ ആവശ്യപ്പെടുന്നു. പുകവലിക്കും മറ്റും എതിരെയുള്ള മുന്നറിയിപ്പുകള്‍ പോലെ ഇവയുടെ പാക്കറ്റിനു മുകളിലും മുന്നറിയിപ്പിടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category