1 GBP = 102.10 INR                       

BREAKING NEWS

2672 പുതിയ രോഗികളും 30 മരണങ്ങളുമായി ഒരു ദിവസം കൂടി കടന്നുപോയി; 60 കഴിഞ്ഞ നാലു ശതമാനം വെള്ളക്കാര്‍ ഇനി വാക്സിനെടുക്കാനുള്ളപ്പോള്‍ 30 ശതമാനം കറുത്തവരും എടുത്തിട്ടില്ല

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണാധീനമാകുന്നു എന്നതിന്റെ ശക്തമായ സൂചനകള്‍ നല്‍കിയാണ് ഇന്നലത്തെ ദിവസം കടന്നുപോയത്. രോഗവ്യാപന നിരക്കില്‍, കഴിഞ്ഞയഴ്ച്ചയിലേതിനേക്കാള്‍ 12 ശതമാനത്തിന്റെ കുറവ് ദൃശ്യമായപ്പോള്‍ മരണനിരക്ക് ഇടിഞ്ഞത് 43 ശതമാനമാണ്. ഇന്നലെ 2,672 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, വെറും 43 കോവിഡ് മരണങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. അതായത് ബ്രിട്ടന്‍ സമൂഹപ്രതിരോധം അഥവാ ഹേര്‍ഡ് ഇമ്മ്യുണിറ്റി കൈവരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.

ഓരോ ദിവസവും മരണനിരക്കും രോഗവ്യാപനതോതും കുറഞ്ഞുവരുന്നത് സര്‍ക്കാരിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അയവു വരുത്തിയത് മറ്റൊരു വ്യാപനത്തിന് കാരണമായിട്ടില്ലെന്ന ആശ്വാസവും സര്‍ക്കാരിനുണ്ട്. പരിമിതമായിട്ടാണെങ്കിലും സാമൂഹിക ഒത്തുചേരലുകള്‍ അനുവദിച്ചത് ഉള്‍പ്പടെയുള്ള ഇളവുകള്‍ രോഗവ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട് എന്നതിന് നിലവില്‍ പ്രത്യക്ഷമായ തെളിവുകള്‍ ഒന്നുംതന്നെയില്ലെന്‍ ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.

അതേസമയം. വാക്സിന്‍ പദ്ധതിയും വേഗത്തില്‍ മുന്നോട്ട് പോവുകയാണ് ഇന്നലെ 3,43,783 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ഇതോടെ 8.5 മില്ല്യണിലധികം ബ്രിട്ടീഷുകാര്‍ക്ക് വാക്സിന്റെ രണ്ടു ഡോസും ലഭിച്ചു കഴിഞ്ഞു. 32.5 മില്ല്യണ്‍ പേര്‍ക്ക് ആദ്യ ഡോസും നല്‍കിക്കഴിഞ്ഞു. ബ്രിട്ടന്‍ സമൂഹ പ്രതിരോധം കൈവരിക്കാന്‍ ആരംഭിക്കുന്നു എന്നാണ് ബ്രിട്ടനിലെ ഏറ്റവും വിപുലമായ കോവിഡ് സിംപ്ടം ട്രാക്കിംഗ് പഠനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്ന ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. പ്രായപൂര്‍ത്തിയായവരില്‍ 60 ശതമാനത്തിലേറെ പേര്‍ക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചതിനാലാണ് ഇത് കൈവരിക്കാന്‍ ആയതെന്നും അവര്‍ പറയുന്നു.

യൂറോപ്പിലെ മറ്റു പല രാജ്യങ്ങളും മൂന്നാം തരംഗത്തില്‍ വലയുമ്പോഴാണ് ബ്രിട്ടന്‍ കോവിഡിനെ നിയന്ത്രണാധീനമാക്കുന്നത് എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. മറ്റു പല പ്രമുഖ രാജ്യങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുമ്പോഴാണ് ബ്രിട്ടന്‍ നിയന്ത്രണങ്ങളില്‍ ഇളവുകളുമായെത്തുന്നത്. തീര്‍ച്ചയായും ഇത് ഒരു നേട്ടം തന്നെയാണ്. അതിവേഗമുള്ള വാക്സിന്‍ പദ്ധതി തന്നെയാണ് ഇത്തരം ഒരു നേട്ടം കൈവരിക്കാന്‍ സഹായിച്ചതില്‍ പ്രമുഖ ഘടകം. സമയത്ത് കൊണ്ടുവന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈ പ്രക്രിയ ത്വരിതപ്പെടുത്തുകയും ചെയ്തു.

വാക്സിന്‍ പദ്ധതി അതിവേഗം മുന്നോട്ട് പോകുന്നുണ്ടെങ്കിലും, വാക്സിനെടുക്കാന്‍ എല്ലാവരും തയ്യാറാകുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. 60 വയസ്സിനു മുകളിലുള്ള കറുത്ത വര്‍ഗ്ഗക്കാരില്‍ 30 ശതമാനം പേര്‍ ഇനിയും വാക്സിന്‍ എടുത്തിട്ടില്ല എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതുപോലെ ഓരോ അഞ്ച് ചൈനാക്കാരിലും പാകിസ്ഥാനികളിലും ഒരാള്‍ വീതം വാക്സിന്‍ എടുത്തിട്ടില്ല. ഇതേ പ്രായപരിധിയിലുള്ള 15 ശതമാനം ബംഗ്ലാദേശികളും 11 ശതമാനം ഇന്ത്യാക്കാരും ഇനിയും വാക്സിന്‍ എടുക്കാനുണ്ട്. ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്.

അതേസമയം വെള്ളക്കാര്‍, മിശ്രവംശീയര്‍, ഐറിഷ് വംശജര്‍ എന്നിവര്‍ക്കിടയില്‍ എത് നാലു മുതല്‍ എട്ട് ശതമാനം വരെ മാത്രമാണ്. ഏതായാലും സര്‍ക്കാര്‍ അതിശക്തമായ പ്രചാരണ പരിപാടികളുമായി ഇറങ്ങിയിട്ടുണ്ട്. 13 വ്യത്യസ്ത ഭാഷകളില്‍ പ്രക്ഷേപണം നടത്തുന്ന അമ്പതോളം വ്യത്യസ്ത ടിവി ചാനലുകളും റേഡിയോ ചാനലുകളും ഉപയോഗിച്ച് അതാത് ഭാഷകളിലുള്ള പ്രചാരണ പരിപാടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category