1 GBP = 102.10 INR                       

BREAKING NEWS

20 വയസിനു മുന്‍പ് ഇഷ്യു ചെയ്യുന്ന ഒസിഐ കാര്‍ഡ് പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ ഒരിക്കല്‍ മാത്രം വീണ്ടും എടുക്കുക; 50 കഴിയുമ്പോള്‍ പുതിയ കാര്‍ഡെന്ന നിയമം റദ്ദാക്കി; ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഗുണകരമായ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം

Britishmalayali
kz´wteJI³

വര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ സി ഐ) കാര്‍ഡുകളുടെ കാര്യത്തില്‍ നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതവത്ക്കരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ, 20 വയസു തികയുമ്പോള്‍ പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനോടൊപ്പം ഒ സി ഐ കാര്‍ഡു പുതുക്കണമായിരുന്നു. മാത്രമല്ല 50 വയസ് പൂര്‍ത്തിയായാല്‍ അപ്പോഴും കാര്‍ഡ് പുതുക്കണമായിരുന്നു. ഈ നിയമമാണ് ഇപ്പോള്‍ എടുത്തു കളഞ്ഞിരിക്കുന്നത്.

പുതിയ നിയമമനുസരിച്ച്, 20 വയസിനു മുന്‍പ് ഒ സി ഐ കാര്‍ഡ് എടുത്തിട്ടുണ്ടെങ്കില്‍, 20 വയസു പൂര്‍ത്തിയായാല്‍ കാര്‍ഡ് പുതിയത് എടുക്കേണ്ടതായി വരും അതും പുതിയ പാസ്പോര്‍ട്ടിനൊപ്പം മാത്രം എടുത്താല്‍ മതി. പുതുക്കിയ നിയമനുസരിച്ച് 20 വയസിനു താഴെയുള്ള ഒ സി ഐ കാര്‍ഡ് ഉടമകള്‍ പുതിയ പാസ്പോര്‍ട്ട് ലഭിക്കുമ്പോള്‍ അതിന്റെ കോപ്പിയോടൊപ്പം അവരുടെ ഏറ്റവും പുതിയ ഫോട്ടോയും ഒ സി ഐ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. 20 വയസു കഴിഞ്ഞാല്‍, പുതിയ പാസ്പോര്‍ട്ട് എടുക്കുമ്പോഴും ഒസി ഐ കാര്‍ഡ് പുതുക്കേണ്ടതില്ല.
അതുപോലെ, 50 വയസു കഴിയുമ്പോഴും പാസ്പോര്‍ട്ടിനൊപ്പം പുതിയ ഫോട്ടോ അപ്ലോഡ് ചെയ്താല്‍ മതിയാകും. ഒ സി ഐ കാര്‍ഡ് പുതുക്കേണ്ടതില്ല. പുതിയ പാസ്പോര്‍ട്ട് ലഭിച്ച് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഈ രേഖകള്‍ അപ്ലോഡ് ചെയ്യണം. ഒ സി ഐ കാര്‍ഡ് ഉടമകളും അതുപോലെ ഒ സി ഐ കാര്‍ഡ് ഉടമകളുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവോ വിദേശ വംശജരാണെങ്കില്‍, ഇത്തരത്തില്‍ ഫോട്ടോ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഓരോ തവണ പാസ്പോര്‍ട്ട് പുതുക്കുമ്പോഴും പാസ്പോര്‍ട്ട് രേഖകള്‍, പുതിയ ഫോട്ടോ എന്നിവയ്ക്കൊപ്പം വിവാഹബന്ധം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതിന്റെ തെളിവുകള്‍ കൂടി ഇക്കാര്യത്തില്‍ അപ്ലോഡ് ചെയ്യണം.

വിവരങ്ങളും വിശദാംശങ്ങളും അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍, അത് ലഭിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഈമെയില്‍ വഴി ലഭിക്കും. പുതിയ പാസ്പോര്‍ട്ട് ലഭിച്ച്, ഇത്തരത്തില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതായി കുറിപ്പ് ലഭിക്കുന്നതു വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നോ ഇന്ത്യയിലേക്കോ ഉള്ള യാത്രകള്‍ക്ക് ഒരു തടസവുമുണ്ടാകില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ഇന്ത്യയിലേക്കുള്ള വരവും പോക്കും സുഗമമാക്കും എന്നതിനു പുറമേ മറ്റ് ചില ആനുകൂല്യങ്ങള്‍ കൂടി ഉള്ളതിനാല്‍ ഒസിഐ കാര്‍ഡ് വിദേശ ഇന്ത്യാക്കാര്‍ക്കിടയിലും അവരുടെ വിദേശ വംശജരായ ഭാര്യാ/ഭര്‍ത്താക്കന്മാര്‍ക്കിടയിലും ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. ഇതുവരെ ഏകദേശം 37.72 ലക്ഷം ഒ സി ഐ കാര്‍ഡുകളാണ് ഇന്ത്യാ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുള്ളത്.
വിദേശ ഇന്ത്യാക്കാരോട് കൂടുതല്‍ സൗഹാര്‍ദ്ദപരമായ നയങ്ങളാണ് സര്‍ക്കാര്‍ എടുക്കുന്നത് എന്നതിന്റെ തെളിവായി ഇതിനെ കാണാം എന്നാണ് വിദേശ ഇന്ത്യാക്കാര്‍ക്കിടയില്‍ ഈ നയം മാറ്റത്തെ കുറിച്ചുള്ള അഭിപ്രായം. നേരത്തേയുണ്ടായിരുന്ന നിരവധി പ്രക്രിയകള്‍ കൂടുതല്‍ ലളിതവത്ക്കരിക്കുക മാത്രമല്ല, അനാവശ്യമായ പല നടപടി ക്രമങ്ങളും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category